അർജന്റീന പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനയുമായി സ്കലോണി

അർജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന് സൂചന നൽകി പരിശീലകൻ സ്കലോണി. തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്നും താൻ ഇതുവരെ ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും അർജൻറീന പരിശീലകൻ ഇന്ന് ബ്രസീലിനെതിരായ മത്സരത്തിനുശേഷം പറഞ്ഞു. അർജൻറീനക്ക് ഒരുപാട് ഊർജ്ജം ഉള്ള സ്ഥിരമായി അര്ജന്റീന ദേശീയ ടീമിനുവേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ഒരു പരിശീലകനെയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നു, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

“ഇത് ഒരു ഗുഡ്ബൈ പറയൽ അല്ല, പക്ഷേ നിങ്ങൾക്ക് വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവിടെ നിലവാരം എപ്പോഴും ഉയർന്ന് നിൽക്കണം. അത് തുടരാൻ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാൻ ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്. കാരണം ടീമിന് വേണ്ടത് പരമാവധി ഊർജം നൽകാൻ കഴിയുന്ന ഒരു പരിശീലകനെയാണ്.” സ്കലോണി പറഞ്ഞു.

അർജന്റീനയെ ലോകകപ്പിലേക്കും കോപ അമേരിക്കയിലേക്കും നയിച്ച പരിശീലകനാണ് സ്കലോണി.

അടുത്ത ലോകകപ്പിന് ഇനിയും സമയം ഉണ്ടെന്ന് സ്കലോണി, “മെസ്സി ഇനിയും 10 വർഷം കഴിഞ്ഞാലും മെസ്സി ഫുട്ബോൾ കളിക്കാൻ മറക്കില്ല”

ക്ലബ്ബ് ഫുട്ബോളിൽ പുതിയ തട്ടകം തേടാനും പിറകെ അടുത്ത ലോകകപ്പിന് ഉണ്ടായേക്കില്ല എന്നും അറിയിച്ച ലയണൽ മെസ്സിയുടെ തീരുമാനങ്ങളിൽ അഭിപ്രായം പങ്കുവെച്ച് അർജന്റീന കോച്ച് ലയണൽ സ്‌കലോണി. നാളെ പുലർച്ചെ ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് മുന്നോടിയായി പത്രപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ഇന്റർ മയാമിയിൽ ചേർന്ന മെസ്സിയുടെ തീരുമാനം തീർച്ചയായും നല്ലത് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. “മെസ്സി ഈ തീരുമാനത്തിൽ സന്തോഷവാൻ ആണെന്നതാണ് ഏറ്റവും പ്രധാനം. ലീഗ് ഏതെന്നത് കാര്യമാക്കാതെ തുടർന്നും ആഹ്ലാദവാനായി പന്ത് തട്ടാൻ അദ്ദേഹം തെരഞ്ഞെടുത്ത വഴിയാണിത്. അദ്ദേഹം സന്തോഷത്തോടെ തുടരുക എന്നത് മാത്രമാണ് പ്രധാനം”, സ്‌കലോണി പറഞ്ഞു.

അടുത്ത ലോകകപ്പിൽ ഉണ്ടാവില്ലെന്ന മെസിയുടെ വാക്കുകൾ ചൂണ്ടിക്കാണിച്ചപ്പോൾ അത് വലിയൊരു കാലയളവാണെന്ന് സ്കലോണി ചൂണ്ടിക്കാണിച്ചു. “അടുത്ത ലോകകപ്പിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. ഈ കാലത്തിനിടക്ക് എന്ത് സംഭവിക്കും എന്ന് അദ്ദേഹത്തിനും അറിയില്ല. വളരെ ആത്മാർത്ഥമായ ഒരു അഭിപ്രായം മാത്രമായി അതിനെ കാണുന്നു. എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണാം”, കോച്ച് പറഞ്ഞു. ലോകകപ്പ് നേടിയ ഓർമകൾ വളരെ മധുരമുള്ളത് ആണെന്നും എന്നാൽ അതിൽ തന്നെ ഒതുങ്ങി നിൽക്കാൻ അർജന്റീനക്ക് ആവില്ലെന്നും സ്കലോണി അഭിപ്രായപ്പെട്ടു. വരുന്ന വലിയ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ മെസ്സിയെ മുഴുവൻ സമയവും കളത്തിൽ കാണാൻ സാധിച്ചേക്കുമെന്ന് സ്കലോണി ശുഭാപ്തി പ്രകടിപ്പിച്ചു.

ടീമിൽ തലമുറമാറ്റമല്ല ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് എന്ന് സ്കലോണി അഭിപ്രായപെട്ടു. ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് ടീമിൽ ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അർജന്റീന ലീഗിൽ നിന്നുള്ള താരങ്ങൾ ടീമിൽ ഇടം പിടിക്കാത്തത് മറ്റ് താരങ്ങൾ അവരെക്കാൾ മികവ് പുലർത്തുന്നത് കൊണ്ട് മാത്രമാണെന്നും സ്കലോണി വെളിപ്പെടുത്തി. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച പുലർച്ചെ 5.30നാണ് അർജന്റീന ഓസ്‌ട്രേലിയയെ സൗഹൃദ മത്സരത്തിൽ നേരിടുന്നത്.

അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത സ്കലോണി ഫിഫയുടെ ബെസ്റ്റ് കോച്ച്

ലയണൽ സ്കലോണിക്ക് ഫിഫ ബെസ്റ്റ് പുരസ്കാരം. കഴിഞ്ഞ വർഷത്തെ മികച്ച പരിശീലകനായാണ് സ്കലോണിയെ തിരഞ്ഞെടുത്തത്. റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടിയെയും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയെയും മറികടന്നാണ് സ്കലോണി ഫിഫ ബെസ്റ്റ് ജേതാവായത്. 2026 ജൂലൈ വരെ അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരാൻ ഉള്ള കരാർ ഒപ്പുവെച്ചതിനു പിന്നാലെയാണ് സ്കലോണിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്‌.

ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്കലോനിയുടെ നേതൃത്വത്തിൽ അർജന്റീന 36 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയിരുന്നു. ലോകകപ്പ് വിജയത്തിന് മുമ്പ്, സ്‌കലോനിയുടെ അർജന്റീന കോപ്പ അമേരിക്കയും ഫൈനൽസിമയും നേടിയിട്ടുണ്ട്.

ഇനി ഒരു സ്റ്റെപ് കൂടെ ബാക്കി എന്ന് അർജന്റീന പരിശീലകൻ

അർജന്റീനക്ക് അവരുടെ ലക്ഷ്യത്തിലേക്ക് എത്താൻ ഒരു സ്റ്റെപ് കൂടെ ബാക്കി ഉണ്ട് എന്ന് അർജന്റീന പരിശീലകൻ സ്കലോണി. ക്രൊയേഷ്യക്ക് എതിരെയുള്ള വിജയം വലിയ വിജയമാണെന്നും സ്കലോണി പറയുന്നു.

ഞങ്ങൾ ഇതിനേക്കാൾ മികച്ച മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്ന് കരുതുന്നു. പക്ഷെ എതിരാളികൾക്ഷാരെന്നതും ഈ സന്ദർഭവും ഈ വിജയത്തെ കൂടുതൽ വലുതാക്കുന്നു. സ്കലോണി പറഞ്ഞു. ഈ ടീമിനെതിരെ കളിക്കുന്നത് എളുപ്പമല്ല, അവർ ലോകകപ്പിലെ നിലവിലെ റണ്ണറപ്പാണ്, ”സ്കലോനി ഓർമ്മിപ്പിക്കുന്നു.

അർജന്റീന ടീമിനെ സംബന്ധിച്ചെടുത്തോളം ആസ്വദിക്കാനുള്ള സമയമാണിതെന്നും എന്നാൽ ലോകകപ്പ് യാത്രയിൽ ഇനിയും ഒരു ചുവട് കൂടി ബാക്കിയുണ്ടെന്ന് മനസ്സിലാക്കണം എന്നും അർജന്റീനൻ കോച്ച് പറഞ്ഞു.

ഞങ്ങൾ ആഘോഷിക്കുകയാണ്, കാരണം ഇത് വളരെ ആവേശകരമായ നിമിഷമാണ്, പക്ഷേ ഇനിയും ഒരു ചുവട് ബാക്കിയുണ്ട്. എന്താണ് മുന്നിൽ ഉള്ളത് എന്ന് ഞങ്ങൾ ഇതിനകം തന്നെ ചിന്തിക്കേണ്ടതുണ്ട്. സ്കലോനി കൂട്ടിച്ചേർത്തു

മെസ്സി ലോകകപ്പിന് ശേഷവും ഫുട്ബോൾ കളിക്കുമെന്ന് അർജന്റീനയും ലോകവും പ്രതീക്ഷിക്കുന്നു – സ്കലോനി

ലയണൽ മെസ്സി ഈ ലോകകപ്പ് കഴിഞ്ഞും വിരമിക്കാതെ അർജന്റീനക്കായി ഫുട്ബോൾ കളിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് അർജന്റീന പരിശീലകൻ സ്കലോണി. മെസ്സി തുടർന്നും കളിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ മെസ്സിയെ ആസ്വദിക്കുന്നത് തുടരും. ഞങ്ങൾക്കും ഫുട്ബോൾ ലോകത്തിനും മെസ്സിയുടെ ഫുട്ബോൾ ആസ്വദിക്കുക എന്നത് പ്രധാന കാര്യമാണ്. സെമി ഫൈനലിന് മുന്നോടിയായി സ്‌കലോനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മെസ്സിയെ എനിക്കറിയാം, അവൻ എപ്പോഴും വിജയിക്കാനായാണ് കളത്തിൽ ഇറങ്ങുന്നത്. മെസ്സിക്ക് ഫുട്ബോൾ കളി തുടരാനുള്ള വലിയ ആഗ്രഹമുണ്ട്, അത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു. പി എസ് ജിയിലും മെസ്സി സന്തോഷവനാണെന്ന് താൻ വിശ്വസിക്കുന്നു. പാരീസിൽ മെസ്സിയും കുടുംബവും സന്തോഷത്തിലാണ്, സ്‌കലോനി കൂട്ടിച്ചേർത്തു.

ഇന്ന് രാത്രി ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയെ നേരിടാൻ ഒരുങ്ങുകയാണ് അർജന്റീന.

“മരക്കാനയിൽ ബ്രസീലിനെ തോൽപ്പിച്ച ശേഷം താരങ്ങൾ പരസ്പരം കെട്ടിപിടിക്കുകയാണ് ചെയ്തത്” “എതിരാളികളെ അർജന്റീന എന്നും ബഹുമാനിക്കും”

നെതർലന്റ്സുമായി നടന്ന മത്സരത്തിലെ കാര്യങ്ങൾ മറക്കേണ്ടതുണ്ട് എന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോനി. നെതർലൻഡ്‌സുമായുള്ള മത്സരത്തിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം മറക്കണം. നല്ല മത്സരമായിരുന്നു. അതിന്യ് ശേഷം സംഭവിച്ച കാര്യങ്ങൾ എല്ലാം കഴിഞ്ഞ കഥയാണ്‌. സ്കലോണി പറഞ്ഞു.

ഞങ്ങൾക്കെതിരെ കളിച്ച എല്ലാ എതിരാളികളെയും ഞങ്ങൾ ബഹുമാനിക്കുന്നു. ഞങ്ങൾ അറേബ്യയോട് തോറ്റിരുന്നു. അപ്പോൾ ഞങ്ങൾ നിശബ്ദത പാലിച്ചത് നിങ്ങൾ കണ്ടതാണ്‌. മാരക്കാനയിൽ ഞങ്ങൾ ബ്രസീലിനെതിരെ വിജയിച്ചു, ആ വിജയത്തിനു ശേഷം മെസ്സിയും നെയ്മറും പരദെസും പരസ്പരം ഹഗ് ചെയ്യുന്ന മനോഹര ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. സ്കലോണി ഓർമ്മിപ്പിച്ചു.

മറ്റു പല ടീമുകളും ഞങ്ങളെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഞങ്ങൾ ഒരിക്കലും എതിരാളികളെ കുറിച്ച് മോശമായി സംസാരിക്കില്ല. എതിരാളികളിലും അടുത്ത മത്സരത്തിലും മാത്രമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾ എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ ഞങ്ങളുടെ ഏറ്റവും മികച്ചത് സെമി ഫൈനലിലും നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്കലോനി പറഞ്ഞു.

“ബ്രസീലിന്റെ പ്രകടനത്തിൽ സന്തോഷം, അർജന്റീനക്ക് പറ്റിയില്ല എങ്കിലും ലാറ്റിനമേരിക്കയിലേക്ക് ലോകകിരീടം എത്തണം” – അർജന്റീന കോച്ച്

ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചതിൽ സന്തോഷം ഉണ്ട് എന്ന് അർജന്റീന പരിശീലകൻ സ്കലോനി. ബ്രസീലിന്റെ ഈ ലോകകപ്പികെ പ്രകടനത്തിൽ താൻ സന്തോഷവാൻ ആണ്. അങ്ങനെ അല്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ട് എങ്കിൽ ശരിയല്ല. ഞാൻ എന്നും ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആളാണ്. സ്കലോനി പറഞ്ഞു.

ഞാൻ ലാറ്റിനമേരിക്കയിൽ നിന്നാണ് അവിടെ നിന്നുള്ള എല്ലാ ടീമുകളെയും ഞാൻ പിന്തുണക്കും. അദ്ദേഹം പറഞ്ഞു. അർജന്റീനക്ക് ഇത്തവണ ലോകകപ്പ് നേടാൻ ആയില്ല എങ്കിൽ പകരം വേറെ ഏതെങ്കിലും ലാറ്റിനമേരിക്കൻ ടീം കിരീടം നേടണം എന്നാണ് തന്റെ ആഗ്രഹം എന്നും സ്കലോനി പറഞ്ഞു.

ലാറ്റിനമേരിക്കയിൽ നിന്ന് ഉള്ള ഇക്വഡോർ ഇതിനകം ലോകകപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു. ഇനി ഉറുഗ്വേയുൻ ബ്രസീലും അർജന്റീനയും ആണ് ലോകകപ്പിൽ ബാക്കിയുള്ളത്.

അർജന്റീനക്ക് തിരിച്ചടി, 26 അംഗ ടീമിൽ മാറ്റം വേണ്ടി വന്നേക്കും എന്നു പരിശീലകൻ

ലോകകപ്പ് തുടങ്ങും മുമ്പ് അർജന്റീനക്ക് തിരിച്ചടിയായി ടീമിൽ എല്ലാവരും പൂർണ ആരോഗ്യവാന്മാർ അല്ല എന്ന കാര്യം സമ്മതിച്ചു അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. അർജന്റീനയുടെ യു.എ.ഇയും ആയുള്ള മത്സര ശേഷം ആണ് പരിശീലകൻ കാര്യം വ്യക്തമാക്കിയത്. അതിനാൽ ആണ് ചില താരങ്ങളെ ഈ മത്സരത്തിൽ നിന്നു മാറ്റി നിർത്തേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതിനാൽ തന്നെ 26 അംഗ ടീമിൽ മാറ്റം ആവശ്യമായി വന്നേക്കും എന്നും അദ്ദേഹം സമ്മതിച്ചു. അർജന്റീന പ്രതിരോധത്തിലെ പ്രധാന താരമായ ക്രിസ്റ്റിയൻ റൊമേറോ, മുന്നേറ്റനിര താരം നികോ ഗോൺസാലസ് എന്നിവർ ഇത് വരെ പരിക്കിൽ നിന്നു പൂർണ മോചിതർ ആയില്ല എന്നാണ് സൂചന. 100 ശതമാനം ലോകകപ്പിന് ശാരീരികമായി തയ്യാറാവാത്ത താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ ടീമിൽ എത്തിയേക്കും. റൊമേറോ അടക്കമുള്ളവരുടെ അഭാവം അർജന്റീനക്ക് വലിയ തിരിച്ചടിയാവും.

നന്നായി പ്രതിരോധിക്കുന്ന ടീം അല്ല,ശ്രദ്ധാപൂർവ്വം കളിക്കുന്ന ടീം ആണ് ലോകകപ്പ് നേടാറുള്ളത് എന്നു അർജന്റീന പരിശീലകൻ

നന്നായി പ്രതിരോധിക്കുന്ന ടീം ആണ് ലോകകപ്പ് നേടാറുള്ളത് എന്നു പൊതുവെ പറയാറുണ്ട് എങ്കിലും അങ്ങനെയല്ല ശ്രദ്ധാപൂർവ്വം, ബുദ്ധിപരമായി കളിക്കുന്ന ടീം ആണ് ലോകകപ്പ് നേടാറുള്ളത് എന്നു ഓർമ്മിപ്പിച്ചു അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. സാഹചര്യങ്ങൾക്ക് അനുസരിച്ച് ബുദ്ധിപരമായി കളിക്കുന്ന ടീം ആണ് ചരിത്രത്തിൽ എന്നും ലോകകപ്പ് നേടിയിട്ടുള്ളത് എന്നും സ്കലോണി കൂട്ടിച്ചേർത്തു. അർജന്റീനയുടെ അബുദാബിയിലെ യു.എ.ഇക്ക് എതിരായ സൗഹൃദ മത്സരത്തിന് മുമ്പ് ആയിരുന്നു സ്കലോണിയുടെ ഈ പ്രതികരണം. ലോകകപ്പിന് മുമ്പ് അർജന്റീന കളിക്കുന്ന അവസാന മത്സരം ആണ് ഇത്.

ഔദ്യോഗിക മത്സരം ആയതിനാൽ അഞ്ചിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ അനുവാദം ഇല്ല എന്നതിനാൽ തന്നെ സൂക്ഷിച്ചു ആവും തന്റെ ടീം കളിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും വലിയ പരിക്ക് ഒന്നും താരങ്ങളെ അലട്ടുന്നില്ല എന്നു അദ്ദേഹം പറഞ്ഞു. ലൊ സെൽസയുടെ അഭാവം തീരാനഷ്ടം ആണെങ്കിലും താരത്തിന് പകരം ഇറങ്ങിയ താരങ്ങൾ മികച്ച പ്രകടനം ആണ് മുമ്പ് നടത്തിയത് എന്നതിനാൽ തന്നെ ടാക്ടിക്കൽ ആയിട്ട് മാറ്റങ്ങൾ വരുത്തില്ല എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ആദ്യ പതിനൊന്നിനെ ആവും കളത്തിൽ ഇറക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകൾ ആണ് അർജന്റീനക്ക് ഒപ്പമുള്ളത്. ലോകകപ്പിൽ 22 നു നടക്കുന്ന ആദ്യ മത്സരത്തിൽ സൗദി ആണ് അർജന്റീനയുടെ ആദ്യ എതിരാളികൾ.

Exit mobile version