റാഫീഞ്ഞയോട് ഞാൻ ക്ഷമിക്കുന്നു, അവൻ അവന്റെ രാജ്യത്തിനായി സംസാരിച്ചതാകും – സ്കലോണി

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനെതിരെ 4-1ന്റെ നേടിയ വിജയത്തിന് ശേഷം അർജന്റീന പരിശീലകൻ ലയണൽ സ്കലോണി തന്റെ ടീമിന്റെ കൂട്ടായ പരിശ്രമത്തെ പ്രശംസിച്ചു. മത്സരശേഷം സംസാരിച്ച സ്കലോണി, ഒരു ഏകീകൃത യൂണിറ്റായി കളിക്കുന്നതിലൂടെയാണ് അർജന്റീനയുടെ ആധിപത്യം നേടിയത് എന്ന് പറഞ്ഞു.

“ഇത് ഒരു ടീം വിജയമാണ്, കാരണം ഞങ്ങൾ ഒരു ടീമായി കളിച്ചു, അതുകൊണ്ടാണ് ഞങ്ങൾക്ക് ബ്രസീലിനെ ചെറുതാക്കാൻ ആയത്. അവരെ തോൽപ്പിക്കാനുള്ള ഒരേയൊരു മാർഗം അതാണ്. ഞങ്ങൾ മികച്ച മത്സരങ്ങൾ കളിച്ചുവെന്ന് ഞാൻ കരുതുന്നു,” സ്കലോണി പറഞ്ഞു.

റാഫിഞ്ഞയുടെ മത്സരത്തിന് മുമ്പുള്ള പ്രസ്താവനകളെ കുറിച്ച് ചോദിച്ചപ്പോൾ, സ്കലോണി അദ്ദേഹം പറഞ്ഞത് താൻ ക്ഷമിക്കുന്നു എന്ന് പറഞ്ഞു.

“റാഫിഞ്ഞ മനഃപൂർവ്വം അത് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, കാരണം അദ്ദേഹം തന്റെ രാജ്യത്തെ പ്രതിരോധിക്കുകയാണ്, ആരെയും വേദനിപ്പിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ഒരു മത്സരം തീവ്രമാക്കാൻ പ്രസ്താവനകളുടെ ആവശ്യമില്ല.”സ്കലോണി പറഞ്ഞു.

ഈ വിജയത്തോടെ, അർജന്റീന ഔദ്യോഗികമായി യോഗ്യത നേടി.

അർജന്റീന-ബ്രസീൽ പോരാട്ടം എപ്പോഴും പ്രധാന മത്സരമാണ് – ലയണൽ സ്കലോണി

അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ബ്രസീലിനെതിരായ നിർണായക ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഈ മത്സരത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മാറക്കാനയിൽ ലയണൽ മെസ്സിയും നെയ്മറും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഈ മത്സരത്തെ കുറിച്ച് താൻ എപ്പോഴും ഓർക്കുന്നത് എന്ന് സ്കലോണി പറഞ്ഞു.

“ഇതൊരു അർജന്റീന-ബ്രസീൽ മത്സരമാണ്, ഇത് എല്ലായ്പ്പോഴും പ്രധാനമാണ്, പക്ഷേ അവസാനം, ഇത് ഒരു ഫുട്ബോൾ മത്സരം മാത്രമാണ്,” സ്കലോണി പറഞ്ഞു. “ആളുകൾ അവരുടെ ടീമുകളെ പിന്തുണയ്ക്കട്ടെ, നമുക്ക് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.” അദ്ദേഹം പറഞ്ഞു.

ഉറുഗ്വേയ്‌ക്കെതിരായ അവരുടെ സമീപകാല പോരാട്ടത്തിന് സമാനമായിരിക്കും ഈ മത്സരം എന്ന് സൂചന നൽകി. ലൈനപ്പിനെക്കുറിച്ച് സംസാരിച്ച സ്കലോണി ആദ്യ ഇലവനെ സ്ഥിരീകരിക്കുന്നതിൽ നിന്ന് വിട്ടുനിന്നു, പക്ഷേ റോഡ്രിഗോ ഡി പോൾ ടീമിലേക്ക് തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചു.

“ആവശ്യമുള്ളപ്പോൾ എങ്ങനെ സ്ട്രഗിൾ ചെയ്യണം എന്ന് ഈ ടീമിന് അറിയാം, പക്ഷേ കളി നിയന്ത്രിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” – സ്കലോണി പറഞ്ഞു.

അർജന്റീന ടീം ഒന്നോ രണ്ടോ പേരല്ല, ഇത് ഒരു ടീമാണ് – സ്കലോണി

ഉറുഗ്വേയ്‌ക്കെതിരായ 1-0 വിജയത്തിനുശേഷം ടീമിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി അർജന്റീന ദേശീയ ടീമിന് ആരുടെ അഭാവവം മറികടക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞു.

“ഞങ്ങൾ വിജയിച്ചതുകൊണ്ടല്ല, മറിച്ച് ടീം പ്രകടനം കാഴ്ചവച്ചതുകൊണ്ടാണ് ഞാൻ ടീമിൽ സംതൃപ്തനാണ്. ടീം പൂർണ്ണമായ ഒരു നല്ല കളി കളിച്ചു, ഞങ്ങൾ കളിക്കേണ്ടി വന്നപ്പോൾ, ഞങ്ങൾ അത് ചെയ്തു, ഞങ്ങൾക്ക് ഗോൾ നേടേണ്ടി വന്നപ്പോൾ, ഞങ്ങളും അത് ചെയ്തു.” സ്കലോണി പറഞ്ഞു.

ടീമിന്റെ മൊത്തത്തിലുള്ള ശക്തിയെക്കുറിച്ച് സംസാരിച്ച സ്‌കലോണി, ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ് തുടങ്ങിയ പ്രധാന കളിക്കാരെ പരിക്ക് കാരണം നഷ്ടപ്പെട്ടിട്ടും ടീമിന്റെ ആഴം എടുത്തു പറഞ്ഞു.

“ദേശീയ ടീം ഒരു ടീമാണ്. ഒരാൾ ഇല്ലാത്തപ്പോൾ മറ്റൊരാൾ ടീമിൽ ഉയർന്നു വരും. വളരെ പ്രധാനപ്പെട്ട ചില അസാന്നിധ്യങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു, പക്ഷേ അവർക്ക് പകരം ഇറങ്ങാൻ ഞങ്ങൾക്ക് മികച്ച കളിക്കാരുണ്ട്. വലിയ പേരുകൾ മാത്രമല്ല ഈ ടീം, നമുക്ക് ഏത് കളിക്കാരെയും പകരം ഉൾപ്പെടുത്താം, ടീമിന് ഒരു ദോഷവും സംഭവിക്കില്ല. അത്ര മികവ് ഈ സ്ക്വാഡിനുണ്ട്”

അടുത്ത ലോകകപ്പിലേക്ക് അർജന്റീനയുടെ സ്ക്വാഡ് പുനർനിർമ്മിക്കും എന്ന് സ്കലോണി

2026 ഫിഫ ലോകകപ്പിനായി അർജന്റീന സ്ക്വാഡ് പുനർനിർമ്മിക്കും എന്ന് അർജന്റീന മുഖ്യ പരിശീലകൻ ലയണൽ സ്കലോണി സ്ഥിരീകരിച്ചു. 2022 ൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിചയസമ്പന്നരായ കളിക്കാരെ നിലനിർത്തുന്നതിനൊപ്പം യുവ പ്രതിഭകളെ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സ്കലോണി ഊന്നിപ്പറഞ്ഞു.

“ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക ആണെങ്കിൽ, ഇതുവരെ ടീമിന്റെ ഭാഗമാകാത്ത യുവ കളിക്കാർക്ക് അവസരങ്ങൾ നൽകേണ്ട സമയമാണിത്,” സ്കലോണി പറഞ്ഞു.

“ടീമിന്റെ കാതലായ താരങ്ങൾ സ്ക്വാഡിൽ തന്നെ ഉണ്ടാകും, പക്ഷേ… സംഭാവന നൽകാൻ കഴിയുന്ന യുവ കളിക്കാരെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ? ഇതാണ് അതിന് ശരിയായ നിമിഷമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അടുത്ത ടീം കോൾ-അപ്പിന് മുമ്പ് ഞങ്ങൾ അത് ചെയ്യാൻ നോക്കും” സ്കലോണി പറഞ്ഞു

മെസ്സി 2026 ലോകകപ്പ് ആണ് ലക്ഷ്യമിടുന്നത് എന്ന് സ്കലോണി

ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി വെളിപ്പെടുത്തി, എന്നാൽ ഇതിൽ ഔദ്യോഗികമായി തീരുമാനമെടുക്കാൻ ഇനിയും സമയമായിട്ടില്ല എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“ആദ്യം പറയേണ്ട കാര്യം, ലോകകപ്പിന് മുമ്പ് ഏറെ സമയം ഇനിയും ബാക്കിയുണ്ടെന്നാണ്‌. അദ്ദേഹം ലോകകപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിനും സഹതാരങ്ങൾക്കും അറിയാം,” സ്കലോണി DSPORTS-നോട് പറഞ്ഞു. “കാര്യങ്ങൾ എങ്ങനെ പുരോഗമിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും. നമ്മൾ എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന് (മെസ്സി) അറിയാം, അദ്ദേഹം നമ്മളിൽ ഏറ്റവും ബുദ്ധിയുള്ള ആളാണ്.” – സ്കലോണി പറഞ്ഞു.

കഴിഞ്ഞ വർഷം തന്റെ രണ്ടാമത്തെ കോപ്പ അമേരിക്ക നേടിയതിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള ഏഞ്ചൽ ഡി മരിയയുടെ തീരുമാനത്തെക്കുറിച്ചും സ്കലോണി സംസാരിച്ചു. ദി മരിയ ആഗ്രഹിച്ച പോലെയാണ് അദ്ദേഹം കരിയർ അവസാനിപ്പിച്ചത് എന്ന് സ്കലോണി പറഞ്ഞു.

മെസ്സി കഴിയുന്നിടത്തോളം കാലം കളിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ലയണൽ സ്‌കലോനി

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ അർജൻ്റീന 6-0 ന് വിജയിച്ചപ്പോൾ 3 ഗോളും 2 അസിസ്റ്റുമായി മെസ്സി ഹീറോ ആയിരുന്നു. ഈ പ്രകടനത്തിന് ശേഷം ലയണൽ മെസ്സിയെ പ്രശംസിച്ച അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി മെസ്സി ഇ തുടരണം എന്ന് ആവശ്യപ്പെട്ടു.

Messi

“ഞാൻ അവനോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം അവൻ കഴിയുന്നിടത്തോളം കളിക്കണം എന്നതാണ്, കാരണം അവൻ കളിക്കുന്നത് കാണുന്നത് സന്തോഷകരമാണ്,” സ്‌കലോനി പറഞ്ഞു.

ബൊളീവിയയ്‌ക്കെതിരായ ടീമിൻ്റെ പ്രകടനത്തെയും സ്‌കലോനി പ്രശംസിച്ചു.

“കളിക്കാർ മൈതാനത്ത് ഇറങ്ങുകയും അവരുടെ ടീമിന് വേണ്ടിയും, അവരുടെ ആരാധകർക്ക് വേണ്ടിയും കളിക്കുന്നു. മികച്ച കളിക്കാർ ആണ് അർജൻ്റീനിയൻ ദേശീയ ടീമിൽ ഉള്ളത്.” സ്കലോണി പറയുന്നു.

മെസ്സിക്ക് പരിക്കില്ല, കോപ അമേരിക്ക സെമിയിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകും

കോപ അമേരിക്ക സെമി ഫൈനലിൽ നാളെ അർജന്റീന ഇറ‌ങ്ങുമ്പോൾ മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് പരിശീലകൻ സ്കലോണി വ്യക്തമാക്കി. അവസാന മത്സരത്തിൽ മെസ്സിക്ക് ചില ടാക്കിളുകൾ നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ അർജന്റീന ആരാധകർക്ക് ചെറിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ മെസ്സിക്ക് പരിക്ക് ഇല്ല എന്നും പൂർണ്ണ ആരോഗ്യവാൻ ആണെന്നും സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു.

ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകും എന്നും മെസ്സിയെയും ഡി മരിയയെയും ആദ്യ ഇലവനിൽ ഇറക്കാൻ ആണ് ഞങ്ങൾ ആലോചിക്കുന്നത് എന്നും സ്കലോണി പറഞ്ഞു. ഈ ടൂർണമെന്റിലേക്ക് വരുമ്പോൾ ഫൈനൽ ആയിരുന്നു ലക്ഷ്യം. ഇനി ഒരു ചുവട് കൂടെ കടന്ന് ഫൈനലിൽ എത്താൻ ആകുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും സ്കലോണി പറഞ്ഞു.

നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ അർജന്റീന കാനഡയെ ആണ് കോപ അമേരിക്ക സെമി ഫൈനലിൽ നേരിടുന്നത്.

നഷ്ടപ്പെടുത്തിയ അവസരങ്ങൾ മാത്രമാണ് ഇന്ന് അർജന്റീനക്ക് നെഗറ്റീവ് ആയുള്ളത് – സ്കലോണി

ഇന്ന് കാനഡക്ക് എതിരെ ഏറെ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നത് മാത്രമെ നെഗറ്റീവ് ആയി ഉള്ളൂ എന്ന് അർജന്റീന പരിശീലകൻ സ്കലോണി. ഇന്ന് കാനഡയെ 2-0ന് തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു സ്കലോണി.

“എങ്ങനെയുള്ള സാഹചര്യങ്ങൾ ആയാലും ടീം എപ്പോഴും നന്നായി പ്രതികരിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഈ ടീം നല്ല ഗോൾ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും മികച്ച രീതിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നു.” സ്കലോണി പറഞ്ഞു.

“ഒരു നെഗറ്റീവ് വശമെന്ന നിലയിൽ പറയാനുള്ളത്, അവർ സൃഷ്ടിച്ച അവസരങ്ങൾ ഫിനിഷ് ചെയ്തില്ല എന്നതാണ്. ഞങ്ങൾ അവ പിന്നീട് വിശദമായി വിശകലനം ചെയ്യും. വിജയം എപ്പോഴും ഒരുപാട് കാര്യങ്ങൾ ശക്തിപ്പെടുത്തുന്നു. കാനഡ ഒരു കടുത്ത എതിരാളിയാണെന്ന് ഇന്നലെ ഞാൻ പറഞ്ഞു, ഇതൊരു നല്ല പരീക്ഷണമായിരുന്നു.” സ്കലോണി പറഞ്ഞു.

ലയണൽ സ്കലോനി ഇന്നത്തെ പിച്ചിനെ വിമർശിക്കുകയും ചെയ്തു.

“ഏഴ് മാസം മുമ്പ് ഞങ്ങൾ ഇവിടെ കളിക്കാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അവർ രണ്ട് ദിവസം മുമ്പ് ടർഫ് മാറ്റി. ഈ പിച്ചിൽ ഞാൻ ഖേദിക്കുന്നു, ഇത്തരത്തിലുള്ള കളിക്കാർക്ക് ഈ പിച്ച് അനുയോജ്യമല്ല.” അദ്ദേഹം പറഞ്ഞു

.

സ്കലോണിയെ പരിശീലകനാക്കാൻ എ സി മിലാൻ ശ്രമം

എസി മിലാൻ അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോണിയെ അവരുടെ പുതിയ പരിശീലകനാകാൻ ബന്ധപ്പെട്ടതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ 2024 കോപ്പ അമേരിക്കയിൽ അർജന്റീനയെ നയിക്കാൻ ഒരുങ്ങുകയാണ് ലയണൽ സ്കലോണി. അദ്ദേഹം കോപ അമേരിക്കയ്ക്ക് ശേഷം അർജൻ്റീന ദേശീയ ടീമിനൊപ്പം തുടരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.

ഈ സാഹചര്യത്തിലാണ് എ സി മിലാന്റെ നീക്കം. സ്കലോണി അടുത്ത ലോകകപ്പ് വരെ ടീമിന്റെ പരിശീലകനായി തുടരണം എന്നാണ് അർജന്റീന ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത്‌. ഇറ്റലിയിലെ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്ടിലെ ലൂക്കാ ബിയാഞ്ചിൻ പറയുന്നതനുസരിച്ച്, എസി മിലാൻ തങ്ങളുടെ പുതിയ പരിശീലകനാകാൻ സ്‌കലോനിയെ കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടു. എന്നാൽ ഔപചാരികമായ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല.

എ സി മിലാൻ പിയോളിക്ക് പകരക്കാരനെ അന്വേഷിക്കുകയാണ് ഇപ്പോൾ. മുൻ റോമ കോച്ച് ഫൊൻസെകയുമായി അവർ ചർച്ചകൾ നടത്തുന്നുണ്ട്.

ആശങ്ക ഒഴിയുന്നു, കോപ അമേരിക്ക വരെ സ്കലോണി എന്തായാലും അർജന്റീനയ്ക്ക് ഒപ്പം തുടരും

അർജന്റീന പരിശീലകൻ സ്കലോണി പരിശീലക സ്ഥാനം ഒഴിയും എന്നുള്ള ആശങ്കകൾ ഒഴിയുന്നു‌. കോപ്പ അമേരിക്ക വരെ ലയണൽ സ്‌കലോനി അർജന്റീനയുടെ പരിശീലകനായി തുടരും എന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. ജൂൺ 20 മുതൽ ജൂലൈ 14 വരെ ആണ് കോപ അമേരിക്ക നടക്കുന്നത്. അർജന്റീന എഫ്എ (എഎഫ്‌എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയ സ്‌കലോണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സ്കലോണി തുടരുമെന്ന് വാർത്ത അർജന്റീനിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

45-കാരനായ സ്കലോണി രണ്ട് മാസം മുമ്പ് താൻ സ്ഥാനം ഒഴിയുമെന്ന് സൂചനകൾ നൽകിയിരുന്നു‌. എന്നാൽ കഴിഞ്ഞ മാസം മെസ്സിയുമായി നടത്തിയ ചർച്ചയും ഇപ്പോൾ ടാപിയയുനായി നടത്തിയ ചർച്ചയും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ കാരണമായി. 2018-ൽ അർജന്റീന പരിശീലകനായി ചുമതലയേറ്റ സ്കലോണി 2021-ൽ അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ ലോക കിരീടവും അദ്ദേഹം നേടി.

അർജന്റീന പരിശീലകനായുള്ള ഭാവി തീരുമാനിക്കാൻ സ്കലോണിയും മെസ്സിയും തമ്മിൽ ഇന്ന് ചർച്ച

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണിയും ലയണൽ മെസ്സിയും ബുധനാഴ്ച റൊസാരിയോയിൽ ചർച്ച നടത്തും. അർജന്റീന പരിശീലകനെന്ന നിലയിൽ തന്റെ ഭാവിയെക്കുറിച്ച് ഈ ചർച്ചയ്ക്ക് ശേഷമാകും ലയണൽ സ്‌കലോണി തീരുമാനം എടുക്കുക. കഴിഞ്ഞ വർഷം അവസാനം അർജന്റീന പരിശീലക സ്ഥാനം ഒഴിയും എന്ന് സൂചനകൾ നൽകിയ സ്‌കലോനി ആരാധകർക്ക് ആശങ്ക നൽകിയിരുന്നു. ഇപ്പോഴും അദ്ദേഹം ഭാവി എന്താണെന്ന് തീരുമാനിച്ചിട്ടില്ല.

മെസ്സിയുമായുള്ള ചർച്ച സ്കലോണിയെ അർജന്റീനയുടെ അമരക്കാരനായി തുടരാൻ പ്രേരിപ്പിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. വരുന്ന കോപ അമേരിക്കയിലും അടുത്ത ലോകകപ്പിലും സ്കലോണി പരിശീലക സ്ഥാനത്ത് വേണം എന്ന് അർജന്റീന ആരാധകർ ആഗ്രഹിക്കുന്നു. സ്കലോണൊയുടെ കീഴിൽ ലോകകപ്പും കോപ അമേരിക്കയും നേടിയ അർജന്റീന ഇപ്പോൾ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുമാണ്.

അർജന്റീനയുടെ പരിശീലകനായി തുടരണോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന സ്കലോണി

അർജന്റീന പരിശീലകസ്ഥാനത്ത് താൻ തുടരുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല എന്ന് സ്കലോണി. താൻ ഇപ്പോഴും ഇതിനെ കുറിച്ചുള്ള ചിന്തയിലാണ് എന്ന് സ്കലോണി പറഞ്ഞു.“ഞാൻ ഇപ്പോഴും എന്റെ തീരുമാനത്തെക്കുറിച്ച് ചിന്തിക്കുകയാണ്. എല്ലാം എങ്ങനെ പോകുന്നു,ഈ ജോലി പുനരാരംഭിക്കണോ എന്ന് ഞാൻ ശാന്തമായി ചിന്തിക്കുകയാണ്.” സ്കലോണി പറഞ്ഞു.

“കളിക്കാർക്ക് അവരെ എല്ലാ തലത്തിലും സഹായിക്കുന്ന കുറേ ഊർജം ഉള്ള ഒരു കോച്ച് ആവശ്യമാണ്” സ്കലോണി പറഞ്ഞു. “ഞാൻ മെസ്സിയോടും ടാപ്പിയയോടും ജോലിയെ കുറിച്ച് സംസാരിച്ചു, എനിക്ക് ഇതിനെക്കുറിച്ച് ഇനിയും ചിന്തിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

അർജന്റീനയെ ലോകകപ്പിലേക്കും കോപ അമേരിക്കയിലേക്കും നയിച്ച പരിശീലകനാണ് സ്കലോണി.

Exit mobile version