പരിക്കിന്റെ ആശങ്ക വേണ്ട, പോർട്ടോക്കെതിരെ മെസ്സി കളിക്കും

വ്യാഴാഴ്ച എഫ്‌സി പോർട്ടോക്കെതിരെ നടക്കുന്ന നിർണായക ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമെന്ന് ഇന്റർ മിയാമി മുഖ്യ പരിശീലകൻ ജാവിയർ മഷെരാനോ സ്ഥിരീകരിച്ചു. പരിശീലനത്തിനിടെ മെസ്സി തന്റെ ഇടത് കാൽ പരിശോധിക്കുന്നതായി ഒരു വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മഷെരാനോയുടെ ഉറപ്പ്.


“ലിയോ ഫിറ്റ് ആണ്. അദ്ദേഹം പരിശീലനം പൂർത്തിയാക്കി,” മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മഷെരാനോ പറഞ്ഞു. പരിക്കിനെത്തുടർന്ന് അൽ അഹ്ലിക്കെതിരായ ഗോൾരഹിത മത്സരത്തിൽ നിന്ന് വിട്ടുനിന്ന ജോർഡി ആൽബയെക്കുറിച്ചും മഷെരാനോ നല്ല സൂചന നൽകി. ആൽബ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, തീരുമാനം ഇതിനകം എടുത്തുകഴിഞ്ഞതായി മഷെരാനോ സൂചിപ്പിച്ചു.


എംഎൽഎസിൽ ഇന്റർ മയാമിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററും അസിസ്റ്റ് ലീഡറുമായി ലയണൽ മെസ്സി



ലയണൽ മെസ്സി ചരിത്രം തിരുത്തിക്കൊണ്ടിരിക്കുന്നു, ഇത്തവണ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കൊപ്പം ഒരു പുതിയ റെക്കോർഡ് മെസ്സി സ്വന്തമാക്കി. ഇന്ന് കൊളംബസിനെതിരെ നടന്ന 5-1 ന്റെ തകർപ്പൻ വിജയത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അർജന്റീനിയൻ സൂപ്പർതാരം ക്ലബ്ബിന്റെ എംഎൽഎസിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററും അസിസ്റ്റ് നൽകുന്ന താരവുമായി മാറി.


മത്സരത്തിൽ മെസ്സി രണ്ട് ഗോളുകൾ നേടി, ഇന്റർ മയാമിക്കായുള്ള അദ്ദേഹത്തിന്റെ എംഎൽഎസ് ഗോൾ നേട്ടം 31 ആയി ഉയർത്തി. മുൻ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്‌ന്റെ 29 ഗോളുകളുടെ റെക്കോർഡാണ് മെസ്സി മറികടന്നത്. ഗോളുകൾക്ക് പുറമെ, മെസ്സി രണ്ട് അസിസ്റ്റുകളും രേഖപ്പെടുത്തി, ഇത് അദ്ദേഹത്തിന്റെ അസിസ്റ്റ് എണ്ണം 17 ആയി ഉയർത്തി – ലൂയിസ് സുവാരസിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച അസിസ്റ്റ് ചാർട്ടിൽ ഇരുവരേയും ഒന്നാമതെത്തിക്കുകയും ചെയ്തു.


മെസ്സിയുടെ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാക്കുന്നത് അദ്ദേഹം ഇത് എത്ര വേഗത്തിലാണ് സ്വന്തമാക്കിയത് എന്നതാണ്: വെറും 38 എംഎൽഎസ് മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി.


മെസ്സിക്കും സുവാരസിനും ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം


മേജർ ലീഗ് സോക്കറിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇന്റർ മയാമിക്കായി തിളങ്ങി. ഇരുവരും ഇന്ന് രണ്ട് ഗോളുകളും ഒപ്പം ഒരു അസൊസ്റ്റ് വീതവും നേടി. മയാമി ഇന്ന് 4-2 എന്ന സ്കോറിനാണ് മോൺട്രിയലിനെ തോൽപ്പിച്ചത്.

27-ാം മിനിറ്റിൽ മെസ്സി ഗോൾ നേടിയപ്പോൾ 68-ാം മിനിറ്റിൽ സുവാരസിൻ്റെ ഗോളിന് മെസ്സി അസിസ്റ്റ് നൽകി. 71-ാം മിനിറ്റിൽ സുവാരസ് രണ്ടാം ഗോൾ നേടി. 87-ാം മിനിറ്റിൽ മെസ്സി തൻ്റെ രണ്ടാം ഗോൾ കണ്ടെത്തി. ഡാൻ്റെ സീലി (74′), വിക്ടർ ലോട്ടൂരി (ഇഞ്ചുറി ടൈം) എന്നിവരിലൂടെ മോൺട്രിയൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും അത് മതിയായിരുന്നില്ല.


നാല് മത്സരങ്ങളിൽ വിജയം നേടാനാകാത്ത അവസ്ഥയ്ക്ക് ശേഷമാണ് മയാമിയുടെ ഈ ജയം. ഈ വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 7 ജയവും 5 സമനിലയുമായി അവർ ഈസ്റ്റേൺ കോൺഫറൻസിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. മോൺട്രിയൽ ഒരു ജയം മാത്രം നേടി അവസാന സ്ഥാനത്ത് തുടരുന്നു.


ഒർലാൻഡോ സിറ്റിയോട് കനത്ത തോൽവി! ഇന്റർ മയാമിയും മെസ്സിയും പ്രതിസന്ധിയിൽ


ഒർലാൻഡോ സിറ്റിയോട് സ്വന്തം തട്ടകത്തിൽ 3-0 ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഹാവിയർ മഷെരാനോയുടെ കീഴിലുള്ള ഇന്റർ മയാമിയുടെ അവരുടെ മോശം ഫോം തുടർന്നു. അവസാന ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ മയാമി ടേബിളിൽ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ഇത് അവരുടെ പ്ലേ ഓഫ് പ്രതീക്ഷകളെ ആശങ്കയിലാക്കുന്നു.


ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഉണ്ടായിരുന്നിട്ടും മിയാമിയുടെ ആക്രമണത്തിലെ മൂർച്ചയില്ലായ്മ ഈ മത്സരം തുറന്നുകാട്ടി. മെസ്സിക്ക് കളിയിലുടനീളം കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ആയില്ല.


ഗാലെസിന്റെ ഒരു ലോംഗ് ബോളിൽ നിന്ന് ലൂയിസ് മുറിയൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഒർലാൻഡോയ്ക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ മാർക്കോ പാസിലിക് തൊടുത്ത ഷോട്ട് ഗോൾകീപ്പർ ഓസ്കാർ ഉസ്താരിയുടെ കൈയ്യിൽ നിന്ന് വഴുതി വലയിൽ കയറിയതോടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി.


മഷെരാനോ ആക്രമണം ശക്തമാക്കാൻ പകരക്കാരെ ഇറക്കിയെങ്കിലും, അധിക സമയത്ത് ഒർലാൻഡോ മൂന്നാം ഗോൾ നേടി. ഡങ്കൻ മക്ഗ്വെയർ ഒരുക്കിയ പന്തിൽ ഡാഗർ തോർഹാൽസൺ വല കുലുക്കിയതോടെ മെസ്സിയുടെ വരവിന് ശേഷമുള്ള മിയാമിയുടെ ഏറ്റവും വലിയ ഹോം തോൽവിയായി ഇത് മാറി.

മെസ്സിയുടെ ഗോൾ ഉണ്ടായിട്ടും ഇന്റർ മയാമിക്ക് വമ്പൻ തോൽവി


ലയണൽ മെസ്സി ഗോൾ നേടിയെങ്കിലും മിനസോട്ട യുണൈറ്റഡിനോട് ഇന്റർ മയാമി 4-1ന് ദയനീയമായി പരാജയപ്പെട്ടു. മത്സരത്തിൽ ആതിഥേയരായ മിനസോട്ടയുടെ ആധിപത്യം വ്യക്തമായിരുന്നു. ബോംഗോകുഹ്‌ലെ ഹ്ലോങ്‌വാനെ (32′), ആന്റണി മാർകനിച്ച് (45+2′), മാർസെലോ വെഗാൻഡിന്റെ സെൽഫ് ഗോൾ (68′), റോബിൻ ലോഡ് (70′) എന്നിവരാണ് മിനസോട്ടയ്ക്കായി ഗോളുകൾ നേടിയത്.

മെസ്സിയുടെ ഗോൾ മയാമിക്ക് ഒരു തിരിച്ചുവരവിന് പോലും സഹായിച്ചില്ല. മത്സരത്തിലുടനീളം മയാമിയുടെ പ്രതിരോധം ദുർബലമായിരുന്നു. ഈ തോൽവിയോടെ ഇന്റർ മയാമി 21 പോയിന്റുമായി എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.

മെസ്സിക്ക് ഗോൾ; ന്യൂയോർക്ക് റെഡ് ബുൾസിനെ തകർത്ത് ഇന്റർ മയാമി


ലയണൽ മെസ്സി നാല് മത്സരങ്ങളിലെ ഗോൾ വരൾച്ചയ്ക്ക് വിരാമമിട്ട് ഇന്റർ മയാമിക്കായി ഗോൾ നേടിയപ്പോൾ, മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ് ബുൾസിനെ അവർ 4-1ന് തകർത്തു. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് സെമി ഫൈനലിൽ വാൻകൂവർ വൈറ്റ്‌ക്യാപ്സിനോടേറ്റ തോൽവിക്ക് ശേഷമുള്ള മയാമിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ഈ വിജയം.


മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ഫ്ലിക്കിന് ശേഷം ഫാഫാ പികോൾട്ട് ശക്തമായ ഒരു ഷോട്ടിലൂടെ മയാമിയെ മുന്നിലെത്തിച്ചു. 30-ാം മിനിറ്റിൽ ഫുൾ ബാക്ക് മാർസെലോ വെയ്ഗാൻഡി ലീഡ് ഇരട്ടിയാക്കി. അദ്ദേഹത്തിന്റെ ഡൈവിംഗ് ഹെഡർ ഗോൾകീപ്പർ തടുത്തപ്പോൾ ലഭിച്ച റീബൗണ്ടിൽ നിന്നായിരുന്നു ഗോൾ. ആദ്യം ഓഫ്‌സൈഡ് എന്ന് വിധിയെഴുതിയെങ്കിലും വാർ (VAR) ഗോൾ അനുവദിച്ചു.


അന്തരീക്ഷം ചൂടുപിടിപ്പിച്ച്, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സുവാരസ് തന്റെ രണ്ടാം ശ്രമത്തിൽ ലക്ഷ്യം കണ്ടതോടെ മിയാമി 3-0ന് മുന്നിലെത്തി. എന്നാൽ, ഒമർ വലൻസിയയുടെ ഒരു ഡീപ് കോർണർ ഗോളായി മാറിയതോടെ റെഡ് ബുൾസ് ഒരു ഗോൾ മടക്കി.


രണ്ടാം പകുതിയിൽ, ടെലാസ്കോ സെഗോവിയയുമായി നടത്തിയ ഒരു മികച്ച വൺ-ടു പാസിന് ശേഷം 67-ാം മിനിറ്റിൽ മെസ്സി ഇടം കാൽ കൊണ്ട് പന്ത് വലയിലെത്തിച്ച് മയാമിയുടെ വിജയം ഉറപ്പിച്ചു. ഈ ഗോൾ ഇന്റർ മിയാമിയെ ഈസ്റ്റേൺ കോൺഫറൻസിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തുകയും മെസ്സിയുടെ വ്യക്തിപരമായ ഗോൾ വരൾച്ച അവസാനിപ്പിക്കുകയും ചെയ്തു.


കൊളംബസിനെ വീഴ്ത്തി ഇന്റർ മയാമി


കൊളംബസ്: കൊളംബസ് ക്രൂവിനെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഇന്റർ മയാമി. 30-ാം മിനിറ്റിൽ ബെഞ്ചമിൻ ക്രെമാഷിയാണ് മയാമിക്കായി വിജയ ഗോൾ നേടിയത്. ലയണൽ മെസ്സി 90 മിനിറ്റും കളത്തിൽ നിറഞ്ഞുനിന്നു, മധ്യനിരയിൽ കളി മെനയുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും ഇത്തവണ ഗോൾ നേടാനായില്ല.


കൊളംബസ് സമനില ഗോളിനായി ശക്തമായി മുന്നേറ്റം നടത്തിയെങ്കിലും മിയാമിയുടെ പ്രതിരോധം ഉറച്ചുനിന്നു, ഇത് അവർക്ക് നിർണായകമായ എവേ ക്ലീൻ ഷീറ്റ് സമ്മാനിച്ചു.


ഈ വിജയത്തോടെ ഇന്റർ മിയാമി എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

2026 ലോകകപ്പിൽ കളിക്കാൻ ലയണൽ മെസ്സിക്ക് ആഗ്രഹമുണ്ടെന്ന് ലൂയിസ് സുവാരസ്



ലയണൽ മെസ്സിക്ക് 2026 ഫിഫ ലോകകപ്പിൽ അർജന്റീനയെ പ്രതിനിധീകരിക്കാൻ ആഗ്രഹമുണ്ടെന്ന് സുവാരസ്. ഈ വേനൽക്കാലത്ത് 38 വയസ്സ് തികയുന്ന മെസ്സി, താൻ ലോകകപ്പ് കളിക്കും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആ സ്വപ്നം ഇപ്പോഴും സജീവമാണെന്ന് സുവാരസ് സൂചന നൽകി.


“അടുത്ത വർഷത്തെ ലോകകപ്പിൽ കളിക്കാൻ അവന് ആഗ്രഹമുണ്ട്. ഞങ്ങൾ വിരമിക്കലിനെക്കുറിച്ച് തമാശകൾ പറയാറുണ്ട്, പക്ഷേ ഞങ്ങൾ അതിനെക്കുറിച്ച് ഗൗരവമായി സംസാരിച്ചിട്ടില്ല.” എൽ പെയ്‌സിനോട് സംസാരിക്കവെ സുവാരസ് പറഞ്ഞു


നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇതിനകം തന്നെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. 2006 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അഞ്ച് ലോകകപ്പുകളിൽ കളിച്ചിട്ടുള്ള മെസ്സി, 2022 ൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.


ലയണൽ മെസ്സിക്കും ഇന്റർ മയാമിക്കും സമനില


ഞായറാഴ്ച സോൾജിയർ ഫീൽഡിൽ 62,358 പേരുടെ റെക്കോർഡ് ജനക്കൂട്ടത്തിന് മുന്നിൽ ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയെ ചിക്കാഗോ ഫയർ 0-0 എന്ന സ്കോറിൽ തളച്ചു. മേജർ ലീഗ് സോക്കറിൽ ഈ സീസണിൽ മയാമി ഗോൾ നേടാതെ പോകുന്ന ആദ്യ മത്സരമാണിത്.


മെസ്സി മുഴുവൻ സമയവും കളിക്കുകയും മത്സരത്തിന്റെ തുടക്കത്തിൽ ശക്തമായ ഒരു ഷോട്ടിലൂടെ ഗോളിന് അടുത്തെത്തുകയും ചെയ്‌തെങ്കിലും, ചിക്കാഗോ ഗോൾകീപ്പർ ക്രിസ് ബ്രാഡി മികച്ചൊരു സേവിലൂടെ അത് തടഞ്ഞു. ഗ്രെഗ് ബെർഹാൾട്ടർ പരിശീലിപ്പിക്കുന്ന ചിക്കാഗോ അവരുടെ മികച്ച പ്രതിരോധം കൊണ്ട് നിശ്ശബ്ദരാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലൂയിസ് സുവാരസിന് ലഭിച്ച മികച്ച അവസരം അദ്ദേഹം ക്രോസ് ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞു.


ലയണൽ മെസ്സി ഇന്റർ മയാമിയിൽ കരാർ പുതുക്കും

ഇന്റർ മയാമിയുമായി കരാർ പുതുക്കാൻ മെസ്സി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 2026 ൽ അവരുടെ പുതിയ സ്റ്റേഡിയമായ മയാമി ഫ്രീഡം പാർക്ക് തുറക്കുന്നതുവരെ അർജന്റീൻ സൂപ്പർതാരം ലയണൽ മെസ്സിയെ ക്ലബ്ബിൽ നിലനിർത്തുന്ന ഒരു കരാർ പുതുക്കലിലേക്ക് ഇന്റർ മയാമി അടുക്കുകയാണ് എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.

ലയണൽ മെസ്സി


2023 ജൂലൈയിലാണ് മെസ്സി ക്ലബ്ബിൽ ചേർന്നത്. അതിനുശേഷം 48 മത്സരങ്ങളിൽ നിന്ന് 42 ഗോളുകളും 21 അസിസ്റ്റുകളും നേടിയ അദ്ദേഹം 2024 ലെ എംഎൽഎസ് സപ്പോർട്ടേഴ്സ് ഷീൽഡ് നേടാനും ഈ സമ്മറിൽ നടക്കുന്ന പുതുക്കിയ ഫിഫ ക്ലബ് ലോകകപ്പിന് യോഗ്യത നേടാനും ഇന്റർ മയാമിയെ സഹായിച്ചു. ബുധനാഴ്ച കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ എൽഎഎഫ്‌സിക്കെതിരായ തിരിച്ചുവരവ് വിജയത്തിൽ അദ്ദേഹം രണ്ട് ഗോളുകളും നേടി.



ഈ കരാർ പുതുക്കൽ ഇന്റർ മയാമിക്ക് മാത്രമല്ല, മേജർ ലീഗ് സോക്കറിനും മൊത്തത്തിൽ ഒരു വലിയ ഉത്തേജകമാകും. മെസ്സിയുടെ സാന്നിധ്യം ലീഗിൻ്റെ ആഗോളതലത്തിലുള്ള പ്രൊഫൈൽ ഉയർത്തിയിട്ടുണ്ട്‌.

മെസ്സിയുടെ ഇരട്ട ഗോളിൽ ഇന്റർ മയാമി കോൺകകാഫ് ചാമ്പ്യൻസ് കപ്പ് സെമിഫൈനലിൽ


കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ എൽഎ എഫ്‌സിയെ 3-1 ന് തോൽപ്പിച്ച് ഇന്റർ മയാമി സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ അവർ 3-2 ൻ്റെ അഗ്രഗേറ്റ് വിജയം സ്വന്തമാക്കി.


9-ാം മിനിറ്റിൽ ആരോൺ ലോങ്ങിൻ്റെ ഗോളിലൂടെ പിന്നിലായെങ്കിലും ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്റർ മയാമി തിരിച്ചുവന്നു. 35-ാം മിനിറ്റിൽ മെസ്സി സമനില ഗോൾ നേടിയതിന് ശേഷം 61-ാം മിനിറ്റിൽ നോഹ അലൻ ആതിഥേയർക്ക് ലീഡ് നൽകി. 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി വിജയം ഉറപ്പിച്ചു.

ഇന്റർ മയാമിയിൽ പുതിയ റെക്കോർഡ് കുറിച്ച് ലയണൽ മെസ്സി

ലയണൽ മെസ്സി അമേരിക്കയിൽ ചരിത്രം തിരുത്തിയെഴുതുന്നത് തുടരുന്നു, ഇന്റർ മിയാമിയിൽ വെറും 29 MLS മത്സരങ്ങളിൽ നിന്ന് മയാമിയുടെ എക്കാലത്തെയും മികച്ച ഗോൾ കോണ്ട്രിബ്യൂഷൻ റെക്കോർഡ് മെസ്സി തകർത്തു. ഏപ്രിൽ 6 ഞായറാഴ്ച ടൊറന്റോയ്‌ക്കെതിരായ ഇന്റർ മിയാമിയുടെ 1-1 സമനിലയിൽ ഒരു ഗോൾ നേടിയതോടെ അർജന്റീനിയൻ ഇതിഹാസം 44 ഗോൾ സംഭാവനകൾ മയാമിക്ക് ആയി നേടി‌. ഇത് എം എൽ സിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ ആളാക്കി മെസ്സിയെ മാറ്റി.

2023 ലെ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് എത്തിയതിന് ശേഷമുള്ള മെസ്സിയുടെ 24-ാമത്തെ MLS ഗോളായിരുന്നു ഇന്നലെ മെസ്സു നേടിയത്. 20 അസിസ്റ്റുകൾ കൂടി മെസ്സിക്ക് ഉണ്ട്.

43 ഗോൾ സംഭാവനകൾ എന്ന മുൻ റെക്കോർഡ്, മെസ്സിയുടെ മുൻ അർജന്റീന സഹതാരം, ഗൊൺസാലോ ഹിഗ്വെയ്‌നിന്റെ പേരിലായിരുന്നു, 2020 മുതൽ 2023 വരെ ഇന്റർ മിയാമിയിൽ രണ്ട് വർഷം ഹിഗ്വയിൻ മയാമിക്ക് ആയി കളിച്ചിരുന്നു.

Exit mobile version