മെസ്സി തിരിച്ചെത്തി, സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന

റഷ്യ ലോകകപ്പിന് ശേഷം ആദ്യമായി മെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തി. ഈ മാസം വെനസ്വേലക്കെതിരെയും മൊറാക്കോക്കെതിരെയുമുള്ള മത്സരത്തിൽ മെസ്സി കളിക്കും. റഷ്യ ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസിനോട് തോറ്റാണ് അർജന്റീന പുറത്തായത്. അതിന് ശേഷം അർജന്റീന കളിച്ച ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ മെസ്സി വേണ്ടി കളിച്ചിരുന്നില്ല.

മെസ്സി ടീമിൽ തിരിച്ചെത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് അഗ്വേറൊക്കും ചെൽസി ഫോർവേഡ് ഹിഗ്വയിനും ഇന്റർ മിലാൻ താരം ഇകാർഡിക്കും ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല. പി.എസ്.ജി താരങ്ങളായ ഡി മരിയ, ലിയനാർഡോ പർദേസ്, മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഓട്ടമെന്റി, വെസ്റ്റ് ഹാം താരം ലാൻസീനി, യുവന്റസ് താരം ദിബാല എന്നി പ്രമുഖരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

മാർച്ച് 23ന് മാഡ്രിഡിൽ വെനസ്വേലക്കെതിരെ മാഡ്രിഡിൽ വെച്ചും മാർച്ച് 26ന് മൊറാക്കോയെയും നേരിടും.

ക്രിസ്റ്റിയാനോയ്‌ക്കൊപ്പം യുവന്റസ് അതിശക്തർ- ലയണൽ മെസ്സി

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്കൊപ്പം യുവന്റസ് അതിശക്തരാണെന്നു ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് യുവന്റസ് എന്നും മെസ്സി കൂട്ടിച്ചേർത്തു. ഈ സീസണിലാണ് റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിലേക്ക് റൊണാൾഡോ കൂടുമാറിയത്. വർഷങ്ങളായി സ്പാനിഷ് ഫുട്ബോൾ അടക്കി ഭരിച്ചത് ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസ്സിയുമായിരുന്നു.

ക്രിസ്റ്റിയാനോക്കെതിരായ മത്സരങ്ങൾ ആസ്വദിച്ചിരുന്നെന്ന് പറഞ്ഞ മെസ്സി എപ്പോളും തന്റെ ടീമിനെ ജയിപ്പിക്കാനായിരുന്നു ശ്രമിച്ചതെന്നും പറഞ്ഞു. ഇതിനു മുൻപ് ഇറ്റലിയിലേക്ക് മെസ്സിയെ റൊണാൾഡോ ക്ഷണിച്ചിരുന്നു. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ചർച്ചയായ ശത്രുത ആരോഗ്യപരമായിരുന്നെന്നു ഇരു താരങ്ങളും തമ്മിലുള്ള അഭിപ്രായ പ്രകടനങ്ങളിൽ നിന്നും മനസിലാക്കാം.

ബാഴ്‌സലോണക്ക് ആശ്വാസം, ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ മെസ്സിയും

ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ടീമിൽ സ്ഥാനം നേടി ലയണൽ മെസ്സി. നേരത്തെ സെവിയ്യക്കെതിരെ പരിക്കേറ്റ മെസ്സി മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ രണ്ടു ആഴ്ച കൊണ്ട് തന്നെ പരിക്ക് മാറി മെസ്സി പരിശീലനം ആരംഭിച്ചതോടെയാണ് ഇന്റർ മിലാനെതിരെയുള്ള മത്സരത്തിനുള്ള ടീമിൽ ഉൾപെടുത്താൻ തീരുമാനിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് മെസ്സി പരിക്ക് മാറി പരിശീലനം ആരംഭിച്ചത്.  നാളെയാണ് ഗ്രൂപ്പ് ബി ഇയിലെ ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം. ഇതിനുള്ള 22 അംഗ ടീമിനെയാണ് ബാഴ്‌സലോണ പ്രഖ്യാപിച്ചത്. മെസ്സി മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാവില്ലെന്നാണ് സൂചനകൾ. പരിക്കിന്റെ പിടിയിലുള്ള തോമാസ് വെർമലൻ, സെർജി സംപേർ, സാമുവൽ ഉംറ്റിറ്റി എന്നിവർ ടീമിനൊപ്പം ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്നില്ല.

അതെ സമയം മെസ്സിയില്ലാതെ ബാഴ്‌സലോണ കളിച്ച നാല് മത്സരങ്ങൾ ബാഴ്‌സലോണ ജയിച്ചിരുന്നു. ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, റയോ വയ്യേകാനോ, കൾച്ചറൽ ലിയോനെസ  എന്നി ടീമുകൾക്കെതിരെയാണ് മെസ്സിയുടെ അസാന്നിദ്ധ്യത്തിൽ ബാഴ്‌സലോണ ജയിച്ചത്.

മെസിയൊടൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്

ബാഴ്‌സലോണ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിക്കൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ താരം ലുക്കാ മോഡ്രിച്ച്. തനിക്ക് മെസ്സിക്കെതിരെ കളിക്കാനാണ് ആഗ്രഹം, മെസ്സിക്കൊപ്പം ഒരു ടീമിൽ കളിക്കാനല്ലെന്നും മോഡ്രിച്ച് പറഞ്ഞു.

മെസ്സി ലോകം കണ്ട മികച്ച താരങ്ങളിൽ ഒരാളാണെന്നും എന്നാൽ താൻ ഒരിക്കലും മെസ്സിയുടെ ടീമിൽ കളിക്കില്ലെന്നും മോഡ്രിച്ച് പറഞ്ഞു. മെസ്സി – റൊണാൾഡോ ആധിപത്യം തകർത്ത്കൊണ്ട് അടുത്തിടെ പ്രഖ്യാപിച്ച് ഫിഫ ദി ബെസ്റ്റ് പുരസ്‍കാരം മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. അടുത്ത് പ്രഖ്യാപിക്കാൻ പോവുന്ന ബാലൻ ഡി ഓർ പുരസ്‍കാരത്തിലും റൊണാൾഡോക്കും മെസ്സിക്കും ശക്തമായ വെല്ലുവിളിയാണ് മോഡ്രിച്ച്.

ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ ഏതുക്കുന്നതിലും റയൽ മാഡ്രിഡിന്റെ കോടോത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതുമായിരുന്നു മോഡ്രിച്ചിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിയുടെ അർജന്റീനയെ മോഡ്രിച്ചിന്റെ ക്രോയേഷ്യ തോൽപ്പിച്ചിരുന്നു.

മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി മറഡോണ

അർജന്റീന താരം മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ ഇതിഹാസം മറഡോണ. മെസ്സി ഫുട്ബോൾ ഗ്രൗണ്ടിൽ ഒരു ലീഡർ അല്ലെന്നും അത് കൊണ്ട് തന്നെ താരത്തെ ഫുട്ബോൾ ദൈവം എന്ന് വിളിക്കാൻ പറ്റില്ലെന്നും മുൻ അർജന്റീന പരിശീനലകൻകൂടിയായ മറഡോണ പറഞ്ഞു.

ബാഴ്‌സലോണയിൽ മെസ്സി ഒരു കളിക്കാരനും അർജന്റീനയിൽ മെസ്സി വേറെ ഒരു താരവുമാണ് എന്നാണ് മറഡോണ പറഞ്ഞത്. മെസ്സി മികച്ച കളിക്കാരനാണ്, പക്ഷെ ഒരിക്കലും ഒരു മികച്ച ലീഡർ അല്ല എന്നും മറഡോണ പറഞ്ഞു. മത്സരത്തിന് മുൻപ് മെസ്സി 20 തവണയെങ്കിലും ടോയ്‌ലെറ്റിൽ പോവാറുണ്ടെന്നും മറഡോണ പറഞ്ഞു.

ബാഴ്‌സലോണയിൽ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന മെസ്സി അർജന്റീന ജേഴ്സിയിൽ ആ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അർജന്റീനക്കൊപ്പം നാല് ഫൈനലിൽ മെസ്സി തോൽക്കുകയും ചെയ്തിരുന്നു. മെസ്സിയില്ലാതെ കഴിഞ്ഞ ദിവസം അർജന്റീന ഇറാഖിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

 

നെയ്മറിനെയും ദിബാലയെയും പിന്തള്ളി മെസ്സി ചാമ്പ്യൻസ് ലീഗിലെ താരം

കഴിഞ്ഞ ആഴ്ചയിലെ ചാമ്പ്യൻസ് ലീഗിലെ മികച്ച താരമായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ടോട്ടൻഹാമിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനം പരിഗണിച്ചാണ് മെസ്സി വിജയിയായത്. മത്സരത്തിൽ വെംബ്ലിയിൽ 4-2ന് ബാഴ്‌സലോണ വിജയിച്ചിരുന്നു. ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും വിജയിച്ച ബാഴ്‌സലോണ.

മത്സരത്തിൽ രണ്ടു ഗോൾ നേടിയ മെസ്സി മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. രണ്ടു ഗോളിന് പുറമെ മെസ്സിയുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തിരുന്നു. ഹാട്രിക് പ്രകടനം നടത്തിയ നെയ്മറിന്റെയും ദിബാലയുടെയും ജെക്കോയുടെയും പ്രകടനത്തെ മറികടന്നാണ് മെസ്സി വിജയിയായത്.

മെസ്സി എക്കാലത്തെയും മികച്ച താരമെന്ന് കൂട്ടീഞ്ഞോ

മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്ന് ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ കൂട്ടീഞ്ഞോ. ടോട്ടൻഹാമിനെതിരായ മത്സരത്തിന് ശേഷമാണു മെസ്സിയെ പ്രശംസിച്ച്കൊണ്ട് കൂട്ടീഞ്ഞോ രംഗത്തെത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി രണ്ടു ഗോളുകളും നേടിയിരുന്നു. മെസ്സിയുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽ തട്ടി പുറത്തു പോവുകയും ചെയ്തിരുന്നു.

“മെസ്സി എക്കാലത്തെയും മികച്ച താരമാണ്, മെസ്സി എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നുണ്ട്, മെസ്സി രണ്ടു ഗോൾ നേടിയതിൽ ഞാൻ സന്തോഷവാനാണ്” കൂട്ടീഞ്ഞോ പറഞ്ഞു. മത്സരത്തിൽ ആദ്യ ഗോൾ നേടിയ കൂട്ടീഞ്ഞോയുടെ ഗോളിന് പിന്നിലും മെസ്സിയുടെ കരങ്ങൾ ആയിരുന്നു.  മത്സരത്തിൽ മെസ്സിയുടെ ഇരട്ട ഗോളുകളും കൂട്ടീഞ്ഞോയുടെയും റാകിറ്റിച്ചിന്റെയും ഗോളുകളുടെ പിൻബലത്തിൽ ബാഴ്‌സലോണ ടോട്ടൻഹാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

മെസ്സി എന്ന് തിരിച്ചുവരും എന്നുള്ളത് തനിക്കറിയില്ലെന്ന് അർജന്റീന പരിശീലകൻ

മെസ്സി അർജന്റീന ടീമിലേക്ക് എനി എന്ന് തിരിച്ചുവരുമെന്ന് തനിക്ക് അറിയില്ലെന്ന് അർജന്റീന പരിശീലകൻ സ്കലോണി. മെസ്സിയുമായി താൻ സംസാരിച്ചിരുന്നെന്നും എന്നാൽ എന്ന് തിരിച്ചു വരും എന്നുള്ളത് സംസാരിച്ചിട്ടില്ലെന്നും അർജന്റീന പരിശീലകൻ പറഞ്ഞു. ഈ മാസം നടക്കുന്ന ഇറാഖിനെതിരെയും ബ്രസീലിനെതിരെയുമുള്ള മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല.

റഷ്യൻ ലോകകപ്പിലെ അർജന്റീനയുടെ മോശം പ്രകടനത്തെ തുടർന്നാണ് മെസ്സി  ദേശീയ ടീമിൽ നിന്ന് വിട്ടു നിന്നത്. സെപ്‌റ്റംബറിൽ നടന്ന അർജന്റീനയുടെ സഹൃദ മത്സരങ്ങളിലും മെസ്സി പങ്കെടുത്തിരുന്നില്ല. നേരത്തെ 2016ലെ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് ശേഷം മെസ്സി ദേശീയ ടീമിൽ വിരമിച്ചിരുന്നു. എന്നാൽ തന്റെ തീരുമാനം മാറ്റി തിരിച്ചുവന്ന മെസ്സി അർജന്റീനയെ ലോകകപ്പ് യോഗ്യത നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.

അതെ സമയം അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ മെസ്സി ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടതില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെസ്സിയെ ആവശ്യമില്ലാതെ എല്ലാവരും വിമർശിക്കുകയാണെന്നും മറഡോണ പറഞ്ഞിരുന്നു.

മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരേണ്ടെന്ന് പറഞ്ഞ് മറഡോണ

മെസ്സി അർജന്റീനയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടെന്ന് പറഞ്ഞു അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ. ലോകകപ്പിലെ തോൽവിക്ക് ശേഷം മെസ്സി അർജന്റീന ടീമിന് വേണ്ടി കളിച്ചിരുന്നില്ല. ഈ മാസം  നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലും മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല.

“മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മെസ്സി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കണം,  അർജന്റീനയുടെ അണ്ടർ 15 തോൽക്കുന്നത് മെസ്സിയുടെ കുറ്റം കൊണ്ട്, അർജന്റീന ലീഗിലെ മത്സരങ്ങൾ മത്സര ക്രമങ്ങൾക്കും കുറ്റം മെസ്സിക്ക്.” മറഡോണ പറഞ്ഞു.

എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും അത് കൊണ്ട് തന്നെ മെസ്സിയില്ലാതെ അർജന്റീന കളിക്കാൻ ഇറങ്ങട്ടെയെന്നും മറഡോണ പറഞ്ഞു. ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്ബോൾ ഇതിഹാസം പറഞ്ഞു. അർജന്റീനയുടെ പുതിയ പരിശീലകനായ സ്കെലോണിക്ക് അതിനുള്ള അർഹത ഇല്ലെന്നും മറഡോണ പറഞ്ഞു.

ലാ ലീഗയിൽ ഡാനി ആൽവേസിന്റെ റെക്കോർഡ് മറികടന്ന് മെസ്സി

ലാ ലീഗയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശ താരമെന്ന റെക്കോർഡ് ഇനി ലിയോണൽ മെസ്സിക്ക് സ്വന്തം. 422 മത്സരങ്ങൾ കളിച്ച ഡാനി ആൽവേസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്. ഇന്നലെ ജിറോണക്കെതിരായ മത്സരം മെസ്സിയുടെ ലാ ലീഗയിലെ 423മത്തെ മത്സരമായിരുന്നു.

423 മത്സരങ്ങൾ കളിച്ച മെസ്സി 387 ഗോളുകളും 166 അസിസ്റ്റുകളും തന്റെ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. മത്സരത്തിൽ റെക്കോർഡ് മറികടന്നെങ്കിലും 10 പേരുമായി കളിച്ച ബാഴ്‌സലോണക്ക് ജിറോണക്കെതിരെ സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

മെസ്സി ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന് റൊണാൾഡീഞ്ഞോ

ചരിത്രം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസ്സിയെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ. മെസ്സി ഫുട്ബോളിൽ ചെയ്തത് പോലെ ഒരു താരവും ഫുട്ബോളിൽ ചെയ്തിട്ടില്ലെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. മെസ്സി ഫുട്ബോളിൽ നിന്ന് വിരമിക്കുമ്പോൾ മെസ്സിയുടെ നമ്പറായ 10 നമ്പർ ബാഴ്‌സലോണ മറ്റൊരു താരത്തിന് നൽകരുതെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

“മെസ്സി ഒരു 20 വർഷം കൂടി കളിക്കണമെന്നാണ് തന്റെ ആഗ്രഹം. ഫുട്ബോളിനെ സ്നേഹിക്കുന്നവർ എല്ലാം മെസ്സി കൂടുതൽ കാലം കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. മെസ്സി വിരമിച്ചുകഴിഞ്ഞാൽ 10 നമ്പർ ജേഴ്സി ബാഴ്‌സലോണ മറ്റൊരു താരത്തിനും  കൊടുക്കരുത്” റൊണാൾഡീഞ്ഞോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ മെസ്സി ഒരു സമ്പൂര്‍ണ്ണ കളിക്കാരൻ ആണെന്ന് ഉള്ളതല്ല  മറിച്ച് ഫുട്ബോളിൽ ഞാൻ മെസ്സിയുടെ ശൈലി ആണ് ഇഷ്ട്ടപെടുന്നതെന്നും താരം പറഞ്ഞു.

താൻ ഇപ്പോഴത്തെ ബാഴ്‌സലോണയുടെയും ബ്രസിലിന്റെയും താരമായ കൂട്ടീഞ്ഞോയുടെ കൂടെ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

 

 

മെസ്സിയില്ലാത്ത അർജന്റീന ഒരു സാധാരണ ടീമെന്ന് മറഡോണ

മെസ്സി ടീമിൽ ഇല്ലെങ്കിൽ അർജന്റീന വെറുമൊരു സാധാരണ ടീം ആണെന്ന് അർജന്റീന ഇതിഹാസം മറഡോണ. ഫ്രാൻസിനെതിരെയുള്ള തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു മറഡോണ. മത്സരത്തിൽ മെസ്സിയെ ഫാൾസ് 9 ആക്കി കൊണ്ടായിരുന്നു സമ്പോളി ടീമിനെ ഇറക്കിയത്. എന്നാൽ എംബപ്പേയുടെ മികച്ച പ്രകടനത്തിൽ ഫ്രാൻസ് അർജന്റീനയെ മറികടക്കുകയായിരുന്നു.

മിഡ്‌ഫീൽഡിൽ മെസ്സിക്ക് പന്ത് കിട്ടുന്നത് ഫ്രാൻസ് നന്നായി തടഞ്ഞുവെന്നും അതുകൊണ്ട് മത്സരത്തിൽ മെസ്സിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും മറഡോണ പറഞ്ഞു. മെസ്സിയുടെ മേൽ അർജന്റീന ടീം ഒരുപാട് സമ്മർദ്ദം ചെലുത്തിയെന്നും മറഡോണ പറഞ്ഞു. മത്സരത്തിൽ അർജന്റീന കോച്ച് സമ്പോളിയുടെ ടീം തിരഞ്ഞെടുക്കലിനെയും മറഡോണ വിമർശിച്ചു. ഒരു സ്‌ട്രൈക്കറെ ഉൾപ്പെടുത്താതെ കളിച്ചതിനെയാണ് മറഡോണ വിമർശിച്ചത്. പാവോണും ഡി മരിയയും മെസ്സിയും കളി ഉണ്ടാക്കുമെന്നും എന്നാൽ അവർ ആരും സ്‌ട്രൈക്കർമാർ അല്ല എന്നും മറഡോണ കൂട്ടിച്ചേർത്തു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എംബപ്പേയെ അഭിനന്ദിക്കാനും മറഡോണ മറന്നില്ല. മുൻ അർജന്റീന താരം കനീജിയയുടെ ആദ്യ കാല പ്രകടനങ്ങളൊടാണ് മറഡോണ എംബപ്പേയുടെ പ്രകടനത്തെ ഉപമിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version