ബൊണൂചി ഇനി തുർക്കിയിൽ

ലിയനാർഡോ ബൊണൂചി ഇനി തുർക്കൊയിൽ ഫുട്ബോൾ കളിക്കും. താരം ജർമ്മൻ ക്ലബായ യൂണിയൻ ബർലിൻ വിട്ട് തുർക്കി ക്ലബായ ഫെനർബചെയിൽ എത്തി. ഇന്നലെ തുർക്കിയിൽ എത്തിയ താരം ഫെനർബചെയിൽ കരാർ ഒപ്പുവെച്ചു. 2024 ജൂൺ വരെയുള്ള കരാർ ആകും ബോണൂചു ഫെനർബചെയിൽ ഒപ്പുവെക്കുക. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു യുവന്റസ് വിട്ട് ബൊണൂചി യൂണിയൻ ബെർലിനിൽ എത്തിയത്.

യുവന്റസ് ക്യാപ്റ്റൻ കൂടിയായിരുന്ന 36കാരന്റെ കരാർ യുവന്റസ് പുതുക്കാൻ വിസമ്മതിച്ചതോടെ ആയിരുന്നു അദ്ദേഹം കളം വിട്ടത്. രണ്ട് ഘട്ടങ്ങളികായി നാഞ്ഞൂറോളം മത്സരങ്ങൾ യുവന്റസിനായി ബൊണൂചി കളിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം 8 ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 17 കിരീടങ്ങൾ അദ്ദേഹം നേടി. ഇറ്റലിക്ക് ഒപ്പം 121 അന്താരാഷ്ട്ര മത്സരങ്ങളും അദ്ദേഹം കളിച്ചു.

ബൊണൂചി യൂണിയൻ ബെർലിനിലേക്ക് അടുക്കുന്നു

ലിയനാർഡോ ബൊണൂച്ചി ഇനി ജർമ്മനിയിൽ ഫുട്ബോൾ കളിക്കാൻ സാധ്യത. യുവന്റ്സ് വിടും എന്ന് ഉറപ്പായ താരം ജർമ്മൻ ക്ലബായ യൂണിയൻ ബർലിനുമായി കരാറിൽ എത്തുന്നതിന് അടുത്താണെന്ന് ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യൂണിയൻ ബെർലിൻ ഒരു വർഷത്തെ കരാർ ബൊണൂചിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഒരാഴ്ച കൂടിയെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഉള്ളൂ എന്നതിനാൽ പെട്ടെന്നു തന്നെ ഈ ട്രാൻസ്ഫറിന്റെ അന്തിമ വിധി അറിയാൻ ആകും.

യുവന്റ്സ് ബൊണൂചിയോട് ക്ലബ് വിടാൻ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു‌. അദ്ദേഹം ടീമിന്റെ പ്രീ-സീസൺ ടൂറിൽ പോലും ഉണ്ടായിരുന്നില്ല. യുവന്റസ് കളിക്കാരനായി ബൊണൂചിയെ രജിസ്റ്റർ ചെയ്തിരുന്നും ഇല്ല.

2024 ജൂൺ വരെ നീളുന്ന കരാർ ബൊണൂചിക്ക് യുവന്റസിൽ ഉണ്ടെങ്കിലും ഫ്രീ ഏജന്റായി തന്നെ താരത്തിന് ക്ലബ് വിടാം. യുവന്റസ് ക്യാപ്റ്റൻ കൂടിയായിരുന്ന 36കാരൻ ഫിയൊറെന്റീനയുമായി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ആ ട്രാൻസ്ഫർ നടന്നില്ല.

രണ്ട് ഘട്ടങ്ങളികായി നാഞ്ഞൂറോളം മത്സരങ്ങൾ യുവന്റസിനായി ബൊണൂചി കളിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം 8 ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 17 കിരീടങ്ങൾ അദ്ദേഹം നേടി. ഇറ്റലിക്ക് ഒപ്പം 121 അന്താരാഷ്ട്ര മത്സരങ്ങളും അദ്ദേഹം കളിച്ചു.

ബൊണൂചി ഇനി യുവന്റസിന്റെ ഭാഗമല്ല!!

ലിയനാർഡോ ബൊണൂച്ചി ഇനി ടീമിന്റെ ഭാഗമല്ല എന്ന് അറിയിച്ച് യുവന്റസ്. അദ്ദേഹം ഇനി ടീമിന്റെ പ്രീ-സീസൺ ടൂറിൽ പോലും ഉണ്ടായിരിക്കില്ല എന്നാണ് ക്ലബ് അറിയിച്ചത്. ക്രിസ്റ്റ്യാനോ ജിയൂന്റോലി ബോണൂച്ചിയെ വ്യക്തിപരമായി തന്നെ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. യുവന്റസ് കളിക്കാരനായി പോലും ബൊണൂചിയെ രജിസ്റ്റർ ചെയ്യില്ലം അതുകൊണ്ട് തന്നെ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് ആകില്ല.

2024 ജൂൺ വരെ നീളുന്ന കരാർ ബൊണൂചിക്ക് യുവന്റസിൽ ഉണ്ടെങ്കിലും ഇനി മറ്റൊരു ക്ലബ് കണ്ടെത്താനോ അല്ലെങ്കിൽ വിരമിക്കൽ പ്രഖ്യാപിക്കുകയോ വേണ്ടി വരും. യുവന്റസ് ക്യാപ്റ്റൻ കൂടിയായിരുന്ന 36കാരൻ പുതിയ ക്ലബ് തേടാൻ ആണ് സാധ്യത. ബൊണൂചിയെ മാത്രമല്ല വെസ്റ്റൺ മക്കെന്നി, ആർതർ മെലോ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കാൻ യുവന്റസ് തീരുമാനിച്ചിട്ടുണ്ട്. ഇനി ഡാനിലോ ആകും യുവന്റസിന്റെ ക്യാപ്റ്റൻ.

കളിക്കളത്തിൽ സ്വന്തമാക്കിയത് ഞങ്ങൾ തിരിച്ചു പിടിച്ചു – ബനൂച്ചി

കളിക്കളത്തിൽ സ്വന്തമാക്കിയത് ഞങ്ങൾ തിരിച്ചു പിടിച്ചെന്ന് വ്യക്തമാക്കി ലിയോണാഡോ ബനൂച്ചി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് മിലാന്റെ യൂറോപ്പ ലീഗ് വിലക്ക് നീക്കിയതിന് പിന്നാലെയാണ് ഇറ്റാലിയൻ താരത്തിന്റെ പ്രതികരണം വന്നത്. ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ മറികടന്നതിന് രണ്ട് വർഷത്തേക്ക് മിലാനെ യൂറോപ്യൻ കപ്പുകളായ ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പ കപ്പിൽ നിന്നും വിലക്കാൻ യുവേഫ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് മിലാൻ യൂറോപ്പ്യൻ യോഗ്യത നേടിയിരിക്കുകയാണ്.

യുവന്റസിൽ നിന്നും 40 മില്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ബനൂച്ചി മിലാനിലെത്തിയത്.  227 തവണ സീരി എയിൽ യുവന്റസിന് വേണ്ടി ബൂട്ട് കെട്ടിയ ബനൂച്ചി 6 തവണ സീരി എ, 3 തവണ കോപ്പ ഇറ്റാലിയയും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബനൂച്ചി മിലാനിൽ നിന്നും പിഎസ്ജിയിലേക്കോ ?

എസി മിലാൻ ക്യാപ്റ്റൻ ലിയോണാഡോ ബനൂച്ചി ക്ലബ് വിടുന്നതായി റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘിച്ചതിന് ശേഷം യൂറോപ്പയിൽ നിന്നും എസി മിലാന് വിലക്ക് വന്നതിനു ശേഷമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ക്ലബ്ബ് വിടുന്ന ഇറ്റാലിയൻ ഡിഫന്റർ പിഎസ്ജിയിലേക്കാണ് പോകുന്നതെന്നാണ് പാരിസിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. 40 മില്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ബനൂച്ചി മിലാനിലെത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ബനൂച്ചിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും താരത്തിന് പാരിസിലേക്ക് ചേക്കേറാനാണിഷ്ടം. 2010ൽ ആണ് ബോനുച്ചി യുവന്റസിൽ എത്തുന്നത്, തുടർന്ന് 227 തവണ സീരി എയിൽ യുവന്റസിന് വേണ്ടി ബൂട്ട് കെട്ടിയ ബനൂച്ചി 6 തവണ സീരി എ, 3 തവണ കോപ്പ ഇറ്റാലിയയും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version