ആസ്റ്റൺ വില്ലയുടെ ലിയോൺ ബെയ്‌ലി റോമയിലേക്ക്


റോം: ആസ്റ്റൺ വില്ല വിംഗർ ലിയോൺ ബെയ്‌ലിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് റോമ മുന്നിട്ടിറങ്ങിയതായി റിപ്പോർട്ട്. താരത്തിനായി തുർക്കിഷ് ക്ലബ്ബായ ബെസിക്റ്റാസും സൗദി പ്രോ ലീഗ് ടീമുകളും രംഗത്തുണ്ടെങ്കിലും റോമയാണ് നിലവിൽ മുന്നിലുള്ളത്. 28-കാരനായ താരത്തിനായി റോമ ഔദ്യോഗികമായി ഒരു ഓഫർ മുന്നോട്ട് വെച്ചിട്ടില്ല.


2021-ൽ ബയേൺ ലെവർകൂസനിൽ നിന്ന് ഏകദേശം 30 മില്യൺ പൗണ്ടിനാണ് ബെയ്‌ലി ആസ്റ്റൺ വില്ലയിലെത്തുന്നത്. അതിനുശേഷം 144 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 24 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വില്ലയെ ചാമ്പ്യൻസ് ലീഗിലേക്കും കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്കും എത്തിക്കുന്നതിൽ ബെയ്‌ലി നിർണായക പങ്ക് വഹിച്ചു.

എന്നാൽ, സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായും താരത്തെ വിൽക്കാൻ വില്ലക്ക് താൽപ്പര്യമുണ്ട്.
ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ നിന്ന് സ്ട്രൈക്കർ ഇവാൻ ഫെർഗൂസനെ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കിയതിന് പിന്നാലെ റോമയുടെ ഈ സീസണിലെ ഏഴാമത്തെ സൈനിംഗായിരിക്കും ബെയ്‌ലി.

വീണ്ടും ബെയ്‌ലി, ലെവർകൂസന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനെതിരായ മത്സരത്തിൽ ബയേർ ലെവർകൂസൻ വിജയിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലെവർകൂസൻ ഹോഫൻഹെയിമിനെ പരാജയപ്പെടുത്തിയത്. വീണ്ടും ലിയോൺ ബെയ്‌ലി തന്നെയായിരുന്നു ലെവർകൂസന് വേണ്ടി അകൗണ്ട് തുറന്നത്. ലെവർകൂസൻറെ ഗോൾ നേടിയ തുടർച്ചയായ ഇരുപത്തിയേഴാം മത്സരമാണിത്. ബെയ്‌ലിയും ബംഗാർട്ടലിൻകേറും അലരിയോ ഇരട്ട ഗോളുകളും നേടിയപ്പോൾ ഹോഫൻഹെയിമിന്റെ ആശ്വാസ ഗോൾ നേടിയത് സലൈയാണ്.

അതിമനോഹരമായൊരു ബാക്ക് ഹീല് കൊണ്ടാണ് ലിയോൺ ബെയ്‌ലി ലെവേർവൂസാണ് വേണ്ടി ആദ്യ ഗോൾ നേടിയത്. ഇതോടു കൂടി ഈ സീസണിൽ ബെയ്‌ലി ഗോളുകളുടെ എണ്ണം ഏഴാക്കി ഉയർത്തി. അതിൽ അഞ്ചെണ്ണവും ഹോം മാച്ചുകളിൽ നിന്നുള്ളതാണ്. ഗോളിനോടൊപ്പം തന്നെ ഒരു അസിസ്റ്റും ഉസൈൻ ബോൾട്ടിന്റെ കൂട്ടുകാരനായ ഈ ജമൈക്കൻ താരത്തിനുണ്ട്.ഇന്നത്തെ വിജയത്തോടു കൂടി ബയേർ ലെവർകൂസൻ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version