ലെസ്റ്റർ സിറ്റി ക്യാപ്റ്റൻ ഈ സീസണിന്റെ അവസാനത്തോടെ വിരമിക്കും

ലെസ്റ്റർ സിറ്റി ക്യാപ്റ്റൻ വെസ് മോർഗൻ ഈ സീസണിന്റെ അവസാനത്തോടെ സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കും. 2016ൽ ലെസ്റ്റർ സിറ്റി ഏവരെയും ഞെട്ടിച്ച് കൊണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ വെസ് മോർഗൻ തന്നെയായിരുന്നു ടീമിന്റെയും ക്യാപ്റ്റൻ. ഒൻപത് വർഷം ലെസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ച വെസ് മോർഗൻ 324 മത്സരങ്ങൾ ലെസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഈ കാലയളവിൽ 14 ഗോളുകളും വെസ് മോർഗൻ ലെസ്റ്റർ സിറ്റിക്ക് വേണ്ടി നേടിയിട്ടുണ്ട്. ഈ സീസണിൽ ലെസ്റ്റർ സിറ്റിയിൽ കരാർ അവസാനിക്കാനിരിക്കെയാണ് വിരമിക്കുന്ന കാര്യം മോർഗൻ പ്രഖ്യാപിച്ചത്. വെസ് മോർഗൻ കൂടാതെ ക്രിസ്ത്യൻ ഫുക്‌സും മാറ്റ് ജെയിംസും ഈ സീസണിന്റെ അവസാനത്തോടെ ലെസ്റ്റർ സിറ്റി വിടുമെന്നും ഉറപ്പായിട്ടുണ്ട്. 324 മത്സരങ്ങൾ ലെസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ച ഫുക്സ് 14 ഗോളുകളും ടീമിന് വേണ്ടി നേടിയിട്ടുണ്ട്.

പക വീട്ടാനുള്ളതാണ്; എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി

കഴിഞ്ഞ ദിവസം എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി ലെസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി. അതെ സമയം ചെൽസിയോട് തോറ്റതോടെ ലെസ്റ്റർ സിറ്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാളെ നടക്കുന്ന ബേൺലി ലിവർപൂൾ മത്സരത്തിൽ ലിവർപൂൾ ജയിച്ചാൽ ലെസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചത്. രണ്ട് തവണ ചെൽസി ലെസ്റ്റർ ഗോൾ വല കുലുക്കിയെങ്കിലും രണ്ട് തവണയും വെർണറുടെ ഗോൾ ‘വാർ’ നിഷേധിച്ചു. കൂടാതെ പെനാൽറ്റിക്ക് വേണ്ടിയുള്ള ചെൽസിയുടെ അപ്പീൽ റഫറി നിഷേധിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രതിരോധ താരം റൂഡിഗറിന്റെ ഗോളിൽ ചെൽസി മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് ലെസ്റ്റർ പെനാൽറ്റി ബോക്സിൽ വെർണറിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച ഗോളാക്കി ജോർഗീനോ ചെൽസിയുടെ ലീഡ് ഉയർത്തുകയും ചെയ്തു. എന്നാൽ ചെൽസി താരം കോവസിച്ചിന്റെ പിഴവിൽ നിന്ന് ലെസ്റ്റർ താരം ഇഹിനാചോ ഒരു ഗോൾ മടക്കിയെങ്കിലും തുടർന്ന് സമനില ഗോൾ നേടാൻ ലെസ്റ്ററിനായില്ല.

10 പേരായി ചുരുങ്ങിയിട്ടും ലെസ്റ്ററിനെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ

മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചിട്ടും ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ. 1-1നാണ് സൗതാമ്പ്ടൺ ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ പത്താം മിനുറ്റിൽ തന്നെ സൗതാമ്പ്ടൺ താരം വെസ്റ്റർഗാർഡ് ചുവപ്പ് കണ്ടു പുറത്തുപോവുകയായിരുന്നു. ലെസ്റ്റർ താരം ജാമി വാർഡിയെ ഫൗൾ ചെയ്തതിനാണ് വെസ്റ്റർഗാർഡിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. എന്നാൽ പത്ത് പേരുമായി പൊരുതിയ സൗതാമ്പ്ടൺ രണ്ടാം പകുതിയിൽ മത്സരത്തിൽ ലെസ്റ്ററിനെ ഞെട്ടിച്ചുകൊണ്ട് മുൻപിൽ എത്തുകയും ചെയ്തു. ലെസ്റ്റർ താരം ഇഹിനാചോവിന്റെ കയ്യിൽ പന്ത് തട്ടിയതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുതലാക്കി വാർഡ് പ്രൗസ് ആണ് സൗതാമ്പ്ടണെ മത്സരത്തിൽ മുൻപിൽ എത്തിച്ചത്.

എന്നാൽ അധികം താമസിയാതെ ലെസ്റ്റർ സിറ്റി മത്സരത്തിൽ സമനില പിടിച്ചു. ഇഹിനാചോവിന്റെ ക്രോസ്സിൽ നിന്ന് ഹെഡറിലൂടെ ജോണി ഇവാൻസ് ആണ് ലെസ്റ്റർ സിറ്റിയുടെ സമനില ഗോൾ നേടിയത്. സമനില ഗോൾ നേടിയതോടെ ലെസ്റ്റർ സിറ്റി നിരന്തരം സൗതാമ്പ്ടൺ ഗോൾ മുഖം ആക്രമിച്ചെങ്കിലും വിജയം ഗോൾ കണ്ടെത്താൻ അവർക്കായില്ല. അഞ്ചാം സ്ഥാനത്തുള്ള ടീമുമായി 10 പോയിന്റ് ലീഡ് സ്വന്തമാക്കാനുള്ള അവസരമാണ് ലെസ്റ്റർ സിറ്റിക്ക് ഇന്നത്തെ മത്സരം സമനിലയിൽ കുടുങ്ങിയതോടെ നഷ്ടമായത്.

ഇഹിനാചോ തന്നെ താരം, പിന്നിൽ നിന്ന് തിരിച്ചടിച്ച് ലെസ്റ്റർ സിറ്റിക്ക് ജയം

പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ നിർണായക ജയം സ്വന്തമാക്കി ലെസ്റ്റർ സിറ്റി. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ പിന്നിൽ പോയതിന് ശേഷം തിരിച്ചടിയാണ് ലെസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. 2-1നാണ് ലെസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലെസ്റ്റർ സിറ്റിയുടെ ടോപ് ഫോർ സാധ്യതകൾ വർദ്ധിച്ചു. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെക്കാൾ 7 പോയിന്റിന്റെ ലീഡ് ലെസ്റ്റർ സിറ്റിക്കുണ്ട്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വിൽഫ്രഡ് സാഹയിലൂടെയാണ് ക്രിസ്റ്റൽ പാലസ് മുൻപിൽ എത്തിയത്. തുടർന്ന് ആദ്യ പകുതിയിൽ ലീഡ് നിലനിർത്താനും ക്രിസ്റ്റൽ പലാസിനായി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ലെസ്റ്റർ സിറ്റി ആദ്യം തിമോത്തി കാസ്റ്റൈനിലൂടെ സമനില ഗോൾ നേടുകയും തുടർന്ന് മത്സരം അവസാനിക്കാൻ 10 മിനുറ്റ് ബാക്കി നിൽക്കെ ഇഹിനാചോവിലൂടെ വിജയ ഗോളും നേടുകയുമായിരുന്നു. ലെസ്റ്ററിന്റെ ആദ്യ ഗോളിന് വഴി ഒരുക്കുകയും തുടർന്ന് മികച്ചൊരു ഗോളിലൂടെ ലെസ്റ്റർ സിറ്റിക്ക് ജയം സമ്മാനിക്കുകയും ചെയ്ത ഇഹിനാചോ ആണ് മത്സരത്തിലെ താരം. അവസാന 14 മത്സരങ്ങളിൽ നിന്ന് ഇഹിനാചോവിന്റെ 14മത്തെ ഗോളായിരുന്നു ഇത്.

ഗോളടി തുടർന്ന് ഇഹിനാചോ, വെസ്റ്റ്ബ്രോമിനെ തരിപ്പണമാക്കി ലെസ്റ്റർ സിറ്റി

അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഒരുപടികൂടി അടുത്ത് ലെസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ്ബ്രോമിനെ തരിപ്പണമാക്കിയാണ് ലെസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ലെസ്റ്റർ സിറ്റിയുടെ ജയം. ജയത്തോടെ ലെസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോമിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകും ഇന്നത്തെ തോൽവി.

ആദ്യ പകുതിയിൽ 13 മിനുറ്റിനിടെ 3 ഗോളുകൾ നേടിയാണ് ലെസ്റ്റർ സിറ്റി ഇന്നത്തെ മത്സരം കൈപ്പിടിയിൽ ഒതുക്കിയത്. വാർഡിയിലൂടെ ഗോളടി തുടങ്ങിയ ലെസ്റ്റർ സിറ്റി തുടർന്ന് ഇവൻസിലൂടെ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. തുടർന്ന് 2021ൽ തന്റെ മികച്ച ഫോം തുടരുന്ന ഇഹിനാചോ ലെസ്റ്റർ സിറ്റിക്ക് വേണ്ടി മൂന്നാമത്തെ ഗോളും നേടി. 2021ൽ എല്ലാ മത്സരങ്ങളിലും കൂടി ഇഹിനാചോവിന്റെ 13മത്തെ ഗോളായിരുന്നു ഇത്.

52 വർഷത്തിന് ശേഷം എഫ്.എ കപ്പ് ഫൈനൽ ഉറപ്പിച്ച് ലെസ്റ്റർ സിറ്റി

52 വർഷത്തെ ഇടവേളക്ക് ശേഷം എഫ്.എ കപ്പ് ഫൈനൽ ഉറപ്പിച്ച് ലെസ്റ്റർ സിറ്റി. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ പൊരുതി നിന്ന സൗതാമ്പ്ടണെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ലെസ്റ്റർ സിറ്റി എഫ്.എ. കപ്പ് ഫൈനൽ ഉറപ്പിച്ചത്. ലെസ്റ്റർ സിറ്റിക്ക് വേണ്ടി മികച്ച ഫോം തുടരുന്ന ഇഹിനാചോ ആണ് മത്സരത്തിൽ വിജയം ഗോൾ നേടിയത്. അവസാന 7 മത്സരങ്ങളിൽ നിന്ന് ഇഹിനാചോവിന്റെ പത്താമത്തെ ഗോളായിരുന്നു ഇത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റ രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ പിറന്നത്. ഗോൾ വഴങ്ങിയതോടെ സൗതാമ്പ്ടൺ ഉണർന്നു കളിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ലെസ്റ്റർ സിറ്റി വിജയം പിടിച്ചെടുക്കുകയായിരുന്നു. ലെസ്റ്റർ സിറ്റിക്കാവട്ടെ പകരക്കരനായി ഇറങ്ങിയ ജെയിംസ് മാഡിസണ് 2 സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയാണ് ലെസ്റ്റർ സിറ്റിയുടെ എതിരാളികൾ. മെയ് 15ന് വെംബ്ലിയിൽ വെച്ചാണ് എഫ്.എ കപ്പ് ഫൈനൽ.

ഇഹിനാചോ മാർച്ച് മാസത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം

ലെസ്റ്റർ സിറ്റി താരം കെലെച്ചി ഇഹിനാചോ മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. മാർച്ചിൽ ലെസ്റ്റർ സിറ്റിക്ക് വേണ്ടി താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.

മാർച്ചിൽ ലെസ്റ്റർ സിറ്റിക്ക് വേണ്ടി മാർച്ചിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് താരം 5 ഗോളുകൾ നേടിയിരുന്നു. ഷെഫീൽഡ് യൂണൈറ്റഡിനെതിരെ ഹാട്രിക് നേടിയ ഇഹിനാചോ ബ്രൈറ്റനെതിരെയും ബേൺലിക്കെതിരെയും മാർച്ചിൽ ഗോളുകൾ നേടിയിരുന്നു.

ചെൽസി താരം ആന്ദ്രെസ് ക്രിസ്റ്റൻസൺ, ടോട്ടൻഹാം താരം ഹാരി കെയ്ൻ, വെസ്റ്റ്ഹാം താരം ജെസ്സെ ലിംഗാർഡ്, മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റാസ്, ലീഡ്സ് യുണൈറ്റഡ് ഗോൾ കീപ്പർ ഇല്ലാൻ മെസ്ലിർ, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ലുക്ക് ഷോ, ബ്രൈറ്റൻ താരം ലിയാനാഡോ ട്രോസ്സഡ് എന്നിവരെ മറികടന്നാണ് ഇഹിനാചോ അവാർഡ് സ്വന്തമാക്കിയത്.

ലെസ്റ്റർ പരിശീലകന് കൊറോണ വൈറസ് ബാധ

പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സിന് കൊറോണ വൈറസ് ബാധ. തനിക്ക് കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നുവെന്ന്  ബ്രെണ്ടൻ റോജേഴ്‌സ് തന്നെയാണ് വെളിപ്പെടുത്തിയത്. നിലവിൽ തനിക്ക് കൊറോണ വൈറസ് മാറിയെന്നും മാർച്ച് 13ന് പ്രീമിയർ ലീഗ് സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് തനിക്ക് കൊറോണ വൈറസ് പിടിപെട്ടതെന്നും റോജേഴ്‌സ് വ്യക്തമാക്കി.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് താനും തന്റെ ഭാര്യയും ടെസ്റ്റ് ചെയ്യുകയും കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് റോജേഴ്‌സ് വെളിപ്പെടുത്തി. വൈറസ് ബാധയുള്ള സമയങ്ങളിൽ തനിക്ക് നടക്കാനും ശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റോജേഴ്‌സ് പറഞ്ഞു. നിലവിൽ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്. നേരത്തെ ആഴ്‌സണൽ പരിശീലകൻ മൈക്കിൾ അർടെറ്റക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

വാർ തുണയായി, ബേൺലിക്കെതിരെ ലെസ്റ്ററിന് ജയം

വാർ തുണയായി മത്സരത്തിൽ ബേൺലിക്കെതിരെ ലെസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകളാക്കായിരുന്നു ലെസ്റ്റർ സിറ്റിയുടെ ജയം. മത്സരം അവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കെ ബേൺലി നേടിയ ഗോൾ വാർ നിഷേധിച്ചതാണ് ലെസ്റ്ററിന് തുണയായത്.

ലെസ്റ്ററിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിൽ ബേൺലിയാണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 26മത്തെ മിനുറ്റിൽ ക്രിസ് വുഡിലൂടെയാണ് ബേൺലി ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വാർഡിയിലൂടെ ലെസ്റ്റർ സമനില പിടിച്ചു.  തുടർന്ന് രണ്ടാം പകുതിയിൽ ടിലെമൻസ് ആണ് ലെസ്റ്ററിന് വിജയ ഗോൾ നേടി കൊടുത്തത്.

തുടർന്നാണ് ക്രിസ് വുഡിന്റെ ഗോൾ വാർ നിഷേധിച്ചത്.  ലെസ്റ്റർ താരം ക്രിസ് ഇവൻസിനെ ഫൗൾ ചെയ്തതിനാണ് വാർ ബേൺലിക്ക് ഗോൾ നിഷേധിച്ചത്.

ഇഞ്ചുറി ടൈം പെനാൽറ്റി രക്ഷിച്ചു, ലെസ്റ്ററിനേയും മറികടന്ന് ലിവർപൂൾ

ആൻഫീൽഡിൽ വിറപ്പിച്ച ലെസ്റ്റർ സിറ്റിയെ ഇഞ്ചുറി ടൈം പെനാൽറ്റിയിൽ മറികടന്ന് ലിവർപൂൾ വിജയ കുതിപ്പ് തുടരുന്നു. 2-1 നാണ് ക്ളോപ്പും സംഘവും ലീഗിലെ എട്ടാം ജയം സ്വന്തമാക്കിയത്.

പരിക്കേറ്റ മാറ്റിപ്പിന് പകരം ലോവ്രനും, ഹെൻഡേഴ്സണ് പകരം മിൽനറും ലിവർപൂൾ ആദ്യ ഇലവനിൽ ഉൾപ്പെട്ടു. ആദ്യ പകുതിയിൽ ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ചതോടെ ഗോൾ അവസരങ്ങൾ തീർത്തും കുറഞ്ഞു. ജെയിംസ് മിൽനറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. പക്ഷെ നാൽപതാം മിനുട്ടിൽ മാനെയുടെ ഗോളിന് വഴി ഒരുക്കി താരം അതിന് പ്രായശ്ചിത്തം ചെയ്തു. .
ഈ ഗോളോടെ ലിവർപൂളിനായി ലീഗിൽ 50 ഗോൾ എന്ന നേട്ടവും താരം പൂർത്തിയാക്കി.

രണ്ടാം പകുതിയിലും ഇരു ടീമുകളും കരുതലോടെ കളിച്ചതോടെ അവസരങ്ങൾ കാര്യമായി പിറന്നില്ല. അയേസോ പെരസിനെ രണ്ടാം പകുതിയിൽ കളത്തിൽ ഇറക്കിയതിന് 80 ആം മിനുട്ടിൽ ലെസ്റ്ററിന് ഫലം ലഭിച്ചു. താരം ഒരുക്കിയ അവസരം മുതലാക്കി ജെയിംസ് മാഡിസൻ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. പക്ഷെ ഇഞ്ചുറി ടൈമിൽ മാനെയെ ഓൾബ്രൈറ്റൻ വീഴ്ത്തിയതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മിൽനർ പന്ത് വലയിലാക്കിയതോടെ അവർ ജയം ഉറപ്പാക്കി.

വെസ്റ്റ് ഹാമിൽ ലെസ്റ്ററിന്റെ ആവേശ തിരിച്ച് വരവ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ മൈതാനത്ത് ലെസ്റ്റർ സിറ്റിയുടെ ഗംഭീര തിരിച്ചു വരവ്. 2-2 ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ 2 തവണ പിറകിൽ പോയ ശേഷമാണ് ലെസ്റ്റർ പോയിന്റ് നേടിയത്. ഇഞ്ചുറി ടൈമിൽ നേടിയ സമനില ഗോളാണ് ലെസ്റ്ററിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

മത്സരത്തിൽ ആദ്യ പകുതിയിൽ മിക്കേൽ ആന്റോണിയോയുടെ ഗോളിൽ ലെസ്റ്ററാണ് മുന്നിൽ എത്തിയത്. പക്ഷെ രണ്ടാം പകുതിയിൽ ചിൽവെലിന്റെ പാസിൽ നിന്ന് ഗോൾ നേടി ജാമി വാർഡി ബ്രെണ്ടന്റെ ടീമിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക് നീങ്ങുന്നു എന്ന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പെരസ് ഹാമേഴ്സിനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ ലെസ്റ്ററിന്റെ സമനില ഗോൾ കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ ഹാർവി ബാൻസ് നേടിയതോടെ ഇരുവരും പോയിന്റ് പങ്ക് വച്ചു.

ലെസ്റ്റർ താരം സീസൺ അവസാനത്തോടെ ക്ലബ്ബ് വിടും

ലെസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഷിൻജി ഒകസാക്കി ഈ സീസൺ അവസാനിക്കുന്നതോടെ ഫോക്‌സസിനോട് വിട പറയും. 33 വയസുകാരനായ താരം ലെസ്റ്റർ കിരീടം നേടിയ 2015/2016 സീസണിൽ ടീമിൽ അംഗമായിരുന്നു. പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജെഴ്‌സുമായി സംസാരിച്ചസ് ശേഷമാണ് വെറ്ററൻ സ്‌ട്രൈക്കർ ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. ഈ സീസൺ അവസാനത്തോടെ താരത്തിന്റെ ലെസ്റ്റർ കരാർ അവസാനിക്കും.

ലെസ്റ്റർ കിരീടം നേടിയ സീസണിൽ 30 മത്സരങ്ങളിൽ കളിച്ച താരമാണ് ഒകസാക്കി. പക്ഷെ പിന്നീട് ടീമിൽ അവസരങ്ങൾ കുറഞ്ഞു. എന്നും വാർഡിക് പിന്നിലായിരുന്നു സ്‌ട്രൈക്കറായ താരത്തിന് സ്ഥാനം. ക്രിസ്ത്യൻ ഫൂച്സ്, ഡാനി സിംസൻ എന്നിവരുടെയും കരാർ ഈ സീസണിൽ അവസാനികുമെങ്കിലും അവരുടെ കാര്യത്തിൽ ഇതുവരെ ലെസ്റ്റർ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version