ലീഡ്സിൽ ജാമി ഓവര്‍ട്ടൺ അരങ്ങേറ്റം നടത്തും

ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ജാമി ഓവര്‍ട്ടൺ തന്റെ അരങ്ങേറ്റം നടത്തും. ജെയിംസ് ആന്‍ഡേഴ്സണ് ഏറ്റ പരിക്കാണ് താരത്തിന് അവസരമായി മാറിയിരിക്കുന്നത്. ബെന്‍ സ്റ്റോക്സ് ഇന്ന് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചപ്പോളാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ രണ്ട് ടെസ്റ്റിൽ നിന്ന് ഈ ഒരു മാറ്റം മാത്രമാണ് ഇംഗ്ലണ്ട് നിരയിലുള്ളത്.

ഇംഗ്ലണ്ട് ഇലവന്‍: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes (C), Ben Foakes, Matty Potts, Jamie Overton, Stuart Broad, Jack Leach

3 മത്സരങ്ങളിൽ നിന്ന് വഴങ്ങിയത് 14 ഗോളുകൾ!! ലീഡ്സ് തകർന്ന് അടിയുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലീഡ്സിന്റെ ദയനീയ ഫോം തുടരുന്നു. ഇന്ന് സ്പർസിൽ നിന്നും അവർ ഗോൾ വാങ്ങി കൂട്ടി. ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലീഡ്സ് പരാജയപ്പെട്ടത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി ലീഡ്സ് 14 ഗോളുകൾ ആണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ അവർ ലിവർപൂളിനോട് 6 ഗോളും അതിനു മുമ്പത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 4 ഗോളും ലീഡ്സ് യുണൈറ്റഡ് വഴങ്ങിയിരുന്നു.
20220226 204817

ഇന്ന് സ്പർസ് അനായാസം ആണ് ബിയെൽസയുടെ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ 27 മിനുട്ടിൽ തന്നെ അവർ മൂന്ന് ഗോളുകൾക്ക് മുന്നിൽ. 10ആം മിനുട്ടിൽ ഡൊഹേർടിയുടെ വക ആയിരുന്നു ആദ്യ ഗോൾ. സെസ്സിന്യോൻ ഇടതു വിങ്ങിൽ നിന്നാണ് ആ അസിസ്റ്റ് നൽകിയത്. പിന്നാലെ 15ആം മിനുട്ടിൽ കുളുസവേസ്കി ലീഡ് ഇരട്ടിയാക്കി. താരത്തിന്റെ ഇടം കാലൻ ഷോട്ട് തടയാൻ ലീഡ്സിനായില്ല. 27 മിനുട്ടിൽ ഹാരി കെയ്നും ലീഡ്സിന്റെ വലയിൽ പന്ത് എത്തിച്ചു.

രണ്ടാം പകുതിയിൽ അവസാനം ഒരു കെയ്ൻ സൊൺ സഖ്യത്തിന്റെ ഗോൾ കൂടെ വന്നതോടെ സ്പർസ് വിജയം ഉറപ്പായി. ഈ വിജയത്തോടെ സ്പർസ് 42 പോയിന്റുനായി ഏഴാമത് നിൽക്കുന്നു. ലീഡ്സ് റിലഗേഷൻ ഭീഷണിയിലേക്ക് ആണ് നീങ്ങുന്നത്.

കരുതലോടെ തുടങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് രാഹുലിനെ നഷ്ടം, മുന്നിലുള്ളത് വന്‍ കടമ്പ

ഇംഗ്ലണ്ടിനെ 432 റൺസിന് പുറത്താക്കിയ ശേഷം തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത് കരുതലോടെയുള്ള തുടക്കമാണ് നല്‍കിയതെങ്കിലും ലഞ്ചിന് തൊട്ടുമുമ്പ് കെഎല്‍ രാഹുലിനെ പുറത്താക്കി ക്രെയിഗ് ഓവര്‍ട്ടൺ. രാഹുലിന്റെ വിക്കറ്റ് വീണതോടെ ലഞ്ചിന് പോകുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

354 റൺസെന്ന ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിവസം ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയിലാണ്. രാഹുല്‍ എട്ട് റൺസ് നേടി പുറത്തായപ്പോള്‍ 25 റൺസ് നേടിയ രോഹിത് ആണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

ലീഡ്സിൽ ടോസ് നേടി കോഹ്‍ലി, ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ലോര്‍ഡ്സിൽ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. പരമ്പര സ്വന്തമാക്കുവാന്‍ ലീഡ്സിലെ ഹെഡിംഗ്ലിയിലെ ഈ ടെസ്റ്റ് വിജയിച്ചാൽ ഇന്ത്യയ്ക്ക് സാധിക്കും. അതേ സമയം ജോ റൂട്ടിന്റെ ഇംഗ്ലണ്ടിന് പരമ്പര കൈവിടാതിരിക്കുവാന്‍ ഈ ടെസ്റ്റിൽ സമനിലയെങ്കിലും നേടിയെടുക്കേണ്ടതുണ്ട്.

മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. ഡൊമിനിക് സിബ്ലേയ്ക്ക് പകരം ദാവിദ് മലനും മാര്‍ക്ക് വുഡിന് പകരം ക്രെയിഗ് ഓവര്‍ട്ടണും ടീമിലേക്ക് എത്തുന്നു.

ഇന്ത്യ : Rohit Sharma, KL Rahul, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravindra Jadeja, Mohammed Shami, Ishant Sharma, Jasprit Bumrah, Mohammed Siraj

ഇംഗ്ലണ്ട്: : Rory Burns, Haseeb Hameed, Dawid Malan, Joe Root(c), Jonny Bairstow, Jos Buttler(w), Moeen Ali, Sam Curran, Craig Overton, Ollie Robinson, James Anderson

ലീഡ്സിന്റെ കോച്ചായി ലീമാന്‍ ദി ഹണ്ട്രെഡിനെത്തുന്നു

മുന്‍ ഓസ്ട്രേലിയന്‍ താരവും കോച്ചുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡാരെന്‍ ലീമാന്‍ ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റില്‍ ലീഡ്സ് കേന്ദ്രമായിട്ടുള്ള ഫ്രാഞ്ചൈസിയുടെ പുരുഷ കോച്ചായി എത്തുന്നു. ഫ്രാഞ്ചൈസിയുടെ വനിത ടീമിനെ ഡാനിയേല്‍ ഹേസല്‍ പരിശീലിപ്പിക്കും. 2001ല്‍ കൗണ്ടി വിജയിച്ച യോര്‍ക്ക്ഷയര്‍ ടീമിന്റെ ഭാഗമായിരുന്നു ലീമാന്‍ എന്നത് താരത്തിനെ പഴയ പരിചിത മേഖലയിലേക്ക് തിരികെ എത്തുന്നുവെന്ന സന്തോഷത്തിലാണ് താനെന്ന് ലീമാന്‍ പറഞ്ഞു.

കേപ് ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ കോച്ചായുള്ള തന്റെ സേവനം ലീമാന്‍ അവസാനിപ്പിച്ചത്. അതേ സമയം ഈ വര്‍ഷം ജനുവരിയിലാണ് ഹേസല്‍ തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. ഡര്‍‍ഹം, യോര്‍ക്ക്ഷയര്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം കിയ സൂപ്പര്‍ ലീഗില്‍ യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിനെ പരിശീലിപ്പിക്കുകയാണ് ഇപ്പോള്‍.

മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, സ്റ്റീവ് സ്മിത്ത് കളിയ്ക്കില്ല

ആഷസ് പരമ്പരയില്‍ ലീഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ല. ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടിയ സ്മിത്ത് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കണ്‍കഷന്‍ സംബന്ധമായ കാരണത്താല്‍ ടീമില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന ശുഭാപ്തി വിശ്വാസം സ്മിത്തിനുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ താരം കളിക്കില്ലെന്ന വിവരമാണ് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റ് നല്‍കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്മിത്ത് ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ഓസ്ട്രേലിയയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് സ്മിത്തിന്റെ അഭാവം.

ലീഡ്സില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ സ്റ്റീവ് സ്മിത്ത്

ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ട് പരിക്കേറ്റ് പുറത്ത് പോയെങ്കിലും തിരിച്ച് ബാറ്റ് ചെയ്യാനെത്തിയ സ്റ്റീവ് സ്മിത്തിനെ കണ്‍കഷന്‍ കാരണങ്ങളാല്‍ ഓസ്ട്രേലിയ ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പകരം മാര്‍നസ് ലാബൂഷാനെ ടീമിലേക്ക് എത്തി. ഇത് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കുന്ന സാഹചര്യവും സൃഷ്ടിച്ചിരുന്നു. സ്മിത്ത് ലോര്‍ഡ്സില്‍ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടിയിരുന്നു.

സ്മിത്തിന്റെ നഷ്ടം ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയായി മാറുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ലീഡ്സിലെ അടുത്ത ടെസ്റ്റില്‍ തനിക്ക് കളിക്കാനാകുമെന്നാണ് സ്റ്റീവ് സ്മിത്തിന്റെ പ്രതീക്ഷ. താരത്തെ ബാറ്റ് ചെയ്യുവാന്‍ ടീം ഡോക്ടര്‍ അനുവദിച്ചതിനാലാണ് സ്മിത്ത് വീണ്ടും ക്രീസിലെത്തിയത്. എന്നാല്‍ പിന്നീട് അന്നേ ദിവസം തലവേദനയോട് കൂടിയാണ് സ്മിത്ത് ഉറങ്ങാന്‍ കിടന്നത്. ഇതിനാലാണ് താരത്തെ ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് പിന്‍വലിച്ചത്.

ഒരു മുന്‍കരുതലെന്ന നിലയില്‍ മാത്രമുള്ള നടപടിയാണിതെന്നും ആദ്യം നടത്തിയ ടെസ്റ്റുകളെല്ലാം വിജയിച്ചതിനാലാണ് താന്‍ ബാറ്റ് ചെയ്യാന്‍ വീണ്ടും എത്തിയതെന്നും. അതിനാല്‍ തന്നെ തനിക്ക് ലീഡ്സില്‍ കളിക്കാനെത്താനാകുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. അടുത്ത അഞ്ച് ആറ് ദിവസം തന്നെ നിരീക്ഷിക്കുമെന്നും താന്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും സ്മിത്ത് പ്രതീക്ഷ പുലര്‍ത്തി.

ലീഡ്സിനു മുന്നിൽ പ്രീമിയർ ലീഗ് വാതിൽ കൊട്ടിയടച്ച് ലാമ്പാർടിന്റെ ഡെർബി

ലീഡ്‌സിന്റെ പ്രീമിയർ ലീഗ് മോഹങ്ങളെ ലീഡ്‌സിന്റെ ഗ്രൗണ്ടിൽ കെട്ട്കെട്ടിച്ച് ഫ്രാങ്ക് ലാമ്പാർഡും ഡെർബിയും. ഫുട്ബോളിന്റെ മുഴുവൻ മനോഹാരിതയും നിറഞ്ഞ മത്സരത്തിൽ 4-2ന് ജയിച്ചാണ് ഡെർബി പ്ലേ ഓഫ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിൽ ആസ്റ്റൺ വില്ലയാണ് ഡെർബിയുടെ എതിരാളികൾ. ആദ്യ പാദ മത്സരം 1-0ന് സ്വന്തം ഗ്രൗണ്ടിൽ തോറ്റ ഡെർബിക്ക് മികച്ച തിരിച്ച് വരവ് ഒരുക്കിയത് രണ്ടാം പകുതിയിലെ മികച്ച ടീമിനെ ഇറക്കിയ ലാമ്പാർഡാണ്.

ആദ്യമായിട്ടാണ് ഇംഗ്ലീഷ് ചാംപ്യൻഷിപ് ചരിത്രത്തിൽ സ്വന്തം ഗ്രൗണ്ടിൽ ആദ്യ പാദം തോറ്റതിന് ശേഷം രണ്ടാം പാദം ഒരു ടീം ജയിച്ച് ഫൈനലിൽ എത്തുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡള്ളാസിലൂടെ ലീഡ്സ് മുൻപിലെത്തിയതോടെ മത്സരത്തിൽ ഡെർബിയുടെ സാധ്യത അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ രണ്ടാം പകുതിയിൽ ലീഡ്സിനെ ഞെട്ടിച്ചുകൊണ്ട് തുടർച്ചയായി മൂന്ന് ഗോൾ അടിച്ച് കൊണ്ട് ഡെർബി മത്സരത്തിലേക്ക് തിരിച്ച് വന്നു. മരിയറ്റും മേസൺ മൗണ്ടും പെനാൽറ്റിയിലൂടെ വിൽസണുമാണ് ഡെർബിയുടെ ഗോളുകൾ നേടിയത്. എന്നാൽ ഡള്ളാസിലൂടെ രണ്ടാമത്തെ ഗോളും നേടി ലീഡ്സ് ടൈ സമനിലയിലാക്കിയെങ്കിലും ബെറാർഡി രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ ഡെർബി മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.

തുടർന്ന് മരിയറ്റ് ആണ് മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും ഡെർബിയുടെ നാലാമത്തെ ഗോളും നേടി ഡെർബിയെ വെംബ്ലിയിലെത്തിക്കുച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡെർബി താരം മലോണിചുവപ്പ് കാർഡ് കണ്ടു പുറത്തുപോയെങ്കിലും ഡെർബി ഗോൾ വഴങ്ങാതെ രക്ഷപെടുകയായിരുന്നു. സീസണിൽ ഇന്നത്തെ മത്സരത്തിന് മുൻപ് ഡെർബിയുമായി കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബിയേൽസടെ ലീഡ്സ് നിർണ്ണായകമായ മത്സരം പരാജയപ്പെടുകയായിരുന്നു. സീസൺ മുഴുവൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ലീഡ്സിനെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിൽ ബിയേൽസ പരാജയപ്പെടുകയായിരുന്നു.

 

റയൽ മാഡ്രിഡ് ഗോളി ഇനി ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ

റയൽ മാഡ്രിഡ് ഗോൾകീപ്പർ കിക്കോ കാസില്ല ഇനി ഇംഗ്ലീഷ് ചാംപ്യൻഷിപ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിൽ. നാലര വർഷത്തെ കരാറിലാണ് 32 വയസുകാരനായ കാസില്ല ലീഡ്സിൽ എത്തുന്നത്. 18 മാസത്തെ റയൽ കരാർ ബാക്കി ഉണ്ടെങ്കിലും താരത്തെ ഫ്രീ ആയിട്ട് നൽകാൻ റയൽ തീരുമാനിക്കുകയായിരുന്നു.

റയലിൽ കോർട്ടോ, നവാസ് എന്നിവർക്ക് പിറകിലായി മൂന്നാം സ്ഥാനത്തായിരുന്നു കാസില്ല. 2015 ൽ എസ്പാനിയോളിൽ നിന്നാണ് താരം മാഡ്രിഡിൽ എത്തിയത്. നിലവിൽ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്താണ് അർജന്റീനക്കാരൻ മാർസെലോ ബിസ്‌ല പരിശീലിപ്പിക്കുന്ന ലീഡ്സ്.

ലംപാർഡിന്റെ തന്ത്രങ്ങൾ ചോർത്താൻ ചാരനെ വിട്ട് ലീഡ്സ്, ഇംഗ്ലണ്ടിൽ വൻ വിവാദം

ഇംഗ്ലീഷ് ഫുട്‌ബോളിൽ സ്പൈ ഗേറ്റ് വിവാദം. ഇന്ന് രാത്രി ഡർബിയും ലീഡ്സ് യൂണൈറ്റഡും ഏറ്റുമുട്ടാനിരിക്കെ ലംപാർഡിന്റെ ഡർബിയുടെ പരിശീലന തന്ത്രങ്ങൾ ചോർത്താൻ ലീഡ്സ് ആളെ വിട്ടു എന്നതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ഡർബിയുടെ പരിശീലക മൈതാനത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ആളെ ചോദ്യം ചെയ്‌തപ്പോൾ ആ ആൾ ലീഡ്സ് ക്ലബ്ബ് ജോലിക്കാരൻ ആണെന്ന് വ്യക്തമായി.

ലീഡ്സ് ക്ലബ്ബ്മായി ബന്ധപ്പെട്ട ആൾ ബൈനോക്കുലറുമായാണ് പിടിക്കപ്പെട്ടത്. ഇതോടെ ഡർബി ക്ലബ്ബ് അധികൃതർ ഫുട്‌ബോൾ അസോസിയേഷന് പരാതി നൽകി. ലീഡ്സിനെ ഈ വിവരങ്ങൾ ധരിപ്പിച്ചതായി ഡർബി വ്യക്തമാക്കി. അർജന്റീനൻ പരിശീലകനായ മാർസെലോ ബിസ്‌ല പരിശീലിപ്പിക്കുന്ന ടീമാണ് ലീഡ്സ്. മുൻപും ബിസ്‌ലക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. എഫ് എ യുടെ അന്നേഷണത്തിൽ ലീഡ്സ് തെറ്റുകാർ ആണെന്ന് കണ്ടെത്തിയാൽ അവർക്ക് ശക്തമായ അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

Exit mobile version