ലിയാൻഡ്രോ പരേഡസ് ബോക്ക ജൂനിയേഴ്സിലേക്ക് മടങ്ങുന്നു; റോമ 3.5മില്യൺ ഓഫർ അംഗീകരിച്ചു


ലിയാൻഡ്രോ പരേഡസ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ക്ലബ്ബായ ബോക്ക ജൂനിയേഴ്സിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ 3.5 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് അർജന്റീനൻ ക്ലബ്ബ് സജീവമാക്കിയതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.


ഈ വാരാന്ത്യത്തിൽ 31 വയസ്സ് തികയുന്ന റോമയുടെ 30 വയസ്സുകാരനായ മധ്യനിര താരം ബോക്കയുമായി മൂന്നര വർഷത്തെ കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോമയിൽ നിന്ന് എംപോളി, സെനിത്, പിഎസ്ജി, യുവന്റസ് എന്നിവിടങ്ങളിലൂടെ യൂറോപ്പിൽ ഒരു ദശാബ്ദത്തോളം നീണ്ട കരിയറിന് ശേഷമാണ് 2023-ൽ അദ്ദേഹം റോമയിലേക്ക് മടങ്ങിയെത്തിയത്.


റോമയുടെ പുതിയ കോച്ച് ജിയാൻ പിയറോ ഗാസ്പെരിനി പരേഡസിനെ തന്റെ പദ്ധതികളിൽ ഉൾപ്പെടുത്താത്തതും, ജൂൺ 30-നകം ഫിനാൻഷ്യൽ ഫെയർ പ്ലേ പരിധിയിൽ നിൽക്കാൻ ക്ലബ്ബിന് വരുമാനം ക്രമീകരിക്കേണ്ടത് അത്യാവശ്യമായതിനാലും ഈ വിൽപന അനിവാര്യമായിരുന്നു.
കുറഞ്ഞ തുകയ്ക്ക് കരാർ ഉറപ്പിക്കാൻ ബോക്ക ശ്രമിച്ചിരുന്നെങ്കിലും, ഒടുവിൽ മധ്യനിര താരത്തിന്റെ ബ്യൂണസ് ഐറിസിലേക്കുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരിച്ചുവരവ് ഉറപ്പാക്കാൻ മുഴുവൻ ക്ലോസ് തുകയും നൽകാൻ അവർ സമ്മതിച്ചു.


ലിയാൻഡ്രോ പരേദസ് ബോക്ക ജൂനിയേഴ്സിലേക്ക് മടങ്ങുന്നു; കരാറിൽ ധാരണയായി


റോമൻ ക്ലബ്ബ് റോമയുടെ മിഡ്‌ഫീൽഡർ ലിയാൻഡ്രോ പരേഡസ് തന്റെ ബാല്യകാല ക്ലബ്ബായ ബോക്ക ജൂനിയേഴ്സിലേക്ക് മൂന്ന് വർഷത്തെ കരാറിൽ മടങ്ങാൻ സമ്മതിച്ചു. റോമയിൽ രണ്ട് സീസൺ പൂർത്തിയാക്കിയ 30 വയസ്സുകാരനായ പരേഡസിന് ക്ലബ്ബുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. എന്നാൽ, 3.5 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് സജീവമാക്കി കൈമാറ്റം പൂർത്തിയാക്കാൻ ബോക്ക ഒരുങ്ങുകയാണ്.


ബോക്കയുടെ അക്കാദമിയിലൂടെ വളർന്നുവന്ന് ഒരു ദശാബ്ദത്തിലേറെ അർജന്റീനിയൻ ക്ലബ്ബിനായി കളിച്ച പരേഡസ്, ബോക്കയിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം ഏറെക്കാലമായി പ്രകടിപ്പിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു. നിലവിൽ ഫിഫ ക്ലബ്ബ് ലോകകപ്പിനായി ബോക്ക യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ളതിനാൽ, ഈ കരാർ ഉടൻ ഔദ്യോഗികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കളത്തിൽ കാണിക്കാൻ ആകില്ല എങ്കിൽ മത്സരത്തിന് മുമ്പ് വീമ്പ് പറയരുത് – ബ്രസീൽ താരങ്ങളോട് പരേദസ്

ഇന്ന് അർജന്റീന ബ്രസീൽ പോരിൽ 4-1ന് വിജയിച്ചതിനു ശേഷം സംസാരിച്ച അർജന്റീന താരം ലിയാൻഡ്രോ പരേദസ്, മത്സരത്തിന് മുമ്പ് ബ്രസീലിയൻ കളിക്കാർ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

“ഒന്ന് നിങ്ങൾ മത്സരത്തിന് മുമ്പ് വീമ്പ് പറയരുത്, പ്രത്യേകിച്ച് പിന്നീട് കളിക്കളത്തിൽ ആ വാക്കുകളെ പിന്തുണക്കുന്ന പ്രകടനം നൽകാൻ കഴിയാത്തപ്പോൾ,” പരേദസ് പറഞ്ഞു. “അദ്ദേഹം [റാഫിഞ്ഞ] അത് പറഞ്ഞയുടനെ ഞങ്ങൾ എല്ലാവരും ആ വാക്കുകൾ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു” – പരേദസ് പറഞ്ഞു.

“ഞങ്ങൾ എപ്പോഴും കളിക്കളത്തിൽ സംസാരിക്കാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനയുടെ ആധിപത്യ പ്രകടനവും അവരുടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.

പരെദസ് പി എസ് ജി വിട്ട് റോമയിൽ

ലിയാൻഡ്രോ പരെദസ് ഇനി റോമയിൽ. പി എഅ ജി താരം റോമയിൽ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 4 മില്യൺ ആണ് ട്രാൻസ്ഫർ ഫീ ആയി പി എസ് ജിക്ക് ലഭിക്കുക. പരെദസ് രണ്ട് വർഷത്തെ കരാർ റോമയിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ യുവന്റസിനൊപ് ഇറ്റലിയിൽ തന്നെ ആയിരുന്നു പരെദസ് കളിച്ചത്. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ ആവാത്തത് കൊണ്ട് താരം ലോൺ കഴിഞ്ഞപ്പോൾ തിരികെ പി എസ് ജിയിലേക്ക് തന്നെ വന്നു.

2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീസിൽ എത്തിയത്. മുമ്പും റോമയ്ക്കായി താരം കളിച്ചിട്ടുണ്ട്. ഇറ്റലിയുൽ എമ്പോളിക്കായും വെറോണക്ക് ആയും താരം കളിച്ചിട്ടുണ്ട്.

പിഎസ്ജിക്കൊപ്പം പരേഡസ് രണ്ട് തവണ ഫ്രഞ്ച് കപ്പും മൂന്ന് തവണ ഫ്രഞ്ച് സൂപ്പർ കപ്പും ഒരു തവണ ഫ്രഞ്ച് ലീഗ് കപ്പും മൂന്ന് തവണ ലീഗ് 1 കിരീടവും നേടിയിട്ടുണ്ട്‌

ലിയാൻഡ്രോ പരെദസ് ഇനി യുവന്റസ് താരം

ലിയാൻഡ്രോ പരേഡസ് യുവന്റസിലേക്കുള്ള തന്റെ നീക്കം ഇന്ന് പൂർത്തിയാക്കി. ലോണിൽ ആണ് പെരദസ് പി എസ് ജി വിട്ട് യുവന്റസിൽ എത്തുന്നത്. ഒരു വർഷം കഴിഞ്ഞാൽ 15 മില്യൺ യൂറോ നൽകി യുവന്റസ് താരത്തെ സ്ഥിര കരാറിൽ വാങ്ങും.

2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീസിൽ എത്തിയത്. മുമ്പ് ഇറ്റലിയിൽ റോമയ്ക്കായും എമ്പോളിക്കായും വെറോണക്ക് ആയും കളിച്ചിട്ടുണ്ട്.

പിഎസ്ജിക്കൊപ്പം പരേഡസ് രണ്ട് തവണ ഫ്രഞ്ച് കപ്പും മൂന്ന് തവണ ഫ്രഞ്ച് സൂപ്പർ കപ്പും ഒരു തവണ ഫ്രഞ്ച് ലീഗ് കപ്പും മൂന്ന് തവണ ലീഗ് 1 കിരീടവും നേടിയിട്ടുണ്ട്‌

ലിയാൻഡ്രോ പരെദസ് ഉടൻ യുവന്റസ് താരമാകും

ലിയാൻഡ്രോ പരേഡസ് യുവന്റസിലേക്കുള്ള തന്റെ നീക്കം ഇന്ന് പൂർത്തിയാക്കും. കഴിഞ്ഞ ദിവസം മിലികിനെ സ്വന്തനാക്കിയ യുവന്റസ് ഇന്ന് പെരദസിന്റെ കൂടെ ട്രാൻസ്ഫർ നടത്തുന്നതോടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ നീക്കങ്ങൾ അവസാനിപ്പിക്കും. ലോണിൽ ആകും പെരദസ് പി എസ് ജി വിട്ട് യുവന്റസിൽ എത്തുന്നത്. ഒരു വർഷം കഴിഞ്ഞാൽ 15 മില്യൺ യൂറോ നൽകി യുവന്റസ് താരത്തെ സ്ഥിര കരാറിൽ വാങ്ങും.

2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീസിൽ എത്തിയത്. പി എസ് ജി ഡ്രസിങ് റൂമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പരെദസ്. മെസ്സിയുടെയും നെയ്മറിന്റെയും ഉറ്റ സുഹൃത്തുമാണ്.

യുവന്റസ് ഇനി ഡിപായെ സൈൻ ചെയ്യില്ല എന്നു ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ലിയാൻഡ്രോ പരെദസ് യുവന്റസ് ജേഴ്സിയിലേക്ക്, താരവും ക്ലബും തമ്മിൽ കരാർ ധാരണ

ലിയാൻഡ്രോ പരേഡസ് യുവന്റസിലേക്ക് അടുക്കുന്നു. താരവും യുവന്റസും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രൊസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇരു ക്ലബുകളും തമ്മിൽ ട്രാൻസ്ഫർ തുക തീരുമാനം ആയാൽ പരെദസ് ക്ലബ് വിടും.

നാപ്പോളി മിഡ്ഫീൽഡർ ഫാബിയൻ റൂയിസിന്റെ പാരീസിലേക്കുള്ള വരവാണ് പരെദസിന്റെ ടീമിലെ അവസരം നഷ്ടപ്പെടുത്തുന്നത്. ജൂലിയൻ ഡ്രാക്‌സ്‌ലർ, ലെയ്‌വിൻ കുർസാവ, ആൻഡർ ഹെരേര എന്നിവരും പി എസ് ജി വിടുമെന്നാണ് സൂചനകൾ. 2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീശിൽ എത്തിയത്.

ഇപ്പോൾ പി എസ് ജി ഡ്രസിങ് റൂമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് പരെദസ്. മെസ്സിയുടെയും നെയ്മറിന്റെയും ഉറ്റ സുഹൃത്തുമാണ്. 20 മില്യൺ ആണ് താരത്തെ വിട്ടു നൽകാൻ പി എസ് ജി ഇപ്പോൾ ആവശ്യപ്പെടുന്നത്.

Story Highlight: Leandro Paredes has full agreement on personal terms with Juventus.

Exit mobile version