ഇന്ന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് വില്ലന്മാരുടെ മുന്നിൽ

ഇന്ന് വീണ്ടും ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് ആസ്റ്റൺ വില്ല പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ പ്രീമിയർ ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആസ്റ്റൺ വില്ല തകർത്തിരുന്നു. ഇന്ന് ലീഗ് കപ്പിൽ ആണ് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്നത്. അന്ന് വില്ലപാർക്കിൽ ആയിരുന്നു കളി എങ്കിൽ ഇന്ന് കളി ഓൾഡ്ട്രാഫോർഡിൽ ആണ്.

Picsart 22 11 06 21 20 13 532

ലീഗ് കപ്പ് ആയതു കൊണ്ട് തന്നെ വലിയ മാറ്റങ്ങളും ആയാകും ഇരു ടീമുകളും ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പ്രധാനതാരങ്ങൾക്ക് എല്ലാം ഇന്ന് വിശ്രമം നൽകും. യുവതാരങ്ങളിൽ പലരും ഇന്ന് ആദ്യ ഇലവനിൽ എത്തും. ഫകുണ്ടോ പെലിസ്ട്രി, സിദാൻ ഇഖ്ബാൽ, എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. പരിക്ക് മാറി എത്തുന്ന മാർഷ്യലും ആദ്യ ഇലവനിൽ എത്തും.

ഗോൾ കീപ്പർ ഡി ഹിയക്കും ഇന്ന് വിശ്രമം ലഭിക്കാൻ ആണ് സാധ്യത. ഈ മത്സരം ഉൾപ്പെടെ ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ലോകകപ്പിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളൂ. ഇന്ന് രാത്രി 1.30നാകും മത്സരം നടക്കുക. കളി ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല.

ലീഗ് കപ്പിലും മുന്നേറാൻ ആഴ്‌സണൽ,വെല്ലുവിളി ഉയർത്താൻ ബ്രൈറ്റൺ

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് ബ്രൈറ്റണിനെ നേരിടും. പ്രീമിയർ ലീഗിൽ നിലവിൽ മികച്ച ഫോമിലുള്ള ഒരു ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാവും. പ്രമുഖതാരങ്ങൾക്ക് വിശ്രമം നൽകി തന്നെയാവും ആഴ്‌സണൽ കളിക്കാൻ ഇറങ്ങുക. എങ്കിലും ചിലപ്പോൾ നന്നായി കളിക്കുന്നു എങ്കിലും ഗോൾ അടിക്കാൻ വിഷമിക്കുന്ന ഗബ്രിയേൽ ജീസുസിന് ചിലപ്പോൾ ആർട്ടെറ്റ അവസരം നൽകിയേക്കും. എഡി എങ്കിതിയ,ഫാബിയോ വിയേര, റീസ് നെൽസൺ എന്നിവർ ആവും മുന്നേറ്റത്തിൽ, ചിലപ്പോൾ മാർക്വീനോസിനും അവസരം ലഭിച്ചേക്കും.

മധ്യനിരയിൽ മുഹമ്മദ് എൽനെനി, സാമ്പി ലൊകോങോ എന്നിവർക്ക് അവസരം ലഭിക്കുമ്പോൾ ശാക്ക, പാർട്ടി അടക്കമുള്ളവർക്ക് വിശ്രമം ലഭിക്കും. പ്രതിരോധത്തിൽ ഗബ്രിയേൽ ടീമിൽ തുടരാൻ തന്നെയാണ് സാധ്യത. ഒപ്പം ഹോൾഡിങ് എത്തുമ്പോൾ റൈറ്റ് ബാക്ക് ആയി സെഡറിക് സുവാരസിന് അവസരം ലഭിക്കും. നിലവിൽ ടോമിയാസുവിനു പരിക്കേറ്റതും ബെൻ വൈറ്റിനു വിശ്രമം ആവശ്യമുള്ളതും പോർച്ചുഗീസ് താരത്തിന് അവസരം തുറക്കും. ലെഫ്റ്റ് ബാക്ക് ആയി ടിയേർണി ഇറങ്ങുമ്പോൾ ഗോൾ പോസ്റ്റിനു മുന്നിൽ പരിക്കിൽ നിന്നു മുക്തനായ മാറ്റ് ടർണർ ആവും നിൽക്കുക. ജയം തുടർന്ന് ലീഗ് കപ്പിലും മുന്നേറാൻ ആവും ആഴ്‌സണലിന്റെ ശ്രമം.

മറുവശത്ത് പുതിയ പരിശീലകനു കീഴിൽ ആദ്യം താളം കണ്ടത്താൻ വിഷമിച്ച ബ്രൈറ്റൺ പിന്നീട് മികവിലേക്ക് ഉയരുന്നത് ആണ് കാണാൻ ആയത്. ചെൽസിയെയും വോൾവ്സിനെയും വീഴ്ത്തിയാണ് അവർ മത്സരത്തിന് എത്തുന്നത്. സമീപകാലത്ത് ലീഗിൽ ആഴ്‌സണലിന് എതിരെ മികച്ച റെക്കോർഡും അവർക്ക് ഉണ്ട്. എന്നാൽ ട്രോസാർഡ് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് അവർ ചിലപ്പോൾ വിശ്രമം നൽകിയേക്കും. മക് അലിസ്റ്റർ,ആദം ലല്ലാന, പാസ്‌കൽ ഗ്രോസ്, സോണി മാർച്ച്, കായിസെഡോ തുടങ്ങിയ മികച്ച താരങ്ങൾ തന്നെയാണ് ബ്രൈറ്റണിന്റെ കരുത്ത്. ലോകകപ്പിന് മുമ്പ് സ്വന്തം കാണികൾക്ക് മുന്നിൽ ഇത് അവസാന മത്സരം ആയതിനാൽ മികച്ച ജയം നേടാൻ ആവും ആഴ്‌സണൽ ശ്രമം.

ലീഗ് കപ്പ്- എവർട്ടണിനെ തകർത്തു ബോർൺമൗത്ത്,ജയം കണ്ടു ലെസ്റ്റർ,ബ്രന്റ്ഫോർഡ് പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ പ്രീമിയർ ലീഗ് ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിൽ എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ബോർൺമൗത്ത്. ജമാൽ ലൊ, ജൂനിയർ സ്റ്റാനിസ്‌ലാസ് പകരക്കാരായി ഇറങ്ങിയ എമിലിയാനോ മാർകണ്ടോസ്, ജെയിഡൻ ആന്റണി എന്നിവർ ആണ് ബോർൺമൗത്ത് ഗോളുകൾ നേടിയത്. അതേസമയം ഡിമാറി ഗ്രെ എവർട്ടണിന്റെ ആശ്വാസ ഗോൾ കണ്ടത്തി.

അതേസമയം ലെസ്റ്റർ സിറ്റി ലീഗ് 2 ക്ലബ് ആയ ന്യൂപോർട്ടിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു. ജെയ്മി വാർഡി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ജെയിംസ് ജസ്റ്റിൻ ആണ് മൂന്നാം ഗോൾ നേടിയത്. അതേസമയം ലീഗ് 2 വിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഗില്ലിങ്ഹാമിനോട് തോറ്റ് ബ്രന്റ്ഫോർഡ് ലീഗ് കപ്പിൽ നിന്നു പുറത്തായി. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ദാംസ്ഗാർഡ് പെനാൽട്ടി പാഴാക്കിയതോടെയാണ് അവർ പുറത്തായത്.

Exit mobile version