ആഴ്‌സണൽ ക്യാപ്റ്റൻ കോഷ്യൽനി ഇനി ഫ്രഞ്ച് ലീഗിൽ

ആഴ്‌സണൽ ക്യാപ്റ്റൻ ലോറന്റ് കോഷ്യൽനി ഫ്രഞ്ച് ക്ലബായ ബോർഡെക്സിൽ. ഏകദേശം 5 മില്യൺ യൂറോ നൽകിയാണ് ആഴ്‌സണൽ ക്യാപ്റ്റനെ ബോർഡെക്സ് സ്വന്തമാക്കുന്നത്. താരത്തെ ആഴ്സണലിൽ തന്നെ നിലനിർത്താൻ മാനേജ്മെന്റും പരിശീലകൻ ഉനൈ എമേറിയും ആഗ്രഹിച്ചിരുന്നെങ്കിലും ക്ലബ് വിടാൻ തന്നെ കോഷ്യൽനി തീരുമാനിക്കുകയായിരുന്നു.

താരത്തിന്റെ ക്ലബ് വിടണമെന്ന ആവശ്യം ക്ലബ് പരിഗണിക്കാതിരുന്നത്കൊണ്ട് താരം ആഴ്‌സണലിന്റെ പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി അമേരിക്കയിലേക്ക് പോവാൻ വിസ്സമ്മതിച്ചിരുന്നു. തുടർന്നാണ് താരത്തെ വിൽക്കാൻ ആഴ്‌സണൽ തീരുമാനിച്ചത്. താരം ആഴ്‌സണലിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ പോവാൻ ആഗ്രഹിച്ചിരുന്നെങ്കിലും ക്ലബ് മാനേജ്‌മന്റ് അതിന് തയ്യാറായിരുന്നില്ല.

കോഷ്യൽനിയുടെ പുറത്തു പോവലോടെ ആഴ്‌സണൽ പുതിയ പ്രതിരോധ താരത്തെ തേടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് എനി ബാക്കിയുള്ളത്.

Exit mobile version