ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ 2019 കിയ സൂപ്പര്‍ ലീഗില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ കളിച്ച ലങ്കാഷയര്‍ തണ്ടറിനൊപ്പം തന്നെയാവും താരം ഇത്തവണയും കളിക്കുക. കഴിഞ്ഞ വര്‍ഷം 164 റണ്‍സാണ് താരം നേടിയത്. വീണ്ടും ടീമിനൊപ്പം കളിക്കുവാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കഴിഞ്ഞ തവണ നേരിയ മാര്‍ജിനില്‍ നഷ്ടമായ വിയം ഇത്തവണ പിടിച്ചെടുക്കുകയാകും ടീമിന്റെ ലക്ഷ്യമെന്നും ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കി.
ഹര്‍മ്മന്‍പ്രീതിനൊപ്പം ലീഗില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ഥാനയും ദീപ്തി ശര്‍മ്മയും കളിക്കുന്നുണ്ട്. അവരിരുവരും വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാകും കളത്തിലിറങ്ങുക. ഹര്‍മ്മന്‍പ്രീതിനോടൊപ്പം തണ്ടറില്‍ കളിക്കുവാന്‍ ഓസ്ട്രേലിയയുടെ അലക്സ് ബ്ലാക്ക്വെല്ലും മടങ്ങിയെത്തുന്നുണ്ട്.
ലങ്കാഷയര്‍ തണ്ടറിനു വേണ്ടിയുള്ള തന്റെ സൂപ്പര്‍ ലീഗ് അരങ്ങേറ്റത്തില്‍ അടിച്ച് തകര്‍ത്ത് ഹര്‍മ്മന്‍പ്രീത് കൗര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സറേ സ്റ്റാര്‍സിനെതിരെ ലങ്കാഷയര്‍ തണ്ടര്‍ ചേസ് ചെയ്യുമ്പോള്‍ 21 പന്തില്‍ 34 റണ്‍സ് നേടി ഹര്‍മ്മന്‍പ്രീത് കൗര്‍ നിര്‍ണ്ണായക സ്വാധീനമായി മാറുകയായിരുന്നു. രണ്ട് പന്തില്‍ 4 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സാഹചര്യത്തില്‍ കൂറ്റന്‍ സിക്സ് പായിച്ചാണ് ഹര്‍മ്മന്‍പ്രീത് ടീമിന്റെ വിജയം ഉറപ്പിച്ചത്.
നത്താലി സ്കിവര്‍ പുറത്താകാതെ 57 പന്തില്‍ നേടിയ 95 റണ്‍സിന്റെ ബലത്തില്‍ സറേ 20 ഓവറില്‍ നിന്ന് 148 റണ്‍സ് നേടുകയായിരുന്നു. 17/3 എന്ന നിലയില്‍ നിന്നാണ് സ്റ്റാര്‍സിന്റെ തിരിച്ചുവരവ്. നിക്കോള്‍ ബോള്‍ട്ടും ഹര്‍മ്മന്‍പ്രീത് കൗറും ചേര്‍ന്നാണ് തണ്ടറിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതെങ്കിലും 19ാം ഓവറില്‍ ബോള്‍ട്ടണ്‍ പുറത്തായി.
87 റണ്‍സാണ് നിക്കോള്‍ ബോള്‍ട്ട് നേടിയത്. 18.3 ഓവറില്‍ താരം പുറത്തായ ശേഷം അഞ്ച് പന്തുകള്‍ക്കിടെ തണ്ടറിനു 2 വിക്കറ്റ് കൂടി നഷ്ടമായി. അവസാന ഓവറില്‍ ജയിക്കുവാന്‍ 11 റണ്‍സായിരുന്നു തണ്ടര്‍ നേടേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ സിംഗിള്‍ നേടിയെങ്കിലും രണ്ടാം പന്തില്‍ മറുവശത്തെ താരം റണ്ണൗട്ടായി പുറത്തായി. നാല് പന്തില്‍ നിന്ന് പത്ത് റണ്‍സെന്ന നിലയില്‍ ഒരു ഡബിള്‍ നേടിയ ഹര്‍മ്മന്‍പ്രീത് ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തി ലക്ഷ്യം 2 പന്തില്‍ നാലാക്കി മാറ്റി. ലോറ മാര്‍ഷ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പറത്തി ഹര്‍മ്മന്‍പ്രീത് തന്റെ അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ താരമായി മാറുകയായിരുന്നു.