ലാൽബിയാഖ്‌ലുവ ജോങ്തെ ഹൈദബാദിൽ കരാർ പുതുക്കും

യുവ ഗോൾകീപ്പർ ലാൽബിയാഖ്‌ലുവ ജോങ്തെ ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കും. താരം ഉടൻ ഒരു പുതിയ കരാർ ഒപ്പിടും എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. അവസാന രണ്ടു സീസണുകളായി താരം ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഉണ്ട്‌. ഈ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ താരം അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. സീസൺ അവസാനം ജംഷദ്പൂർ എഫ് സിക്ക് എതിരെ ആയിരുന്നു അരങ്ങേറ്റം.

ഈ ഒരു അവസരം മാത്രമെ താരത്തിന് ഐ എസ് എല്ലിൽ കിട്ടിയുള്ളൂ.വരും സീസണിൽ കൂടുതൽ അവസരം താരത്തിന് കിട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. 2018 മുതൽ 2020 വരെ ജോങ്‌തെ ഇന്ത്യൻ ആരോസിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ഡൂറണ്ട് കപ്പിൽ താരം രണ്ട് മത്സരങ്ങൾ ഹൈദരബാദിനായി കളിച്ചിരുന്നു.

Exit mobile version