“മെസ്സി ആണ് ഈ ലോകകപ്പിലെ താരം, എംബപ്പെക്ക് ചുറ്റും മികച്ച ടീം ഉണ്ട്” – നെവിൽ

ഈ ലോകകപ്പിലെ മികച്ച താരം മെസ്സി ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ. കൈലിയൻ എംബാപ്പെയും മെസ്സിയും തമ്മിലാണ് മികച്ച താരത്തിനുള്ള മത്സരം. ഞാൻ മെസ്സിക്ക് ഒപ്പം നിൽക്കും. എംബാപ്പെ ഒരു മികച്ച ടീമിലാണ് ഉള്ളത്. അതുകൊണ്ട് മെസ്സിയാണ് ഈ ലോകകപ്പിലെ മികച്ച താരം എന്ന് ഞാൻ കരുതുന്നു. നെവിൽ പറഞ്ഞു.

മെസ്സിക്ക് ചുറ്റുമുള്ള കളിക്കാർ മികച്ച നിലവാരമുള്ളവരാണ്, എന്നാൽ എംബപ്പെയുടെ ഒപ്പം ഉള്ളവരുടെ അത്ര നിലവാരത്തിലുള്ളവരല്ല, നെവിൽ പറഞ്ഞു.

10 വർഷം മുമ്പുള്ള മെസ്സി അല്ല ഇപ്പോൾ എങ്കിലും ഒന്നോ രണ്ടോ നിർണായക നിമിഷങ്ങളിൽ കളി മാറ്റാനും അർജന്റീനക്കായി സംഭാവനകൾ ചെയ്യാനും മെസ്സിക്ക് ആകുന്നുണ്ട് എന്നും നെവിൽ പറഞ്ഞു.

ഞായറാഴ്ച്ച ജയിക്കുന്നത് ആരാണോ അവരാകും ടൂർണമെന്റിലെ കളിക്കാരായി മാറുക എന്നും നെവിൽ കൂട്ടിച്ചേർത്തു.

“എംബപ്പെയ്ക്ക് മെസ്സിയുടെ ഷൂ കെട്ടാൻ പോലും ആകില്ല”

ലയണൽ മെസ്സിയെയും താരതമ്യം ചെയ്യാൻ പോലും ആകില്ല എന്ന് മുൻ ചെൽസി വിംഗർ ഡാമിയൻ ഡഫ്. ലയണൽ മെസ്സി എക്കാലത്തെയും മികച്ച താരമാണെന്നും കൈലിയൻ എംബാപ്പെയ്ക്ക് നല്ല കാലത്തുള്ള മെസ്സിയുടെ ബൂട്ട് പോലും കെട്ടാൻ കഴിയില്ലെന്ന് ഡഫ് പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ മെസ്സിയും എംബാപ്പെയും ഏറ്റുമുട്ടാൻ ഇരിക്കുകയാണ്.

മെസ്സി അത്രയും മികച്ച താരമാണ്‌. 23, 24, 25 വയസ്സുള്ളപ്പോൾ ആയിരുന്നു മെസ്സിയുടെ ഏറ്റവും മികച്ച പതിപ്പ്. ആ സമയത്തെ മെസ്സിയുടെ ബൂട്ട് കെട്ടാൻ എംബാപ്പെക്ക് ആകില്ല എന്ന് ഡഫ് പറയുന്നു

മെസ്സിയുടെ ഏറ്റവും മികച്ച പതിപ്പിനെ തൊടാൻ എംബാപ്പെക്ക് ആകില്ല. അത്രത്തോളം മികച്ചതായിരുന്നു മെസ്സി. 23, 24 വയസ്സുള്ളപ്പോൾ ഉള്ള മെസ്സിയാണ് എക്കാലത്തെയും മികച്ചത്. ഡഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഫ്രഞ്ച് താരം ചൗമനി മെസ്സിയല്ല എംബാപ്പെയാണ് ലോകത്തെ മികച്ച താരം എന്ന് പറഞ്ഞിരുന്നു.

റാഷ്ഫോർഡ് എംബാപ്പെയെ പോലെ എന്ന് ടെൻ ഹാഗ്

മാർകസ് റഷ്ഫോർഡ് മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിനെ പുകഴ്ത്തി എറിക് ടെൻ ഹാഗ്. താരത്തിന്റെ സ്ഥാനത്ത് കളിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റഷ്ഫോർഡ് എന്ന് ടെൻ ഹാഗ് അഭിപ്രായപ്പെട്ടു. “പ്രതിരോധ നിരക്ക് പിറകിലായി നിൽക്കുന്നതാണ് താരത്തിന്റെ ശൈലി, അവിടെ റഷ്ഫഫോർഡിനേക്കാൾ മികച്ച താരങ്ങൾ ഇല്ല. അതേ സ്ഥാനത്തു തന്നെയാണ് എമ്പാപ്പെയും കളിക്കാറുള്ളത്, എന്നാൽ റഷ്ഫോർഡ് അവിടെ എത്തിയാൽ തടയുന്നത് വളരെ ബിദ്ധിമുട്ടുള്ള കാര്യമാണ്. ആ പൊസിഷൻ വിട്ടു മാറിയാൽ പോലും താരം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്.” അദ്ദേഹം പറഞ്ഞു.

കണ്ട ആദ്യ നിമിഷം തന്നെ താരത്തിന്റെ കഴിവ് തനിക്ക് ബോധ്യപ്പെട്ടതായും ടെൻ ഹാഗ് പറഞ്ഞു. പിഎസ്ജിയിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച വാർത്തകൾ ചൂണ്ടിക്കാണിപ്പോൾ റഷ്ഫോർഡ് തന്നെയാണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “യുനൈറ്റഡ് തന്നെ ആണ് അദ്ദേഹത്തിന്റെ വളർച്ചക്കുള്ള ഏറ്റവും മികച്ച ടീം എന്ന് ഞങ്ങൾക്ക് കാണിച്ചു കൊടുക്കാൻ കഴിയും, ടീമിലെ സാഹചര്യം ആ തരത്തിൽ ആണ്, എന്നാൽ തീരുമാനം എടുക്കേണ്ടത് താരമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫി, റഷ്ഫോർഡിനെ ഫ്രഞ്ച് ടീം നോട്ടമിടുന്നതായുള്ള സൂചനകൾ നൽകിയിരുന്നു. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. എന്നാൽ ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള അവകാശം യുണൈറ്റഡിന്റെ പക്കൽ ഉണ്ട്.

എംബപ്പെ എന്ന അത്ഭുതം! എല്ലാ റെക്കോർഡുകളും ഇവന് മുന്നിൽ തകരും

ലോകം കിലിയൻ എംബപ്പെ എന്ന അത്ഭുതത്തിന് മുന്നിൽ തല കുനിക്കുന്ന കാഴ്ചയാണ് ഈ വർഷങ്ങളിൽ തുടർച്ചയായി കണ്ടു കൊണ്ടിരിക്കുന്നത്. ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ പോളണ്ടിനു എതിരെ ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ് 3-1 ന്റെ വിജയം കുറിക്കുമ്പോൾ 2 ഉഗ്രൻ ഗോളുകളും 1 അസിസ്റ്റും കുറിച്ച എംബപ്പെ ആണ് അവരുടെ വിജയ ശിൽപി ആയത്. കഴിഞ്ഞ ലോകകപ്പിൽ നാലു ഗോളുകൾ നേടിയ എംബപ്പെ ഈ ലോകകപ്പിൽ ഇത് വരെ 5 ഗോളുകൾ ആണ് കുറിച്ചത്. ഫ്രാൻസിന് ആയി രണ്ടു ലോകകപ്പുകളിൽ നാലോ അതിൽ അധികം ഗോൾ നേടുന്നതോ ആയ ആദ്യ താരം ആയി മാറിയ പി.എസ്.ജി താരം ഫ്രാൻസിന് ആയുള്ള ഗോൾ വേട്ടയിൽ സാക്ഷാൽ സിനദിൻ സിദാനെയും മറികടന്നു.

23 കാരനായ എംബപ്പെ 24 വയസ്സ് ആവുന്നതിനു മുമ്പ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുക എന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഫുട്‌ബോൾ രാജാവ് സാക്ഷാൽ പെലെയെ ആണ് ഈ നേട്ടത്തിൽ താരം മറികടന്നത്. ലോകകപ്പ് ഗോൾ വേട്ടയിൽ സാക്ഷാൽ ലയണൽ മെസ്സിക്ക് ഒപ്പം എത്തിയ എംബപ്പെ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരെ ഈ നേട്ടത്തിൽ മറികടക്കുകയും ചെയ്തു. വെറും രണ്ടേ രണ്ടു ലോകകപ്പുകളിൽ നിന്നാണ് 1998 ൽ ജനിച്ച എംബപ്പെ ഇത്രയും റെക്കോർഡുകൾ പഴയ കഥ ആക്കിയതിനാൽ തന്നെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാവാനുള്ള കുതിപ്പിൽ റൊണാൾഡോയെയും ക്ലോസെയെയും എല്ലാം ഈ പ്രതിഭാസം ഫുട്‌ബോളിൽ നിന്നു വിരമിക്കും മുമ്പ് മറികടക്കും എന്നു ഏതാണ്ട് ഉറപ്പാണ്.

പിഎസ്ജി വിടുന്നില്ല, അഭ്യൂഹങ്ങൾ തള്ളി എംബപ്പെ

പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കിലിയൻ എംബപ്പെ. ക്ലബ്ബിലെ നിലവിലെ സാഹചര്യങ്ങളിൽ താരം വളരെ അസ്വസ്ഥനാണെന്നും ജനുവരിയിൽ തന്നെ മാഡ്രിഡിലേക്ക് കൂടുമാറാൻ ശ്രമിച്ചേക്കും എന്ന രീതിയിലും വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളുന്നതാണ് എമ്പാപ്പെയുടെ വെളിപ്പെടുത്തൽ. മാഴ്സെയുമായുള്ള വിജയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഫ്രഞ്ച് താരം തന്നെ കുറിച്ചു പ്രചരിച്ച വാർത്തകളോട് പ്രതികരിച്ചത്.

“ജനുവരിയിൽ ടീം വിടാൻ താൻ ആവശ്യപ്പെട്ടിട്ടില്ല” എംബപ്പെ പറഞ്ഞു, “ബെൻഫികയുമായുള്ള മത്സര ദിനമാണ് അത്തരമൊരു അഭ്യൂഹം പറന്നത്. തനിക്കൊന്നും മനസിലായില്ല, ഈ വാർത്തയുമായി നേരിട്ടോ അല്ലാതെയോ തനിക്കൊരു ബന്ധവുമില്ല.” എല്ലാവരെയും പോലെ വാർത്ത കണ്ട് താനും ഞെട്ടിയതായി എമ്പാപ്പെ പറഞ്ഞു. പ്രചരിച്ചത് തീർത്തും തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ആണെന്നും താൻ പിഎസ്ജിയിൽ പൂർണ സന്തോഷവാനാണെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.

എംബപ്പെ വിഷയത്തിൽ പ്രതികരിക്കാതെ ആഞ്ചലോട്ടി

കിലിയൻ എംബപ്പെയുടെ കൂടുമാറ്റം ഒരിക്കൽകൂടി ചർച്ച ആവുമ്പോൾ പ്രതികരണം അറിയിക്കാതെ കാർലോസ് ആഞ്ചലോട്ടി. ശക്തർ ഡൊണേസ്കുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സര ശേഷം മാധ്യമ പ്രവർത്തകർ ആൻസലോട്ടിയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു ജനുവരിയിൽ എംബപ്പെ മാഡ്രിഡിൽ എത്തുമ്പോ എന്ന ചോദ്യത്തെ മാഡ്രിഡ് കോച്ച് ചിരിച്ചു തള്ളി. “നിങ്ങൾക്ക് ഈ ചോദ്യം ചോദിക്കാം, പക്ഷേ ഉത്തരം പറയേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല” ആഞ്ചലോട്ടി പറഞ്ഞു.

Credit: Twitter

നേരത്തെ പിഎസ്ജിയുമായി എംബപ്പെയുടെ ബന്ധം വശളായതായി വാർത്തകൾ പ്രചരിച്ചിരുന്നു. ടീം ഡയറക്ടർ ലൂയിസ് കമ്പോസ് ഈ വാർത്ത തള്ളിയിരുന്നെങ്കിലും ഫ്രഞ്ച് താരത്തിന്റെ കൂടുമാറ്റ ചർച്ചകൾ ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ശക്തറിനെതിരായ മാഡ്രിഡിന്റെ പ്രകടനത്തെ കുറിച്ചു ആഞ്ചലോട്ടി പ്രതികരിച്ചു. മോശം പ്രകടനം ആയിരുന്നെങ്കിലും അവസാന നിമിഷം വരെ കീഴടങ്ങാതെ ഇരിക്കുന്നതാണ് പ്രധാനമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പാരീസിൽ പുതിയ നാടകങ്ങൾ, എംബപ്പെയും പി എസ് ജിയും ഉടക്കുന്നു

പിഎസ്ജിയിൽ അസംതൃപ്തൻ, വീണ്ടും ചൂട് പിടിച്ച് എംബപ്പെ കൂടുമാറ്റം

കിലിയൻ എമ്പാപ്പെയുടെ കൂടുമാറ്റ ചർച്ചകൾ ഒരിക്കൽകൂടി ചൂടുപിടിക്കുന്നു. ഫ്രഞ്ച് സൂപ്പർതാരത്തെ സ്വന്തം കൂടാരത്തിൽ തന്നെ പിടിച്ചു നിർത്താൻ ഇത്തവണ പിഎസ്ജിക്കായെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ വാർത്തകൾ. എമ്പാപ്പെയും പിഎസ്ജിയും തമ്മിലുള്ള ബന്ധം പൂർണമായും വഷളായെന്നും ടീം വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം എന്നും മാർക്ക അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തു. ഉയർന്ന വരുമാനത്തിന് പുറമെ മറ്റനേകം ആനുകൂല്യങ്ങളും താരത്തിനായി പിഎസ്ജി നൽകിയിരുന്നെങ്കിലും നിലവിലെ ക്ലബ്ബിന്റെ സാഹചര്യങ്ങളിൽ താരം ഒട്ടും സംതൃപ്തനല്ല. ഒരു പക്ഷെ ജനുവരിയിൽ തന്നെ പുതിയ തട്ടകം തേടാൻ എമ്പാപ്പെ ഒരുങ്ങിയേക്കും. ഒരു പക്ഷെ പ്രതീക്ഷിച്ച പോലെ ടീമിന്റെ ഒരേയൊരു മുഖമായി തന്നെ ഉയർത്തി കാണിക്കാത്തതിലും താരത്തിന് അസംതൃപ്തി ഉണ്ടായിരുന്നിരിക്കണം.

റയൽ മാഡ്രിഡ് ജേഴ്‌സി എന്നും സ്വപ്നം കണ്ടിരുന്ന എമ്പാപ്പെക്ക് ബെർണബ്യുവിലേക്ക് തന്നെ എത്തിച്ചേരാനാണ് ആഗ്രഹം. ഇത്തവണ താരത്തെ എത്തിക്കുന്നതിന്റെ വക്കിൽ നിന്നും കാര്യങ്ങൾ വഴുതി പോയെങ്കിലും വീണ്ടും എമ്പാപ്പെക്കായി ശ്രമിച്ചേക്കുമെന്ന സൂചനകൾ ഫ്ലോരന്റിനോ പെരെസ് നൽകിയിരുന്നു. എന്നാൽ താരത്തിന്റെ കൈമാറ്റം പിഎസ്ജി ഒരിക്കലും എളുപ്പമാക്കി കൊടുക്കില്ല എന്ന കാര്യം ഉറപ്പാണ്.

“പണം അല്ല റയലിന്റെ ഓഫർ നിരസിച്ച് പി എസ് ജിയിൽ നിൽക്കാൻ കാരണം, പണം തനിക്ക് എവിടെ ആയാലും ലഭിക്കും” – എമ്പപ്പെ

പി എസ് ജിയിൽ തുടരാൻ കാരണം പണം അല്ല എന്ന് എമ്പപ്പെ ആവർത്തിച്ചു. റയൽ മാഡ്രിഡിന് മുകളിൽ താൻ പി എസ് ജി തിരഞ്ഞെടുത്തത് പണം കൊണ്ട് അല്ല എന്ന് എമ്പപ്പെ പറഞ്ഞു. പണം താൻ എവിടെയായാലും ലഭിക്കും. താൻ അങ്ങനെ ഒരു കളിക്കാരൻ ആണ്‌. എമ്പപ്പെ പറഞ്ഞു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഈ ലോകത്ത് ഒരു ഫുട്ബോൾ താരത്തിനും ലഭിക്കാത്ത കരാർ നൽകിയാണ് പി എസ് ജി എമ്പപ്പെയെ നിലനിർത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് അടക്കം എമ്പപ്പയോട് ക്ലബിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു‌.

തന്നെ പ്രസിഡന്റ് വിളിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് എമ്പപ്പെ പറഞ്ഞു. അദ്ദേഹം തന്നോട് ഫ്രാൻസിൽ തുടരാൻ ആവശ്യപ്പെട്ടു എന്നും എമ്പപ്പെ പറഞ്ഞു. ഇനി ഭാവിയിൽ റയൽ മാഡ്രിഡിലേക്ക് താൻ പോകുമോ എന്നതിനെ കുറിച്ച് അറിയില്ല എന്നും എമ്പപ്പെ പറഞ്ഞു. റയൽ മാഡ്രിഡ് ഒരു വീട് പോലെയാണെന്നും എമ്പപ്പെ പറഞ്ഞു.

“വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ എമ്പപ്പെ പി.എസ്.ജി വിടണം”

ഫുട്ബോൾ കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ പി.എസ്.ജി സൂപ്പർ താരം കിലിയൻ എമ്പപ്പെ പി.എസ്.ജി വിടണമെന്ന് മുൻ ഫ്രഞ്ച് താരം നിക്കോളാസ് അനെൽക്ക. ലോകത്തിലെ മികച്ച താരമായി മാറാൻ താരം ഫ്രഞ്ച് ലീഗ് വിട്ട് സ്പാനിഷ് ലീഗ് – പ്രീമിയർ ലീഗ് തുടങ്ങിയ മികച്ച ലീഗുകളിൽ കളിക്കണമെന്നും അനെൽക്ക പറഞ്ഞു. പി.എസ്.ജിയിൽ താരം ചെയ്യുന്നതെല്ലാം വളരെ മികച്ച കാര്യങ്ങൾ ആണെന്നും എന്നാൽ നിലവിൽ ലോക ഫുട്ബോളിലെ മികച്ച താരങ്ങളോട് എമ്പപ്പെ മത്സരിക്കുന്നില്ലെന്നും അനെൽക്ക പറഞ്ഞു.

ഇതിന് വേണ്ടി പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലീഗ എന്നീ ലീഗുകളിലേക്ക് താരം വരണമെന്നും എമ്പപ്പെ പറഞ്ഞു. 2017ലാണ് മൊണാകോയിൽ നിന്ന് എമ്പപ്പെ പി.എസ്.ജിയിൽ എത്തുന്നത്. എന്നാൽ പി.എസ്.ജിയിൽ താരം പുതിയ കരാർ ഒപ്പുവെക്കാൻ വിസ്സമ്മതിച്ചതോടെ താരം ക്ലബ് വിടാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ പി.എസ്.ജിയിൽ എമ്പപ്പെക്ക് ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്.

“എമ്പപ്പെയെക്കാൾ ഹാളണ്ടിനെ സ്വന്തമാക്കാൻ എളുപ്പം”

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെയെക്കാൾ ഡോർട്മുണ്ട് സൂപ്പർ താരം ഹാളണ്ടിനെ സ്വന്തമാക്കാൻ ആവും റയൽ മാഡ്രിഡിന് എളുപ്പമെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. തനിക്ക് ഒരാളെ റയൽ മാഡ്രിഡിന് വേണ്ടി സൈൻ ചെയ്യാൻ അവസരം കിട്ടിയാൽ ഹാളണ്ടിനെ സൈൻ ചെയ്യുമെന്നും സെർജിയോ റാമോസ് പറഞ്ഞു.

എമ്പപ്പെയെയും ഹാളണ്ടിനെയും സ്വന്തമാക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നും എന്നാൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അത് ഹാളണ്ടിനെയാവുമെന്നും റാമോസ് പറഞ്ഞു. നിലവിൽ കൊറോണ വൈറസ് ബാധ കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധി മൂലം എമ്പപ്പെയെ സ്വന്തമാക്കുക എളുപ്പമല്ലെന്നും പി.എസ്.ജി താരത്തിന് വേണ്ടി ഒരുപാട് പണം ചോദിക്കുമെന്നും റാമോസ് വ്യക്തമാക്കി.

ക്രിസ്റ്റ്യാനോക്ക് ശേഷം മികച്ചൊരു ഗോൾ സ്‌കോററെ കണ്ടെത്താൻ റയൽ മാഡ്രിഡിന് ആയിട്ടിട്ടില്ലെന്നും ഹാളണ്ടിന് അത് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും റാമോസ് പറഞ്ഞു.

എംബപ്പെ മാജിക്! സ്വീഡനെ ഏക ഗോളിന് മറികടന്നു ഫ്രാൻസ്

യൂറോ കപ്പ്, നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗൽ, ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ ജയവുമായി തുടങ്ങി ലോക ജേതാക്കൾ ആയ ഫ്രാൻസ്. സ്വീഡനിൽ കിലിയൻ എംബപ്പെയുടെ ഏക ഗോൾ ആണ് ഫ്രാൻസിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ 41 മത്തെ മിനിറ്റിൽ അസാധ്യമെന്നു തോന്നിച്ച ആങ്കിളിൽ നിന്നാണ് പി.എസ്.ജി താരം തന്റെ ഗോൾ നേടിയത്.

കഴിഞ്ഞ 7 കളികളിൽ 7 ഗോളുകൾക്ക് ആണ് എംബപ്പെ ഫ്രാൻസിനായി പങ്കാളി ആയത്. ഫ്രാൻസിന് ആയുള്ള 14 മത്തെ ഗോൾ ആയിരുന്നു യുവ താരത്തിന് ഇത്. മത്സരത്തിൽ ഫ്രാൻസിന്റെ ഗോളിലേക്കുള്ള ഏക ഷോട്ട് ആയിരുന്നു ഇത്. ഇരു ടീമുകളും ഏതാണ്ട് സമാനമായ പന്തടക്കം സൂക്ഷിച്ച മത്സരത്തിൽ വലിയ അവസരങ്ങൾ ഒന്നും രണ്ടു ടീമുകളും തുറന്നില്ല എന്നതിനാൽ തന്നെ മത്സരം വിരസമായിരുന്നു. ആർ.ബി ലെപ്സിഗ് പ്രതിരോധ താരം ഉപമെകാനോ രാജ്യത്തിനായി ഈ മത്സരത്തിലൂടെ അരങ്ങേറ്റവും നടത്തി.

എമ്പപ്പെക്ക് പരിക്ക്, പി.എസ്.ജിക്ക് വമ്പൻ തിരിച്ചടി

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെക്ക് പരിക്ക്. കോപ്പ ഡി ഫ്രാൻസ് ഫൈനലിൽ സെയിന്റ് ഏറ്റിയനെ നേരിടവയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന കോപ്പ ലിഗ ഫൈനലിൽ താരം കളിക്കുന്ന കാര്യം സംശയത്തിലായി. താരത്തെ ഒരുപാട് നേരം ഗ്രൗണ്ടിൽ ചികിത്സ നൽകിയതിന് ശേഷം താരം നേരെ ഡ്രസിങ് റൂമിലേക്ക് പോവുകയും ചെയ്തു. താരം കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.

സെയിന്റ് ഏറ്റിയൻ താരം പെരിൻ ആണ് എമ്പപ്പെയെ ഫൗൾ ചെയ്തത്. തുടർന്ന് താരത്തിന് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധ കഴിഞ്ഞുള്ള ആദ്യ പ്രധാന മത്സരത്തിൽ എമ്പപ്പെക്ക് പരിക്കേറ്റത് പി.എസ്.ജിക്ക് വമ്പൻ തിരിച്ചടിയാണ്. കോപ്പ ലിഗ ഫൈനലിന് ശേഷം പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് മത്സരവും ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റയാണ് പി.എസ്.ജിയുടെ എതിരാളികൾ.

Exit mobile version