ലിഗ് 1-ന് എപ്പോഴും എൻ്റെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടാകും എന്ന് എംബപ്പെ

ജീവിതത്തിലെ ഒരു പ്രധാന അധ്യായം അവസാനിക്കുക ആണെന്ന് എംബപ്പെ. ഇന്നലെ ലീഗ് വണ്ണിലെ മികച്ച താരത്തിനുള്ള പുരസ്കാരം വാങ്ങിയതിനു ശേഷം സംസാരിക്കുക ആയിരുന്നു എംബപ്പെ‌.

“എൻ്റെ ജീവിതത്തിലെ ഒരു അധ്യായം അവസാനിക്കുകയാണ്. ലിഗ് 1 ന് എപ്പോഴും എൻ്റെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഞാൻ എല്ലായ്‌പ്പോഴും ഈ ലീഗിനെ ബഹുമാനിക്കുകയും ലീഗിനെ ഉയർത്താൻ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്” എംബപ്പെ പറഞ്ഞു.

“ഞാൻ തലയുയർത്തിപ്പിടിച്ച് മുന്നോട്ട് പോകും, ​​എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, ആദ്യം എഎസ് മൊണാക്കോയും പിന്നെ തീർച്ചയായും പിഎസ്ജിയും എനിക്ക് നല്ല അനുഭവങ്ങൾ നൽകി. ആ അനുഭവങ്ങൾ എനിക്ക് നഷ്ടമാകും. വരാനിരിക്കുന്ന കാര്യത്തിൽ ഞാൻ ആവേശഭരിതനാണ്, പക്ഷേ ഇന്ന്, ഈ ലീഗിന് നന്ദി പറയേണ്ട അവസരമാണ്‌. ലീഗിൻ്റെ ചരിത്രത്തിൽ ഒരു പങ്കുവഹിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” എംബപ്പെ പറഞ്ഞു.

എംബപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ, പ്രഖ്യാപനം അടുത്ത ആഴ്ച വരാൻ സാധ്യത

പി എസ് ജി വിടും എന്ന് പ്രഖ്യാപിച്ച എംബപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ. എംബപ്പെയും റയലും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പി എസ് ജിയുടെ അവസാന മത്സരം കഴിയുന്നതിന് പിന്നാലെ റയൽ മാഡ്രിഡ് എംബപ്പെയുടെ സൈനിംഗ് പൂർത്തിയാക്കി പ്രഖ്യാപനം നടത്തും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ പി എസ് ജിയിൽ എംബപ്പെ വാങ്ങുന്ന വേതനത്തേക്ക് താഴെ ആകും റയൽ മാഡ്രിഡിൽ എംബപ്പെയുടെ വേതനം. യൂറോപ്പിൽ ഒരു ഫുട്ബോൾ താരം വാങ്ങുന്ന ഏറ്റവും വലിയ വേതനമാണ് പി എസ് ജിയിൽ എംബപ്പെ വാങ്ങുന്നത്. അത് നൽകാൻ റയൽ മാഡ്രിഡ് ഒരുക്കമല്ല. വേതനം കുറച്ച് റയൽ മാഡ്രിഡിലേക്ക് വരാൻ എംബപ്പെ ഒരുക്കമായിരുന്നു. തന്റെ ഏറ്റവും ഇഷ്ട ക്ലബായാണ് എംബപ്പെ റയലിനെ കാണുന്നത്.

പി എസ് ജി വിടും എന്ന് പ്രഖ്യാപിച്ച് എംബപ്പെ

അവസാനം എംബപ്പെ പി എസ് ജി വിടും എന്ന കാര്യം ഉറപ്പായി. പി എസ് ജിയോടും ആരാധകരോടും എംബപ്പെ തന്നെ താൻ ക്ലബ് വിടും എന്ന് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വീഡിയീയിലൂടെ ആണ് എംബപ്പെ താൻ ക്ലബ് വിടുക ആണെന്നത് പ്രഖ്യാപിച്ചത്. ഈ സീസൺ അവസാനം എംബപ്പെയുടെ കരാർ അവസാനിക്കും. അതോടെ ഫ്രീ ഏജന്റായി താരം ക്ലബ് വിടും. എന്നാൽ ഇപ്പോഴും എംബപ്പെയുടെ അടുത്ത ക്ലബ് ഏതാകും എന്ന് വ്യക്തമല്ല.

റയൽ മാഡ്രിഡും എംബപ്പെയും ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. അവസാന മൂന്ന് സീസണുകളിലായി എംബപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്. ഒരു സീസൺ മുമ്പ് എംബപ്പെയെ സ്വന്തമാക്കുന്നതിന് വളരെ അടുത്ത് റയൽ മാഡ്രിഡ് എത്തിയിരുന്നു‌. എന്നാൽ അവസാനം ആരെയും ഞെട്ടിക്കുന്ന കരാർ നൽകി പി എസ് ജി എംബപ്പെയെ രണ്ട് സീസൺ കൂടെ ക്ലബിൽ നിലനിർത്തി.

പക്ഷെ പി എസ് ജിയിൽ നിൽക്കുന്നത് ഒരു വലിയ താരമായി മാറാൻ തനിക്ക് ആകാതെ പോകാൻ കാരണമാകുന്നു എന്ന് മനസ്സിലാക്കിയ എംബപ്പെ ഇത്തവണ ഫ്രഞ്ച് ലീഗ് തന്നെ വിടാൻ തീരുമാനിച്ചു. ഇനി എംബപ്പെ എവിടേക്ക് എന്നതാകും വരും ദിവസങ്ങളിലെ ചർച്ച. ഈ ഞായറാഴ്ച എംബപ്പെയ്ക്ക് ഔദ്യോഗിക യാത്രയയപ്പ് പി എസ് ജു നൽകും.

എംബപ്പെയുടെ മികവിൽ പി എസ് ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ക്വാർട്ടർ ഫൈനലിലേക്ക്. സൂപ്പർസ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പയുടെ മികവിലാണ് പി എസ് ജി റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. ആദ്യപാദത്തിൽ ഒന്നേ പൂജ്യത്തിലും പിഎസ്ജി വിജയിച്ചിരുന്നു. ഇതോടെ 3-1 എന്ന അഗ്രിഗേറ്റ് സ്കോറിന് പി എസ് ജി സ്പാനിഷ് ടീമിനെ മറികടന്നു.

എംബപ്പെ ആണ് ഇന്നലെ പി എസ് ജിയുടെ ഹീറോ ആയത്. പതിനഞ്ചാം മിനിറ്റിൽ എംബാപ്പെ പി എസ് ജിക്ക് ലീഡ് നൽകി. 66 മിനിറ്റ് വരെ തുടർന്ന് 66 മിനിറ്റിൽ വീണ്ടും അദ്ദേഹം തന്നെ ലീഡ് ഉയർത്തി. എംബാപ്പയുടെ ചാമ്പ്യൻസ് ലീഗിലെ 46ആം ഗോൾ ആയിരുന്നു ഇത്. ഈ സീസണൽ എംബാപ്പ 34 മത്സരങ്ങളിൽ നിന്നും 34 ഗോളുകൾ അടിച്ചിട്ടുണ്ട്. സോസിഡാഡിന്റെ ഗോൾ വന്നത് 89ആം മിനിറ്റിൽ മെറിനോയുടെ വകയായിരുന്നു അത് ഒരു ആശ്വാസമായി മാത്രം മാറി.

എംബപ്പെയ്ക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ കുറവ് വേതനമുള്ള ഓഫർ നൽകി റയൽ മാഡ്രിഡ്

പി എസ് ജി വിടും എന്ന് പ്രഖ്യാപിച്ച എംബപ്പെയെ സ്വന്തമാക്കാനുള്ള ആദ്യ ഓഫർ റയൽ മാഡ്രിഡ് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റയൽ മാഡ്രിഡ് മുമ്പ് എംബപ്പെക്ക് ആയി ഓഫർ ചെയ്തിരുന്ന വേതനത്തേക്കാൾ താഴെ ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഏറെ കാലം എംബപ്പെക്ക് പിറകെ നടന്ന റയൽ മാഡ്രിഡ് ഇപ്പോൾ എംബപ്പെ തങ്ങൾ പറയുന്ന വേതനമാണെങ്കിൽ ടീമിലേക്ക് വന്നാൽ മതി എന്ന നിലപാടിലാണ് എന്നാണ് സൂചന.

ഇപ്പോൾ പി എസ് ജിയിൽ എംബപ്പെ വാങ്ങുന്ന വേതനത്തേക്ക് ഏറെ താഴെ ആണ് റയൽ മാഡ്രിഡിന്റെ ഓഫർ. യൂറോപ്പിൽ ഒരു ഫുട്ബോൾ താരം വാങ്ങുന്ന ഏറ്റവും വലിയ വേതനമാണ് പി എസ് ജിയും എംബപ്പെ വാങ്ങുന്നത്. അത് നൽകാൻ റയൽ മാഡ്രിഡ് ഒരുക്കമല്ല.എങ്കിലും അവസാനം എംബപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എത്തും എന്നാണ് സൂചന. വേറെ ഒരു ക്ലബും ഇപ്പോൾ എംബപ്പെക്ക് ആയി ഓഫർ നൽകിയിട്ടില്ല..

ഈ ജൂണിൽ പി എസ് ജിയിൽ കരാർ അവസാനിക്കുന്ന എംബപ്പെ എന്തായാലും പി എസ് ജി വിടും എന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എംബപ്പെ പി എസ് ജി വിടും എന്ന് ഉറപ്പായി!!

അവസാനം എംബപ്പെ പി എസ് ജി വിടും എന്ന കാര്യം ഉറപ്പായി. പി എസ് ജിയോട് എംബപ്പെ താൻ ക്ലബ് വിടും എന്ന് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.പി എസ് ജിയും എംബപ്പെ ക്ലബ് വിടും എന്ന കാര്യം ഒരു പ്രസ്താവനയിലൂടെ അറിയിക്കും. ഈ സീസൺ അവസാനം എംബപ്പെയുടെ കരാർ അവസാനിക്കും. അതോടെ ഫ്രീ ഏജന്റായി താരം ക്ലബ് വിടും. എന്നാൽ ഇപ്പോഴും എംബപ്പെയുടെ അടുത്ത ക്ലബ് ഏതാകും എന്ന് വ്യക്തമല്ല.

റയൽ മാഡ്രിഡും എംബപ്പെയും ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. അവസാന മൂന്ന് സീസണുകളിലായി എംബപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്. ഒരു സീസൺ മുമ്പ് എംബപ്പെയെ സ്വന്തമാക്കുന്നതിന് വളരെ അടുത്ത് റയൽ മാഡ്രിഡ് എത്തിയിരുന്നു‌. എന്നാൽ അവസാനം ആരെയും ഞെട്ടിക്കുന്ന കരാർ നൽകി പി എസ് ജി എംബപ്പെയെ രണ്ട് സീസൺ കൂടെ ക്ലബിൽ നിലനിർത്തി.

പക്ഷെ പി എസ് ജിയിൽ നിൽക്കുന്നത് ഒരു വലിയ താരമായി മാറാൻ തനിക്ക് ആകാതെ പോകാൻ കാരണമാകുന്നു എന്ന് മനസ്സിലാക്കിയ എംബപ്പെ ഇത്തവണ ഫ്രഞ്ച് ലീഗ് തന്നെ വിടാൻ തീരുമാനിച്ചു. ഇനി എംബപ്പെ എവിടേക്ക് എന്നതാകും വരും ദിവസങ്ങളിലെ ചർച്ച.

എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ

പി എസ് ജി താരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എത്തും എന്ന് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജിയിൽ തന്റെ കരാറിന്റെ അവസാന മാസങ്ങളിൽ ഉള്ള എംബപ്പെ റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തി എന്നും താമസിയാതെ ഒരു കരാർ ഒപ്പിടും എന്നും ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തന്നെ പി എസ് ജിയിൽ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടും എന്ന് എംബപ്പെ വ്യക്തമാക്കിയിരുന്നു.

എംബപ്പെയ്ക്ക് പുതിയ കരാർ നൽകാൻ പി എസ് ജി പല വിധത്തിലും ശ്രമിച്ചിരുന്നു എങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഇപ്പോൾ പി എസ് ജി ആ ശ്രമങ്ങൾ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്‌. എംബപ്പെ ക്കബ് വിട്ടാൽ പകരം എ സി മിലാന്റെ റാഫേൽ ലിയാവോയെ ടീമിലേക്ക് എത്തിക്കാൻ പി എസ് ജി ശ്രമിക്കും എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

എംബപ്പെയെ സ്വന്തമാക്കാൻ അവസാന രണ്ട് സീസണുകളായി റയൽ മാഡ്രിഡ് രംഗത്ത് ഉണ്ട്. ഇപ്പോൾ തന്നെ ശക്തരായി മുന്നോട്ടു പോകുന്ന റയൽ മാഡ്രിഡിൽ എംബപ്പെ കൂടെ എത്തിയാൽ അവരെ തടയുക ഏത് എതിരാളികൾക്കും പ്രയാസമാകും.

ഭാവിയെ കുറിച്ച് താൻ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്ന് എംബപ്പെ

തന്റെ ഭാവിയെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് പിഎസ്ജി താരം കൈലിയൻ എംബപ്പെ. എംബാപ്പെ പിഎസ്ജിയുമായുള്ള നിലവിലെ കരാറിന്റെ അവസാന ആറ് മാസത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. മറ്റ് ക്ലബ്ബുകളുമായി ചർച്ച ചെയ്യാൻ അദ്ദേഹത്തിന് ഇപ്പ സ്വാതന്ത്ര്യമുണ്ട്. പി എസ് ജിയിൽ തുടരില്ല എന്ന് എംബപ്പെ ഈ സീസൺ ആരംഭിക്കും മുമ്പ് പറഞ്ഞിരുന്നു. താരം റയൽ മാഡ്രിഡിലേക്ക് പോകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

“ഒന്നാമതായി, ഈ വർഷം ഞാൻ വളരെ, വളരെ, വളരെ മോടിവേറ്റവറ്റ് ആണ്. ഞങ്ങൾക്ക് കിരീടങ്ങൾ നേടാനുണ്ട്. ഞങ്ങൾ ഇതിനകം ഒരു കിരീടം നേടി. ഭാവി എന്താകും ർന്ന് ഞാൻ ഇതുവരെ മനസ്സിൽ ഉറപ്പിച്ചിട്ടില്ല.” എംബപ്പെ പറഞ്ഞു

“എന്തായാലും, ഈ വേനൽക്കാലത്ത് ചെയർമാനുമായി ഉണ്ടാക്കിയ കരാറിൽ, ഞാൻ എന്ത് തീരുമാനമെടുത്തു എന്നത് പ്രശ്നമല്ല. എല്ലാ പാർട്ടികളെയും സംരക്ഷിക്കാനും ക്ലബ്ബിന്റെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആയി.” എംബപ്പെ പറഞ്ഞു.

എംബപ്പെയും ഹകീമിയും, ഡോർട്മുണ്ടിനെ തോൽപ്പിച്ച് പി എസ് ജി

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ പി എസ് ജി പരാജയപ്പെടുത്തി. പാരീസിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് പി എസ് ജി നേടിയത്. ഇന്നലെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഹാൻഡ്ബോളിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് എംബപ്പെ പി എസ് ജിക്ക് ലീഡ് നൽകി.

58ആം മിനുട്ടിൽ അച്റഫ് ഹകീമി ലീഡ് ഇരട്ടിയാക്കി. വിറ്റിന നൽകിയ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് മുന്നേറിയ ഹകീമി മികച്ച ഫീറ്റ് വെച്ച് ഡോർട്മുണ്ട് ഡിഫൻസിനെ കീഴ്പ്പെടുത്തി. അവസാനം തന്റെ പുറം കാലു കൊണ്ട് ഒരു ക്ലിനിക്കൽ ഫിനിഷിംഗ് ടച്ചിലൂടെ ഗോൾ നേടി. ഈ വിജയം പി എസ് ജിയുടെ വിജയവും ഉറപ്പിച്ചു.

മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡും എ സി മിലാനും ആണ് മറ്റു ക്ലബുകൾ. ഇരു ക്ലബുകളും ഇന്നലെ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്.

എംബപ്പെക്ക് ഇരട്ട ഗോൾ! പി എസ് ജിക്ക് അവസാനം ഒരു വിജയം

ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പി എസ് ജി അവസാനം ഒരു വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ലെൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് പി എസ് ജി വിജയിച്ചത്. പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അസെൻസിയോയും എംബപ്പെയുമാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ആയിരുന്നു അസെൻസിയോയുടെ ഗോൾ.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ലുകാസ് ഹെർണാണ്ടസിന്റെ ഗോളിൽ എംബപ്പെയും തന്റെ ഗോൾ കണ്ടെത്തി. 90ആം മിനുട്ടിൽ അദ്ദേഹം രണ്ടാം ഗോളും നേടി. ഇതോടെ പി എസ് ജിക്ക് വിജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള പി എസ് ജി ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്താണ്. 7 പോയിന്റുള്ള മൊണാക്കോ ലീഗിൽ ഒന്നാമത് നിൽക്കുന്നു.

എംബപ്പെ പി എസ് ജി നൽകേണ്ട 110 മില്യൺ ബോണസ് വേണ്ടെന്നു വെക്കും

ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ ഈ സീസണിൽ തുടരാൻ ആഗ്രഹിക്കുന്ന എംബപ്പെ പി എസ് ജി താരത്തിന് നൽകേണ്ടിയിരുന്ന വലിയ ബോണസ് തുക വേണ്ടെന്നു വെക്കും. പി എസ് ജിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ 110 മില്യൺ യൂറോ വില വരുന്ന ബോണസ് നിരസിക്കുമെന്ന് എംബപ്പെ ക്യാമ്പ് തീരുമാനിച്ചിരിക്കുകയാണ്. പി എസ് ജിക്ക് എംബപ്പെയെ വിൽക്കാൻ ആയില്ല എങ്കിൽ ട്രാൻസ്ഫർ ഫീ നഷ്ടമാകും എന്ന ആശങ്കയ്ക്ക് വലിയ പരിഹാരം ആകും ഇത്.

ഈ സീസണിൽ എംബപ്പെയെ വിറ്റില്ല എങ്കിൽ പി എസ് ജിക്ക് താരത്തെ അടുത്ത സീസണിൽ ഫ്രീ ഏജന്റായി നഷ്ടമാകും എന്ന് ഉറപ്പാണ്. അതാണ് എംബപ്പെ ഇത്തരം ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായത്. എംബപ്പെയും ക്ലബുമായുള്ള ബന്ധം സുഖമമാക്കുന്നതിനും ഈ നീക്കം സഹായിക്കും.

ഈ സീസൺ അവസാനത്തോടെ പിഎസ്ജിയിലെ അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. നിലവിലെ കാമ്പെയ്‌നിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് എംബാപ്പെയുൻ PSGയും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ ബോണസ് വേണ്ടെന്നും വെക്കുന്നതിലൂടെ അതിനാകും എന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ റയൽ മാഡ്രിഡ് ഓഫറുമായി വന്നാൽ പി എസ് ജി താരത്തെ വിൽക്കാൻ തയ്യാറാകും.

തിരിച്ചു വരവിൽ ഗോളുമായി എംബപ്പെ, എന്നിട്ടും രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി. സ്വന്തം മൈതാനത്ത് പൊരുതി കളിച്ച ടളോസി പാരീസിനെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പാരീസ് ടീമിലേക്ക് കിലിയൻ എംബപ്പെയുടെ മടങ്ങി വരവും ഇന്ന് കണ്ടു. വിരസമായ ആദ്യ പകുതിക്ക് ശേഷം എംബപ്പെയെയും, ബാഴ്‌സലോണയിൽ നിന്നു ടീമിൽ എത്തിയ ഡെമ്പേലയെയും ലൂയിസ് എൻറിക്വ ഇറക്കിയതോടെ കളിക്ക് ജീവൻ വെച്ചു.

കളത്തിൽ ഇറങ്ങി 13 മത്തെ മിനിറ്റിൽ തന്നെ എംബപ്പെ പാരീസിന് ആയി ഗോൾ നേടി. താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രഞ്ച് താരം പി.എസ്.ജിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 87 മത്തെ മിനിറ്റിൽ സക്കറിയയെ ഹകീമി പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതോടെ ആതിഥേയർക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട സക്കറിയ ആതിഥേയർക്ക് സമനില സമ്മാനിച്ചു. വിജയഗോളിന് ആയി പി.എസ്.ജി ശ്രമിച്ചെങ്കിലും എതിർ പ്രതിരോധം കുലുങ്ങിയില്ല.

Exit mobile version