അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട ശതകവും വിന്‍ഡീസ് വിജയ ശില്പിയുമായി കൈല്‍ മയേഴ്സ്

ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റില്‍ അവിശ്വസനീയമായ വിജയം പിടിച്ചെുടുത്ത് വെസ്റ്റിന്‍ഡീസ്. രണ്ടാം ഇന്നിംഗ്സില്‍ 395 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് 59 റണ്‍സ് എടുക്കുമ്പോളേക്കും ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം ഇന്നിംഗ്സില്‍ വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ തകര്‍പ്പന്‍ ഇരട്ട ശതകം നേടിയ കൈല്‍ മയേഴ്സിന്റെ സമ്മര്‍ദ്ദത്തിലുള്ള പ്രകടനം ആണ് വിന്‍ഡീസിന് വിജയം നേടിക്കൊടുത്തത്. മൂന്ന് വിക്കറ്റ് വിജയം ആണ് വിന്‍ഡീസ് കരസ്ഥമാക്കിയത്. കൈല്‍ മയേഴ്സ് പുറത്താകാതെ 210 റണ്‍സ് നേടി.

പിന്നീട് കൈല്‍ മയേഴ്സിന്റെയും ക്രുമാ ബോണ്ണറുടെയും തകര്‍പ്പന്‍ 216 റണ്‍സ് കൂട്ടുകെട്ട് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. ഇരു താരങ്ങളും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റമാണ് നടത്തിയതെങ്കിലും യാതൊരു തരത്തിലുള്ള പരിഭ്രവവുമില്ലാതെ വിന്‍ഡീസിനെ അഞ്ചാം ദിവസത്തെ ആദ്യ രണ്ട് സെഷനുകളില്‍ മുന്നോട്ട് നയിച്ചു.

Bangladesh

അവസാന സെഷന്‍ തുടങ്ങി അധികം വൈകാതെ ബോണ്ണറിനെ തൈജുല്‍ ഇസ്ലാം പുറത്താക്കുകയായിരുന്നു. താരം 86 റണ്‍സാണ് നേടിയത്. നയീം ഹസന്‍ അധികം വൈകാതെ ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെയും പുറത്താക്കിയതോടെ മത്സരത്തില്‍ ബംഗ്ലാദേശ് പിടിമുറുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മയേഴ്സ് തന്റെ മികവ് തുടര്‍ന്ന് വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

20 റണ്‍സുമായി ജോഷ്വ ഡാ സില്‍വയും അവസാന മണിക്കൂറില്‍ മയേഴ്സിന് മികച്ച പിന്തുണയാണ് നല്‍കിയത്. ലക്ഷ്യത്തിന് മൂന്ന് റണ്‍സ് അകലെ ജോഷ്വ ഡാ സില്‍വ പുറത്താകുകയായിരുന്നു. മെഹ്ദി ഹസന്‍ കെമര്‍ റോച്ചിനെയും പൂജ്യത്തിന് പുറത്താക്കിയെങ്കിലും വിജയ റണ്‍സും നേടി കൈല്‍ മയേഴ്സ് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് പവലിയനിലേക്ക് തിരികെ പോയത്.

അവസാന സെഷനില്‍ വിന്‍ഡീസ് നേടേണ്ടത് 129 റണ്‍സ്

ചട്ടോഗ്രാം ടെസ്റ്റിന്റെ അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ വിന്‍ഡീസിന് മേല്‍ക്കൈ നല്‍കി കൈല്‍ മയേഴ്സ് – ക്രുമാ ബോണ്ണര്‍ സംഘം. ഇരുവരും ചേര്‍ന്ന് 207 റണ്‍സ് കൂട്ടുകെട്ട് നേടി വിന്‍ഡീസിനെ വിജയത്തിന് 129 റണ്‍സ് അകലെ എത്തിച്ചിട്ടുണ്ട്.

97 ഓവറില്‍ നിന്ന് 266 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് നേടിയത്. 117 റണ്‍സുമായി കൈല്‍ മയേഴ്സും 79 റണ്‍സ് നേടി ബോണ്ണറുമാണ് ക്രീസിലുള്ളത്. 33 ഓവറുകള്‍ അവശേഷിക്കെ വിന്‍ഡീസിന്റെ കൈവശം 7 വിക്കറ്റാണുള്ളത്.

അരങ്ങേറ്റത്തില്‍ ശതകം നേടി കൈല്‍ മയേഴ്സ്, വിന്‍ഡീസിന്റെ സാധ്യതകള്‍ക്ക് പുത്തനുണര്‍വ്

അരങ്ങേറ്റക്കാരായ കൈല്‍ മയേഴ്സും ക്രുമാ ബോണ്ണറും മികച്ച നാലാം വിക്കറ്റ് പടുത്തുയര്‍ത്തിയപ്പോള്‍ വിന്‍ഡീസിന് ബംഗ്ലാദേശിനെതിരെ വിജയ പ്രതീക്ഷ. മത്സരത്തിന്റെ അഞ്ചാം ദിവസം 44 ഓവറുകള്‍ അവശേഷിക്കവെ വിന്‍ഡീസ് 160 റണ്‍സാണ് വിജയത്തിനായി നേടേണ്ടത്.

കൈല്‍ മയേഴ്സ് 107 റണ്‍സും ബോണ്ണര്‍ 65 റണ്‍സുമാണ് നേടിയിട്ടുള്ളത്. 176 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയിരിക്കുന്നത്. 86 ഓവറില്‍ നിന്ന് 235/3 എന്ന നിലയിലാണ് സന്ദര്‍ശകര്‍ നിലകൊള്ളുന്നത്.

വിന്‍ഡീസിന് പ്രതീക്ഷ നല്‍കി നാലാം വിക്കറ്റ് കൂട്ടുകെട്ട്

ചട്ടോഗ്രാം ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ വിന്‍ഡീസിന് പ്രതീക്ഷ നല്‍കി നാലാം വിക്കറ്റ് കൂട്ടുകെട്ട്. 138 റണ്‍സാണ് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം കൈല്‍ മയേഴ്സ് – ക്രുമാ ബോണ്ണര്‍ കൂട്ടുകെട്ട് നേടിയത്. ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 197/3 എന്ന നിലയിലാണ്.

രണ്ട് സെഷന്‍ അവശേഷിക്കെ 198 റണ്‍സാണ് വിന്‍ഡീസ് നേടേണ്ടത്. കൈല്‍ മയേഴ്സ് 91 റണ്‍സും ക്രുമാ ബോണ്ണര്‍ 43 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്. ജയത്തിനായി ബംഗ്ലാദേശ് 7 വിക്കറ്റ് നേടിയാല്‍ മതിയാകും.

അവിശ്വസനീയ വിജയം പിടിച്ചെടുത്ത് ട്രിന്‍ബാഗോ, നായകന്‍ പൊള്ളാര്‍ഡിന്റെ മികവില്‍ ഒരു പന്ത് അവശേഷിക്കെ ജയം

ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ പരാജയത്തിലേക്ക് ടീം വീഴുമെന്ന നിലയില്‍ നിന്ന് ട്രിന്‍ബാഗോയെ ആറാം വിജയത്തിലേക്ക് നയിച്ച് കീറണ്‍ പൊള്ളാര്‍ഡ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന സ്കോര്‍ നേടുകയായിരുന്നു. പിന്നീട് ട്രിന്‍ബാഗോ 62/5 എന്ന നിലയില്‍ നില്‍ക്കവേ ക്രീസിലെത്തിയ പൊള്ളാര്‍ഡിന് മുന്നിലുണ്ടായിരുന്നത് 44 പന്തില്‍ നിന്ന് 87 റണ്‍സെന്ന ലക്ഷ്യമായിരുന്നു.

പിന്നീട് ഒറ്റയ്ക്ക് പോരാട്ടം നയിച്ച താരം 28 പന്തില്‍ നിന്ന് 72 റണ്‍സ് നേടി അവസാന ഓവറിലെ രണ്ടാം പന്തില്‍ റണ്ണൗട്ടാകുകയായിരുന്നു. അവസാന ഓവറില്‍ 15 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് വേണ്ടി ആദ്യ പന്തില്‍ സിക്സര്‍ നേടിയ പൊള്ളാര്‍ഡിന്റെ രണ്ടാം പന്തിലെ റണ്ണൗട്ട് പ്രയാസം സൃഷ്ടിക്കുമെന്നാണ് കരുതിയതെങ്കിലും നാലാം പന്ത് സിക്സര്‍ പറത്തി ഖാരി പിയറി ലക്ഷ്യം 2 പന്തില്‍ ഒരു റണ്‍സാക്കി മാറ്റി. ഒരു പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയമാണ് ടീം നേടിയത്. 32 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയ മറ്റൊരു താരം. ഖാരി പിയറി 10 റണ്‍സ് നേടി. ഇത് ടീമിന്റെ തുടര്‍ച്ചയായ ആറാം ജയമാണ്.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിന് വേണ്ടി ജോണ്‍സണ്‍ ചാള്‍സ്(47), കൈല്‍ മയേഴ്സ്(42) എന്നിവര്‍ തിളങ്ങിയാണ് ടീമിനെ 148/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. ആഷ്‍ലി നഴ്സ് 9 റണ്‍സും റഷീദ് ഖാന്‍ 12 റണ്‍സും നേടി. മിച്ചല്‍ സാന്റര്‍ 8 റണ്‍സുമായി പുറത്താകാതെ നിന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് അകീല്‍ ഹൊസൈന്‍, ജൈഡന്‍ സീല്‍സ്, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൈല്‍ മയേഴ്സിന്റെ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ബൗളര്‍മാരുടെ മികവുറ്റ പ്രകടനം, വിജയം കരസ്ഥമാക്കി ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ 36 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന സ്കോര്‍ നേടുകയായിരുന്നു. 59 പന്തില്‍ 85 റണ്‍സ് നേടിയ കൈല്‍ മയേഴ്സിന് മാത്രമാണ് ടീം നിരയില്‍ തിളങ്ങാനായത്. ജേസണ്‍ ഹോള്‍ഡര്‍(15), മിച്ചല്‍ സാന്റനര്‍(20*) എന്നിവര്‍ മാത്രമാണ് ബാര്‍ബഡോസ് നിരയില്‍ രണ്ടക്കത്തിലേക്ക് എത്തിയ മറ്റുള്ളവര്‍. ജമൈക്കയ്ക്ക് വേണ്ടി മുജീബ് മൂന്നും സന്ദീപ് ലാമിച്ചാനെ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമൈക്കയ്ക്ക് 112/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ക്രുമ ബോണര്‍ 31 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 28 റണ്‍സ് നേടി. മുജീബ് വാലറ്റത്തില്‍ 18 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അപ്രാപ്യമായി തുടര്‍ന്നു.

രണ്ട് വീതം വിക്കറ്റുമായി മിച്ചല്‍ സാന്റനര്‍, ജേസണ്‍ ഹോള്‍ഡര്‍, റഷീദ് ഖാന്‍, റെയ്മണ്‍ റീഫര്‍ എന്നിവരാണ് ബാര്‍ബഡോസ് ബൗളര്‍മാരില്‍ തിളങ്ങിയത്.

Exit mobile version