കര്‍ണ്ണാടകയുടെ ലീഡ് 222, മുംബൈ സാധ്യതകള്‍ മങ്ങുന്നു

മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കര്‍ണ്ണാടക. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 222 റണ്‍സ് ലീഡ് സഹിതം കര്‍ണ്ണാടക 395/6 എന്ന ശക്തമായ നിലയിലാണ്. ശ്രേയസ് ഗോപാല്‍(80*) നായകന്‍ വിനയ് കുമാര്‍(31*) എന്നിവരാണ് ക്രീസില്‍. മയാംഗ് അഗര്‍വാല്‍(78), മിര്‍ കൗനൈന്‍ അബ്ബാസ്(50), സി എം ഗൗതം(79) എന്നിവരും കര്‍ണ്ണാടകയുടെ സ്കോറിംഗിനു ശക്തി പകര്‍ന്നു. മുംബൈയ്ക്കായി ശുഭം ഡേ 5 വിക്കറ്റുകള്‍ നേടി. കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൈസൂരുവിനെതിരെ ബെല്ലാരി തസ്കേഴ്സിനു 5 വിക്കറ്റ് ജയം

സുനീല്‍ രാജു പുറത്താകാതെ നേടി 78 റണ്‍സിനും മൈസൂരു വാരിയേഴ്സിനെ വിജയത്തിലേക്ക് നയിക്കാനായില്ല. സുനീലിന്റെ മികവല്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മൈസൂരൂ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്ത് ശേഷിക്കേ ബെല്ലാരി തസ്കേഴ്സ് സ്വന്തമാക്കി. മത്സരത്തില്‍ 5 വിക്കറ്റ് വിജയം നേടിയ ബെല്ലാരിക്ക് വേണ്ടി സിഎം ഗൗതം(45*), അഭിനവ് മനോഹര്‍(47) എന്നിവരാണ് തിളങ്ങിയത്. അഭിനവ് മനോഹര്‍ ആണ് മത്സരത്തിലെ താരം. മൈസൂരുവിന്റെ രക്ഷയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ എത്തിയത് സുനീലിന്റെ ഇന്നിംഗ്സ് ആയിരുന്നു. പത്താം ഓവറില്‍ … Read more

ഓള്‍റൗണ്ട് മികവുമായി അഭിമന്യു മിഥുന്‍, ബിജാപ്പുര്‍ ബുള്‍സിനു 4 വിക്കറ്റ് ജയം

ഭരത് ചിപ്ലിയുടെ അര്‍ദ്ധ ശതകവും അഭിമന്യു മിഥുന്റെ വെടിക്കെട്ടും ബിജാപ്പുര്‍ ബുള്‍സിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി തസ്കേഴ്സിനു തോല്‍വി. ആവേശകരമായ മത്സരത്തില്‍ അഭിമന്യു മിഥുന്‍ 10 പന്തില്‍ നേടിയ 30 റണ്‍സാണ് മത്സരം ബുള്‍സിനു അനുകൂലമാക്കി മാറ്റിയത്. ആദ്യം ബാറ്റ് ചെയ്ത ബെല്ലാരി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ബിജാപ്പുര്‍ ജയം 3 പന്ത് ശേഷിക്കെ സ്വന്തമാക്കി. ബിജാപ്പുരിന്റെ അഭിമന്യു മിഥുന്‍ ആണ് മത്സരത്തിലെ … Read more