Home Tags Chennai Super Kings

Tag: Chennai Super Kings

കേധാര്‍ ജാഥവിന്റെ പരിക്ക്, ഡേവിഡ് വില്ലി ചെന്നൈയിലെത്തും

മിച്ചല്‍ സാന്റനറിനും പിന്നീട് കേധാര്‍ ജാഥവിനും പരിക്കേറ്റതോടെ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ടീമിലേക്ക് പകരക്കാരനെ കണ്ടെത്താതെ നിവര്‍ത്തിയില്ലായെന്ന് നിലയിലെത്തിയിരുന്നു. സാന്റനറിനു ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ പരിക്കേറ്റിരുന്നുവെങ്കിലും ചെന്നൈ പകരക്കാരനെ തേടിയിരുന്നില്ല....

ചെന്നൈയ്ക്ക് തിരിച്ചടി, കേധാര്‍ ജാഥവ് 2018 സീസണില്‍ ഇനി കളിക്കില്ല

2018 സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു കേധാര്‍ ജാഥവിന്റെ സേവനം ലഭ്യമാകില്ല. മുംബൈയ്ക്കെതിരെ ഉദ്ഘാടന മത്സരത്തില്‍ നേരിട്ട ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് താരത്തിനെ ഐപിഎലില്‍ നിന്ന് പുറത്ത് പോകുവാന്‍ നിര്‍ബന്ധിതനാക്കിയത്. പരിക്കേറ്റുവെങ്കിലും...

വേദി മാറ്റമില്ല, മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കും: രാജീവ് ശുക്ല

ഐപിഎലിലെ ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. രാഷ്ട്രീയവും ഐപിഎലും തമ്മില്‍ കൂട്ടികലര്‍ത്തരുതെന്നും ശുക്ല ആവശ്യപ്പെട്ട്. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും....

കേധാര്‍ ജാഥവിനു ചില മത്സരങ്ങള്‍ നഷ്ടമാകും

ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ കേധാര്‍ ജാഥവിനു ചെന്നൈയുടെ അടുത്ത ചില മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് സൂചന. പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ താരം അവസാന വിക്കറ്റില്‍ മടങ്ങിയെത്തി ഡ്വെയിന്‍ ബ്രാവോ തുടങ്ങി വെച്ച ചെന്നൈയുടെ...

കാവേരി നദിജല തര്‍ക്കം, ഐപിഎല്‍ മത്സരവേദി തിരുവനന്തപുരം പരിഗണനയില്‍ എന്ന് അഭ്യൂഹം

തമിഴ്നാട്ടില്‍ കാവേരി നദി ജല തര്‍ക്കം കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഐപിഎലിനും തിരിച്ചടി ലഭിച്ചേക്കാമെന്ന് സൂചന. ഇന്ന് മാധ്യമങ്ങളെ കണ്ട് സംസാരിക്കവേ രജനികാന്ത് ഐപിഎല്‍ മത്സരങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇതോടെ മറ്റു...

ബ്രാവോ കൊടുങ്കാറ്റില്‍ മുംബൈ ഇന്ത്യന്‍സ് കടപുഴകി

ഡ്വെയിന്‍ ബ്രാവോയുടെ ഒറ്റയാള്‍ പ്രകടനത്തില്‍ കടപുഴകി ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. തന്റെ കന്നി മത്സരത്തില്‍ എംഎസ് ധോണിയുള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മയാംഗ് മാര്‍ക്കണ്ടേയുടെ അരങ്ങേറ്റ പ്രകടനം ഐപിഎല്‍ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ...

മുംബൈയെ 165ല്‍ എത്തിച്ച് പാണ്ഡ്യ സഹോദരങ്ങള്‍

ഐപിഎല്‍ 2018ലെ ആദ്യ മത്സരത്തില്‍ 165 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ചെന്നൈ മുംബൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എവിന്‍ ലൂയിസിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും നഷ്ടമായ ശേഷം ടീമിനെ ഇഷാന്‍ കിഷന്‍-സൂര്യകുമാര്‍...

മടങ്ങി വരവില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ, മുംബൈയ്ക്കായി എവിന്‍ ലൂയിസിന്റെ അരങ്ങേറ്റം

ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചെന്നൈ സൂപ്പര്‍...

സാന്റനറിനു പകരക്കാരന്‍, നിലപാട് വ്യക്തമാക്കാതെ ചെന്നൈ

പരിക്കേറ്റ ന്യൂസിലാണ്ട് താരം മിച്ചല്‍ സാന്റനറിനു പകരക്കാരന്റെ കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന ലേലത്തില്‍ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ സാന്റനര്‍ പിന്നീട് പരിക്കേറ്റ്...

ചെപ്പോക്കില്‍ പരിശീലനമാരംഭിച്ച് സൂപ്പര്‍ കിംഗ്സ്, ധോണിയെത്തി

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് മറ്റു താരങ്ങള്‍. മുരളി വിജയ്, സുരേഷ് റെയ്ന, ബ്രാവോ തുടങ്ങിയവര്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു. പരിശീലനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍...

സിഎസ്കെ ഒരു ടീമല്ല, കുടുംബം: ഡ്വെയിന്‍ ബ്രാവോ

എംഎസ് ധോണിയുടെ കീഴില്‍ വീണ്ടും കളിക്കാനാകുന്നതിന്റെ ആവേശത്തിലാണ് ഡ്വെയിന്‍ ബ്രാവോ. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരികെ എത്തുമ്പോള്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആവേശത്തിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്...

സാന്റനറില്ലെങ്കിലും ചെന്നൈയുടെ സ്പിന്‍ ബൗളിംഗ് ശക്തം

ന്യൂസിലാണ്ട് താരം മിച്ചല്‍ സാന്റനര്‍ പരിക്ക് മൂലം ഐപിഎലില്‍ മത്സരിക്കാനില്ലെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ടീമിന്റെ സ്പിന്‍ ബൗളിംഗ് ഇപ്പോളും ശക്തം തന്നെ. സാന്റനറില്‍ ടീമിനു മികച്ചൊരു ഓള്‍റൗണ്ടറെയാണ് നഷ്ടമാകുന്നതെങ്കിലും ടീമിന്റെ സ്പിന്‍ ബൗളിംഗ്...

ആദ്യ മത്സരം ഏപ്രില്‍ ഏഴിനു മുംബൈയില്‍ – മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും...

ഐപിഎല്‍ 2018 മത്സരക്രമം പുറത്ത് വിട്ട് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ഏപ്രില്‍ ഏഴിനു മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

സൂപ്പര്‍ കിംഗ്സിനു കളിക്കാനാകാത്തതില്‍ ചെറിയ വിഷമമുണ്ട്

ചെന്നൈയില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കാനാകാത്തതില്‍ അല്പം വിഷമമുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2009ല്‍ ചെന്നൈ സ്വന്തമാക്കിയ താരം പിന്നീട് 2015 വരെ ടീമിനൊപ്പമായിരുന്നു....

ഏതൊരു മലപ്പുറംകാരനെയും പോലെ താനും ഫുട്ബോള്‍ കളിക്കാരന്‍ ആവാന്‍ ആഗ്രഹിച്ചിരുന്നു

കേരള ക്രിക്കറ്റ് അസോസ്സിയേഷനും സഞ്ജു സാംസണും താന്‍ നന്ദി അറിയിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് കെഎം ആസിഫ്. ഐപിഎല്‍ 11ാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു....

Recent News