റെസിലിങ് ഇതിഹാസം അണ്ടർ ടേക്കർ വിരമിക്കൽ പ്രഖ്യാപിച്ചു, ഡെഡ് മാൻ ഇല്ലാതെ ഇനി ഡബ്യു. ഡബ്യു.ഇ

- Advertisement -

വേൾഡ് റെസിലിങ് എന്റർടെയ്മെന്റ് അഥവാ ഡബ്യു.ഡബ്യു.ഇ കണ്ട ഏറ്റവും മഹാനായ താരം ആയ റെസിലിങ് ഇതിഹാസം അണ്ടർ ടേക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. 55 കാരനായ മാർക്ക് കാലവേ എന്ന അണ്ടർ ടേക്കർ ഏതാണ്ട് നീണ്ട 3 പതിറ്റാണ്ട് കാലം ഡബ്യു.ഡബ്യു.ഇ കണ്ട ഏറ്റവും വലിയ താരം ആയിരുന്നു. ഡബ്യു.ഡബ്യു.ഇ യുടെ തന്നെ ലാസ്റ്റ് റെയ്ഡ് എന്ന അഭിമുഖത്തിൽ ആണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. റിങ്ങിൽ തന്റെ സമയം അവസാനിച്ചത് ആയി പറഞ്ഞ അദ്ദേഹം ഇത് തന്റെ കരിയർ അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച സമയം ആണെന്നും പറഞ്ഞു.

മുമ്പ് പലപ്പോഴും വിരമിക്കൽ സൂചന നൽകിയ അദ്ദേഹം മികച്ച റെസിൽ മാനിയ മത്സരത്തോടെ വിരമിക്കും എന്നു കരുതിയ ആരാധകർക്ക് ഞെട്ടൽ ആയി ഈ പ്രഖ്യാപനം. ഇതോടെ റെസിൽ മാനിയ 36 ലെ എ. ജെ സ്റ്റൈൽസിന് എതിരായ മത്സരം ഡെഡ് മാൻ എന്നു വിളിപ്പേരുള്ള അണ്ടർ ടേക്കറിന്റെ അവസാനമത്സരം ആയി. അണ്ടർ ടേക്കറിന്റെ വിരമിക്കൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചലനം ആണ് ഉണ്ടാക്കിയത്. ഡബ്യു.ഡബ്യു.ഇ, സഹ റസലർമാർ, പ്രമുഖർ, ആരാധകർ തുടങ്ങി വലിയ വിഭാഗം തന്നെ അണ്ടർ ടേക്കറിനു ആശംസകളും ആയി എത്തി.

Advertisement