സ്വർണ മെഡൽ രാജ്യത്തിനു സമർപ്പിച്ച് സുശീൽ കുമാർ

- Advertisement -

സൗത്ത് ആഫ്രിക്കയിലെ ജൊഹനാസ് ബർഗിൽ നടന്ന കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിൽ റെസലിങ്ങിൽ ഇന്ത്യയുടെ സുശീൽ കുമാർ സ്വർണം നേടി. 74 കിലോ കാറ്റഗറിയിൽ ന്യൂസിലൻഡിന്റെ ആകാശ് ഖുല്ലറിനെ പരാജയപ്പെടുത്തിയാണ് സുശീൽ കുമാർ സ്വർണം നേടിയത്. തനിക്ക് ലഭിച്ച സ്വർണമെഡൽ രാജ്യത്തിനു സമർപ്പിക്കുന്നതായി മത്സര ശേഷം സുശീൽ കുമാർ അറിയിച്ചു.

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുശീൽ കുമാർ അന്തരാഷ്ട്ര റെസ്ലിങ് മത്സരത്തിലേക്ക് തിരിച്ചു വന്നത്. 2014 ൽ ഗ്ലാസ്‌ഗോവിൽ വെച്ച് നടന്ന കോമൺ വെൽത്ത് ഗെയിമ്സിൽ സുശീൽ കുമാർ സ്വർണം നേടിയിരുന്നു. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മെഡലാണിത്. ഇതേ കാറ്റഗറിയിലെ വെങ്കലം ഇന്ത്യയുടെ തന്നെ താരമായ പർവീൺ റാണയ്ക്കാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement