കോമൺവെൽത്ത് ഗെയിംസിൽ സാക്ഷി മാലിക്കിന് സ്വർണം

- Advertisement -

കോമ്മൺ വെൽത്ത് ഗെയിംസിൽ സുശീൽ കുമാറിന് പിന്നാലെ ഇന്ത്യയുടെ സാക്ഷി മാലിക്കും സ്വർണം നേടി. റിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായ സാക്ഷി മാലിക്ക് 62 കിലോ വുമൺസ് ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് സ്വർണം നേടിയത്. ന്യൂസിലൻഡിന്റെ ടൈല ട്യുഹിന് ഫോർഡിനെ പരാജയപ്പെടുത്തിയാണ് സാക്ഷി ഈ നേട്ടം കൈവരിച്ചത്.

13 -2 എന്ന പോയന്റ് നിലയിലാണ് സാക്ഷി ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. 2014 ലെ കോമ്മൺ വെൽത്ത് ഗെയിംസിൽ സാക്ഷി വെള്ളി മെഡൽ നേടിയിരുന്നു. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സാക്ഷി വെള്ളി മെഡൽ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement