നാടിനു അഭിമാന തിളക്കമായി റോസ് മരിയ

- Advertisement -

അങ്ങാടിപ്പുറം: ആന്ഡ്രപ്രദേശിലെ ചിറ്റൂരിൽ നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ റസലിങ് ചാമ്പ്യൻഷിപ്പിൽ ( 70 കിലോ വിഭാഗം) വെള്ളി മെഡൽ കരസ്ഥമാക്കിയ റോസ് മരിയ പുതുപ്പറമ്പിൽ പരിയാപുരം ഗ്രാമത്തിന്റെ അഭിമാനതാരമായി. ജൂണിൽ തായ്‌ലന്റിൽ നടക്കാൻ പോകുന്ന റസലിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള നാഷണൽ കോച്ചിങ് ക്യാംപിലേക്കും ഈ മിടുക്കി തിരഞ്ഞെടുക്കപ്പെട്ടു.

നെറ്റ് ബോളിലും മികവു തെളിയിച്ച റോസ് മരിയ കഴിഞ്ഞ വർഷം നടന്ന ദേശീയ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി കളിച്ചിരുന്നു. പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയായ റോസ് മരിയ ഇപ്പോൾ ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ച് കായികപരിശീലനം നേടുകയാണ് . ആറ്റിങ്ങൽ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

പരിയാപുരം സ്വദേശിയും മരിയൻ സ്പോർട്സ് അക്കാദമി സെക്രട്ടറിയുമായ പുതുപ്പറമ്പിൽ സജിയുടെയും ബിന്ദുവിന്റെയും മകളാണ്. ഏക സഹോദരനും പരിയാപുരം സെന്റ് മേരീസ്HSS ലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയുമായ മിൽട്ടൺ ജോസഫും ഈ വർഷം സംസ്ഥാന കായിക മേളയിൽ ഷോട്ട്പുട്ടിലും സംസ്ഥാന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിലും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ചിരുന്നു.

Courtsey: http://www.facebook.com/moorkanadlive/

Advertisement