U23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: റിതു പോഗട്ട് ഫൈനലില്‍

- Advertisement -

U23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ റിതു പോഗട്ട് ഫൈനലില്‍. 48 കിലോ വനിത വിഭാഗത്തിലാണ് റിതു ഫൈനല്‍ പ്രവേശനം നേടിയത്. ഫൈനലില്‍ ചൈനീസ് താരം ജൂവിനെയാണ് റിതു പരാജയപ്പെടുത്തിയത്. സ്കോര‍് 4-3. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം ബള്‍ഗേറിയയുടെ സെലിഷ്കയെ 4-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയിരുന്നു.

69 കിലോ വിഭാഗത്തില്‍ ദിവ്യ കക്രന്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടു പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ യാംഗിനോട് രണ്ട് പോയിന്റ് പിന്നിലായ ശേഷം “ഫാള്‍” പോയിന്റ് നേടിയാണ് ദിവ്യ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കിയത്. ക്വാര്‍ട്ടറിലും സമാനമായ രീതിയിലാണ് ഉക്രൈന്‍ താരത്തെ ദിവ്യ പരാജയപ്പെടുത്തിയത്. സെമിയില്‍ ജപ്പാന്‍ താരത്തോടാണ് ദിവ്യ പരാജയം ഏറ്റുവാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement