ലോക ചാമ്പ്യന്‍ഷിപ്പിൽ രവികുമാറും കളിക്കില്ല, ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തുവാനാകാത്തത് പിന്മാറ്റത്തിന് കാരണം

Ravikumar

ഓസ്‍ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ രവികുമാര്‍ ദഹിയ പങ്കെടുക്കില്ല. നിരവധി അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുവേണ്ടി വന്നതിനാൽ തന്നെ തനിക്ക് സെലക്ഷന്‍ ട്രയൽസിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനായില്ലെന്നും പൂര്‍ണ്ണമായി തയ്യാറെടുപ്പുകളില്ലാതെ മത്സരിക്കുക ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബജ്രംഗ് പൂനിയയുടെ ഡോക്ടര്‍ താരത്തിന്റെ പരിക്കിൽ നിന്നുള്ള മോചനത്തിനായി താരത്തിനോട് ആറ് ആഴ്ചത്തെ റീഹാബ് പറഞ്ഞിരുന്നു. ഇതോടെ ബജ്രംഗ് പൂനിയയും ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

Previous articleടി20 ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരന്‍ ബൗളറെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്
Next articleസന്ദീപ് ലാമിച്ചാനെയുമായി കരാര്‍ പുതുക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്, ജെയിംസ് ഫോക്നര്‍ ടീമിൽ നിന്ന് വിടവാങ്ങുന്നു