വെങ്കല മെഡലുകളുമായി പുരുഷ താരങ്ങളും

- Advertisement -

ഗുസ്തി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ മികച്ച പ്രകടനത്തിനു പിന്നാലെ മികവ് പുലര്‍ത്തി പുരുഷ താരങ്ങളും. ഇന്ന് രണ്ട് താരങ്ങളാണ് വെങ്കല മെഡലുകള്‍ ഇന്ത്യയ്ക്കായി കരസ്ഥമാക്കിയത്. ഫ്രീസ്റ്റൈല്‍ 65കിലോ വിഭാഗത്തില്‍ പൂനിയ ബജ്റംഗ് ജപ്പാന്റെ യോനസ് എമാമിചോഗായിയെ പരാജയപ്പെടുത്തി വെങ്കലം സ്വന്തമാക്കിയപ്പോള്‍ വിനോദ് ഓംപ്രകാശ് കുമാര്‍ 70 കിലോ വിഭാഗത്തില്‍ വെങ്കലം നേടി. കസാക്കിസ്ഥാന്റെ എലാമന്‍ ഡോഗ്ഡുര്‍ബെക്കിനെയാണ് വിനോദ് പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement