സായികോം മീരാബായി ചാനു പുതിയ ലോക ചാമ്പ്യന്‍

ഭാരോദ്വഹനത്തില്‍ പുതിയ ലോക ചാമ്പ്യനായി ഇന്ത്യന്‍ താരം. 48 കിലോ വിഭാഗത്തില്‍ സായിക്കോം മീരാബായി ചാനു ആണ് പുതിയ ലോക ചാമ്പ്യനായത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 109 കിലോ ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്തിയ സായികോം സ്നാച്ചില്‍ 85 കിലോ ഉയര്‍ത്തി രണ്ടാമതെത്തി. 194 കിലോയുമായി 48 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സ്വര്‍ണ്ണം നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial