Local Sports News in Malayalam

ലോക വോളി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായി മലയാളി താരങ്ങൾ | Part 2

അടുത്ത മാസം 19 മുതൽ 31 വരെ ചൈനീസ് തായ്പൊയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ആറു മലയാളി താരങ്ങൾ , ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ അഭിവാജ്യഘടകമായ ഈ സൂപ്പർ താരങ്ങളെ നമുക്ക് പരിചയപ്പെടാം ആശംസകൾ നേരാം,നാല് എംജി യൂണിവേഴ്സിറ്റി താരങ്ങളും രണ്ടു കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളുമടങ്ങുന്ന മലയാളികളുടെ അഭിമാന താരങ്ങളിൽ മൂന്നു താരങ്ങളെ രണ്ടു ദിവസം മുന്നേ പരിചയപ്പെടുത്തിയിരുന്നു അവരെ കുറിച്ച് ഈ ലിങ്കിൽനിന്ന് വായിക്കാം:

ലോക വോളി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായി 6 മലയാളികൾ, താരങ്ങളെ പരിചയപ്പെടാം

 

ഇന്ന് പരിചയപ്പെടാം എംജി താരം ജോൺ ബേബിയുടെ കൂടെ കാലിക്കറ്റിന്റെ ഐബിൻ ജോസിനെയും രാഹുൽ കെ വിയെയും.

ജോൺ ബേബി

വ്യത്യസ്തമായ കാറ്റഗറിയിൽ ആറു വർഷത്തിനിടെ കേരളത്തിലെ മൂന്നു ജില്ലാ ടീമുകൾക്ക് കളിച്ച താരമാണ് ജോൺ ബേബി, അങ്കമാലി മഞ്ഞത്തറ സ്വദേശിയായ ജോൺ ബേബി ഗിരിദീപം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിലെ കായിക അധ്യാപകനായിരുന്ന സോൾ സാറാണ് വോളിബോൾ കോർട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്, ജൂനിയർ തലം മുതൽ കളിക്കളത്തിൽ മികവ് പുലർത്തിപ്പോന്ന ജോൺ ബേബി ജൂനിയർ ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിനും കോട്ടയത്തിനും വേണ്ടി കളത്തിലിറങ്ങി.

ഓൾ ഇന്ത്യ സ്കൂൾസ് ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ കേരളത്തിന്റെ ജെയ്‌സി അണിഞ്ഞ ഈ പത്തൊന്പതുകാരൻ അറ്റാക്കർ
കഴിഞ്ഞ വര്ഷം (2016) പാലായിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയാണ് കളത്തിലിറങ്ങിയത്, 2015ൽ ഇടുക്കിക്ക് വേണ്ടിയും 16ൽ കോട്ടയത്തിനു വേണ്ടിയും സംസ്ഥാന യൂത്തു ചാമ്പ്യൻഷിപ്പിൽ ജോൺ ബേബി കളത്തിലിറങ്ങി.

പാലാ സെന്റ് ജോസഫ് കോളേജിൽ ശ്രീ മനോജ് സാറിനു കീഴിൽ പരിശീലനം നേടുന്ന ഈ യുവ അറ്റാക്കർ ലോക യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിയുടെ പ്രതീക്ഷയാണ്.

ഐബിൻ ജോസ്

കോഴിക്കോട് കോടഞ്ചേരി മലബാർ സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വന്ന ഐബിൻ ജൂനിയർ ഇന്ത്യൻ കുപ്പായമണിഞ്ഞ സൂപ്പർ താരമാണ്, വോളിബോൾ താരമാവാനുള്ള മോഹവുമായി ചുരമിറങ്ങിയ വയനാട് കെനിച്ചിറ സ്വദേശിയായ ഐബിൻ ആദ്യമെത്തുന്നത് മലബാർ സ്പോർട്സ് അക്കാദമിയിലെ പരിശീലകനാനായ ശ്രീ ടി ടി ജോസഫ് സാറിന്റെ അടുത്താണ്, പ്രതിഭാധരരായ ഒട്ടേറെ കായിക താരങ്ങളെ ഇന്ത്യക്കു സമ്മാനിച്ച മലബാർ സ്പോർട്സ് അക്കാദമിയിൽ നിന്ന് ഐബിനും പതിയെ തന്റെ കഴിവുകളെ മൂർച്ച കൂട്ടിയെടുത്തു, കോടഞ്ചേരി സെന്റ് ജോസഫിൽ പ്ലസ് ടു വിനു പഠിക്കുമ്പോൾ വയനാടിന് വേണ്ടി സ്കൂൾസ് കളിച്ചു പ്രൊഫെഷണൽ മത്സരങ്ങളിൽ വരവറിയിച്ചു ഈ യുവ താരത്തിന് ഡിഗ്രിക്ക് ഇന്ത്യയിലെ തന്നെ മികച്ച സ്പോർട്സ് ഹോസ്റ്റലുകളിൽ ഒന്നായ തൃപ്രയാർ എലൈറ്റ് സ്പോർട്സ് ഹോസ്റ്റലിൽ സെലെക്ഷൻ കിട്ടി, സീനിയർ ഇന്ത്യൻ ടീം പരിശീലകൻ ശ്രീ ഹരിലാൽ സാറിന്റെയും വിജിത് ലാൽ സാറിന്റെയും കീഴിൽ ലഭിച്ച മികച്ച പരിശീലനം കേരളത്തിലെ മികച്ച യൂത്തു അറ്റാക്കർ ആയി ഐബിനെ മാറ്റിയെടുത്തു.

കൊടുങ്ങല്ലൂർ MES അസ്മാബി കോളേജിൽ നിന്ന് പഠനം തുടരുന്ന ഐബിൻ സംസ്ഥാന യൂത്തു ചാമ്പ്യൻഷിപ്പിൽ തൃശൂരിന് വേണ്ടിയാണ് തന്റെ കൈക്കരുതു പുറത്തെടുത്തത്, 2015-15, 2016-17 സീസണുകളിൽ ദേശീയ യൂത്ത്‌ വോളിയിൽ കേരളത്തിന്റെ കുപ്പായമിട്ട ഈ വയനാട്ടുകാരൻ 16-17 സീസണിലെ യൂത്ത്‌ വോളിയിൽ കേരളത്തെ മൂന്നാമതെത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു ഈ ടൂർണമെന്റിലെ മിന്നും പ്രകടനം ഇന്ത്യൻ ജൂനിയർ ടീമിന്റെ കുപ്പായവും ഐബിന് നേടിക്കൊടുത്തു.

പാലായിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ കാലിക്കറ്റ് യുണിവേഴ്സിറ്റിക്കു വേണ്ടി കളിച്ച ഐബിന് പക്ഷേ കാലിക്കറ്റിന്‌ സ്ഥാനമൊന്നും നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എങ്കിലും തന്റെ കളി മികവ് കണ്ട സെലെക്ടർമാർ ഫെഡറേഷൻ കപ്പിനുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്കു ഐബിനെയും വിളിച്ചു.ഫെഡറേഷൻ കപ്പിന് പിന്നാലെ വീണ്ടുമൊരിക്കൽ കൂടി ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ ഭാഗമാവുകയാണ് ഐബിൻ.

രാഹുൽ കെ .വി

കോഴിക്കോട് ജില്ലയിലെ നരിക്കുനിക്കടുത്ത പുല്ലാളൂർ സ്വദേശിയായ രാഹുലിനെ ഇന്ത്യൻ വോളിക്ക് സമ്മാനിച്ചത് വോളി ഫ്രണ്ട്സ് പയിമ്പ്രയിലെ വോളിബോൾ അക്കാദമിയാണ് ,അക്കാദമിയിലെ പരിശീലകരായ ദിനേശേട്ടന്റെയും സുധീഷ് സാറിന്റെയും കീഴിൽ പരിശീലിക്കുന്ന സമയത്തു തന്നെ മിനി നാഷണലിലും സബ് ജൂനിയർ നാഷണലിലും കേരളത്തിന് കളിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ടായിരുന്നു,പതിനഞ്ചാം വയസ്സിൽ അണ്ടർ 17 ദേശീയ ചാംപ്യൻഷിപ്പിലും കേരളത്തിന്റെ കുപ്പായമിട്ട രാഹുൽ പത്താം ക്‌ളാസ് വിദ്യഭ്യാസത്തിനു ശേഷം അർജുന അവാർഡ് ജേതാവടക്കം ഒട്ടനവധി ദേശീയ അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്ത കോഴിക്കോട് സായിയിൽ ചേർന്ന് പരിശീലനം തുടർന്നു,തുടർന്നിങ്ങോട്ട് ഒട്ടനവധി ദേശീയ ചാംപ്യൻഷിപ്പുകളിൽ സായ് കോഴിക്കോടിന്റെ മുന്നണി പോരാളിയായി മാറി ഈ ഇരുപതുകാരൻ അറ്റാക്കർ.

ചണ്ഡീഗഡിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സായിക്കൊപ്പം കളിച്ച രാഹുൽ 2016 ൽ നാഗ്പൂരിൽ നടന്ന യൂത്ത് ചാമ്പ്യൻഷിപ്പിലും 2017 സായിയുടെ വിജയങ്ങളിൽ പങ്കാളിയായി 17ലെ യൂത്ത് ചാമ്പ്യൻഷിപ്പിൽ സായ് ഒന്നാം സ്ഥാനത്തെത്തിയത് രാഹുലിന്റെ കൂടി കൈക്കരുത്തിലായിരുന്നു,രണ്ടു തവണ ദേശീയ ഇന്റർ യൂണിവേര്സിറ്റി ചാംപ്യൻഷിപ്പുകളിൽ കോഴിക്കോട് യൂണിവേഴ്സിറ്റി ടീമിൽ അംഗമായിട്ടുള്ള രാഹുൽ ആദ്യമായാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലേക്ക് വിളിക്കപ്പെടുന്നത്,കഠിനാദ്ധ്വാനിയാ ഈ യുവ അറ്റാക്കർ സായി ക്കു വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന രാഹുൽ വോളിബോളിനെ നെഞ്ചിലേറ്റിയ ഒരു നാടിന്റെയും വോളി ഫ്രണ്ട്‌സ് പയിമ്പ്രയുടെയും അഹങ്കാരമാണ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കുതിക്കാൻ രാഹുലിന് കഴിയട്ടെയെന്നു ആശംസിക്കുന്നു.

 

കൂടുതൽ വോളി വാർത്തകൾക്ക്:

https://www.facebook.com/volleyLive/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like