വോളി ചാമ്പ്യന്മാർക്കും പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ

സന്തോഷ് ട്രോഫി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പിറകെ ദേശീയ വോളി ജയിച്ച കേരള ടീമിനെയും പരിഗണിച്ച് കേരള സർക്കാർ. മന്ത്രി എ സി മൊയ്തീനാണ് വോളി ടീമിന് പാരിതോഷികം നൽകാൻ തീരുമാനിച്ചതായി അറിയിച്ചത്. നേരത്തെ വോളി ടീമിനെ അവഗണിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.

കോഴിക്കോട് വച്ച് നടന്ന 66 മത് ദേശീയ സീനിയര്‍ പുരുഷവിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ 12 കളിക്കാര്‍ക്കും, പരിശീലകനും 1.5 ലക്ഷം രൂപ വീതവും , അസിസ്റ്റന്റ് പരിശീലകനും, മാനേജര്‍ക്കും1 ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ദേശീയ ലീഗ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ടീമിലെ അംഗമായ രതീഷ് സി. കെ ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാനും തീരുമാനം ആയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസബിനയുടെ ഇരട്ടഗോളിൽ സേതു എഫ് സിക്ക് വിജയം
Next articleവീണ്ടും ഐ ലീഗ് മാജിക്, ഉജ്ജ്വല തിരിച്ചുവരവിൽ പൂനെയെ തറപറ്റിച്ച് ലജോങ്