പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസിന് വീണ്ടും ജയം

- Advertisement -

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ കാലിക്കറ്റ് ഹീറോസിന് വീണ്ടും ജയം. ഇന്ന് നടന്ന മത്സരത്തിൽ കോഴിക്കോടിന്റെ ടീമായ കാലിക്കറ്റ് ഹീറോസ് യു മുംബയെ ആണ് പരാജയപ്പെടുത്തി. ശക്തമായ മത്സരം കണ്ട രാത്രിയിൽ 3-2 എന്നായിരുന്നു അവസാന സെറ്റ് നില.

നേരത്തെ കൊച്ചി സ്പൈകേഴ്സും യു മുംബയെ തോൽപ്പിച്ചിരുന്നു. 15-10, 12-15, 15-13, 14-15, 15-9 എന്നീ സ്കോർ നിലയിലാണ് സെറ്റ് അവസാനിച്ചത്. ഇന്ന് കളിയിലെ താരമായി മാറിയത് യു മുംബ താരം സക്ലൈൻ താരിഖ് ആയിരുന്നു. ഇന്നും രണ്ട് പോയന്റാണ് കാലിക്കറ്റ് ഹീറോസിന് ലഭിക്കുക. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സപാർടാൻസിനെയും കാലിക്കറ്റ് പരാജയപ്പെടുത്തിയിരുന്നു‌.

നാളെ പ്രൊ വോളിയിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ കൊച്ചി സ്പൈക്കേഴ്സ് നേരിടും.

Advertisement