വീണ്ടും ഉഗ്രനായി ഉഗ്രപാണ്ഡിയൻ, കൊച്ചി ബ്ലൂ സ്പൈകേഴ്സിന് പ്രൊ വോളിയിൽ രണ്ടാം ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സിന് രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ അഹമ്മദബാദ് ഡിഫൻഡേഴ്സിനെ ആണ് ബ്ലൂ സ്പൈകേഴ്സ് പരാജയപ്പെടുത്തിയത്. ശക്തമായ മത്സരം കണ്ട മത്സരത്തിൽ അഞ്ചാം സെറ്റിൽ മാത്രമാണ് കൊച്ചി വിജയം സ്വന്തമാക്കിയത്. 3-2 എന്നായിരുന്നു അവസാന സെറ്റ് നില. ഒരു ഘട്ടത്തിൽ 2-1 എന്ന നിലയിൽ അഹമ്മദാബാദ് മുന്നിൽ ആയിരുന്നു. അവസാന രണ്ടു സെറ്റും ജയിച്ചാണ് കൊച്ചി വിജയം ഉറപ്പിച്ചത്.

10-15, 15-11, 11-15, 14-12, 15-12 എന്നീ സ്കോർ നിലയിലാണ് സെറ്റ് അവസാനിച്ചത്. ഇന്നും കളിയിലെ താരമായി മാറിയത് ഉഗ്രപാണ്ഡിയൻ ആയിരുന്നു. ആദ്യ മത്സരത്തിൽ യു മുംബയെയും കൊച്ചി സ്പൈകേഴ്സ് തോൽപ്പിച്ചിരുന്നു. അന്നും ഉഗ്രപാണ്ഡിയൻ ആയിരുന്നു മത്സ്രത്തിലെ താരം.

നാളെ പ്രൊ വോളിയിൽ ചെന്നൈ സ്പാർടാൻസ് ബ്ലാക് ഹാക്സ് ഹൈദരാബാദിനെ നേരിടും.