അഞ്ചിൽ അഞ്ച് ജയം, ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് കാലിക്കറ്റ് ഹീറോസ്

പ്രഥമ പ്രോ വോളി ലീഗിന്റെ ലീഗ് റൗണ്ടുകൾ അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുക കാലിക്കറ്റ് ഹീറോസ് തന്നെ ആകും. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരവും കാലിക്കറ്റ് ഹീറോസ് വിജയിച്ചു. തികച്ചും ഏകപക്ഷീയമായി മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് കാലിക്കറ്റ് ഹീറോസ് പരാജയപ്പെടുത്തിയത്.

15-14, 11-15, 15-11, 15-9, 15-8 എന്നീ സ്കോർ നിലയിലാണ് സെറ്റുകൾ അവസാനിച്ചത്. ഇന്നത്തെ ജയം കാലിക്കറ്റിന്റെ ലീഗിലെ അഞ്ചാം ജയമായിരുന്നു. അഞ്ചു മത്സരത്തിൽ നിന്ന് 11 പോയന്റായ കാലിക്കറ്റ് ഹീറോസിനെ ഇനി ആരും മറികടക്കുകയില്ല. ഇനി സെമി ഫൈനലിൽ ആകും കാലിക്കറ്റ് ഹീറോസ് ഇറങ്ങുക.