Img 20230208 Wa0035

റുപേ പ്രൈം വോളിബോള്‍ ലീഗ്: കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രണ്ടാം ജയം

ബെംഗളൂരു: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ബുധനാഴ്ച ബെംഗളൂരിലെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിനെ 4-1നാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരാജയപ്പെടുത്തിയത്.
സ്‌കോര്‍: 15-13, 15-7, 15-9, 15-12, 8-15.
ജയത്തോടെ കൊൽക്കത്ത പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.

ആദ്യ നാല് സെറ്റുകളിൽ പതറിയ ഹൈദരാബാദ് അവസാന സെറ്റ് നേടി തോൽവിയുടെ ആഘാതം കുറച്ചു. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാർ ആണ് കളിയിലെ മികച്ച താരം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത ബെംഗളൂരു ടോര്‍പ്പിഡോസിനെയും തോല്‍പ്പിച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സീസണിലെ ആദ്യ മത്സരങ്ങളില്‍ ഇരുടീമുകളും തോറ്റിരുന്നു.

Exit mobile version