Picsart 23 02 26 21 43 24 086

ശേഷം കോര്‍ട്ടില്‍ കല്യാണി

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് കൊച്ചി ലെഗിന്റെ മൂന്നാം ദിന മത്സരം കാണാന്‍ സൂപ്പര്‍ താരം കല്യാണി പ്രിയദര്‍ശനുമെത്തി. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് പിന്തുണയുമായാണ് താരം സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിനിടയില്‍ തല്ലുമാലയിലെ മണാവളന്‍ തഗ്ഗിനും കല്യാണി ചുവടുവച്ചു. താരത്തിനൊപ്പം ഗാലറിയും ഇളകിമറിഞ്ഞു. കമന്ററി ബോക്‌സിലും സാനിധ്യമറിയിച്ച താരം, മത്സരം പൂര്‍ണമായും കണ്ട ശേഷമാണ് സ്‌റ്റേഡിയം വിട്ടത്.

‘ആദ്യമായാണ് താന്‍ ഒരു തത്സമയ മത്സരം കാണുന്നത്. ഇവിടെ വന്ന് ഒരു പ്രൊഫഷണല്‍ ടീമിന് ധാര്‍മിക പിന്തുണ നല്‍കുന്നത് വളരെ സന്തോഷകരമാണ്. മലയാളികള്‍ക്ക് സ്‌പോര്‍ട്‌സിനോട് ഒരു അധിക ചായ്‌വുണ്ട്, കാരണം ഞങ്ങള്‍ ജയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്’-കല്യാണി പറഞ്ഞു.

Exit mobile version