Picsart 23 02 21 00 17 13 616

കാലിക്കറ്റ് ഹീറോസിന് സീസണിലെ ആദ്യ തോൽവി നൽകി അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്

റുപേ പ്രൈം വോളിബോൾ ലീഗിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് കാലിക്കറ്റ് ഹീറോസിനെ തോൽപ്പിച്ചു

ഹൈദരാബാദ്, 2023 ഫെബ്രുവരി 20:
എ23 റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസണിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് കാലിക്കറ്റ് ഹീറോസിനെ ഞെട്ടിച്ചു . തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അഞ്ച് സെറ്റ് ത്രില്ലറിൽ 15-13, 13-15, 15-13, 13-15, 15-11 എന്ന സ്‌കോറിനാണ്‌ അഹമ്മദാബാദിന്റെ ജയം. മിന്നുന്ന പ്രകടനം പുറത്തെടുത്ത ഡാനിയൽ മൊതാസെദിയാണ്‌ കളിയിലെ താരം.

സൻഡോവൽ തുടക്കത്തിൽതന്നെ കരുത്തുറ്റ സ്പൈക്കുകളുമായി ഉദ്ദേശ്യേം വ്യക്തമാക്കി. മോഹൻ ഉക്രപാണ്ഡ്യൻ ആക്രമണനിരയെ സജ്ജമാക്കി. എന്നാൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ശാന്തമായി കളിച്ചു. എൽഎം മനോജിനെയും ക്യാപ്റ്റൻ മുത്തുസാമി അപ്പാവു ജോഡിയെ കൊണ്ട്‌ അവർ ഒപ്പത്തിനൊപ്പം പോരാടി.

നിരന്തരമായ ആക്രമണങ്ങളിലൂടെ ഡാനിയലും മനോജും കളി അഹമ്മദാബാദിന്റെ നിയന്ത്രണത്തിലാക്കി. എന്നാൽ ജെറോം വിനിത് മത്സരത്തിൽ തന്റെ കാലുറപ്പിക്കാൻ തുടങ്ങിയതോടെ കളി മാറി. കളത്തിൽ എതിരാളികൾക്ക്‌ മേൽ ജയം നേടി തുടങ്ങി. മുത്തുസാമിയുടെ മികവിൽ ഡാനിയൽ തകർപ്പൻ കളിയിലൂടെ അഹമ്മദാബാദിന്‌ നിയന്ത്രണം നേടിക്കൊടുത്തു.

കാലിക്കറ്റ്‌ സെർവീസിലൂടെ അഹമ്മദാബാദിന്‌ സമ്മർദം ചെലുത്തി. അവർ ചെറുത്തുനിന്നു. ഫോമിലായിരുന്ന അംഗമുത്തുവിനെ നിശബ്‌ദനാക്കാൻ കാലിക്കറ്റിന്‌ കഴിഞ്ഞു. അഹമ്മദാബാദ്‌ ആൻഡ്രൂ കോഹൂട്ടിനെ കളത്തിലെത്തിച്ചു. ആ സാന്നിധ്യം ഹൈദരാബാദിന്‌ കളിയിൽ ഉണർവ്‌ നൽകി. കളിയുടെ നിയന്ത്രണവും കിട്ടി.

നന്ദഗോപാൽ സുബ്രഹ്മണ്യം വൈകിയാണ്‌ താളം കണ്ടെത്തിയത്‌. പക്ഷേ കാലിക്കറ്റിന്‌ അസ്വസ്ഥ നൽകാൻ നന്ദഗോപാലിന്‌ കഴിഞ്ഞു. ആക്രമാസക്തമായി അവർ കളിച്ചു. സാൻഡോവലിന്റെ ടു മെൻ ബ്ലോക്ക് നിര നിർണായകമായി. പ്രത്യാക്രമണ നീക്കങ്ങളിലൂടെ ജെറോമും സാൻഡോവലും മത്സരം അഞ്ചാം സെറ്റിലേക്കെത്തിച്ചു.

സാൻഡോവലും ജെറോമും അശ്വിനും കരുത്തുറ്റ സ്‌പൈക്കുകൾ തൊടുത്തതോടെ കാലിക്കറ്റ്‌ അഹമ്മദാബാദിന്‌ മേൽ കടിഞ്ഞാൺ മുറുക്കി. എന്നാൽ മുത്തുസാമി, അംഗമുത്തുവിനെയും മനോജിനെയും ആക്രമണങ്ങൾക്ക്‌ സജ്ജമാക്കി കൊണ്ടിരുന്നതോടെ അഹമ്മദാബാദ്‌ കളിയിൽ പിടിച്ചുനിന്നു. കരുത്തുറ്റ ബ്ലോക്കുകളോടെ ഡാനിയൽ ഗെയിം അവസാനിപ്പിച്ചു, അഹമ്മദാബാദ് മത്സരം 3-2 ന് ജയിച്ച് പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്‌തു.

റുപേ പ്രൈം വോളിബോൾ ലീഗ് ഹൈദരാബാദ് ലെഗിന്റെ അവസാന ദിനമായ 2023 ഫെബ്രുവരി 21ന് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി ഏഴ്‌ മണിക്ക്‌ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് ബെംഗളൂരു ടോർപ്പിഡോസുമായി ഏറ്റുമുട്ടും.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.

Exit mobile version