Picsart 23 02 17 02 43 16 615

കൊൽക്കത്ത തണ്ടർബോൾട്ടിന്‌ സീസണിലെ ആദ്യ തോൽവി നൽകി കാലിക്കറ്റ്‌ ഹീറോസ്‌

ഹൈദരാബാദ്, 16 ഫെബ്രുവരി 2023: എ23 റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ കാലിക്കറ്റ്‌ ഹീറോസ്‌ ഞെട്ടിച്ചു. ഹൈദരാബാദ്‌ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ 15‐14, 7‐15, 15‐11, 13‐15, 15‐13 എന്ന സ്‌കോറിനാണ്‌ കാലിക്കറ്റിന്റെ ജയം. കാലിക്കറ്റിന്റെ ഹാട്രിക്‌ ജയമാണിത്‌. ജെറോം വിനീതാണ്‌ കളിയിലെ താരം.

ജെറോമിന്റെ നേതൃത്വത്തിൽ ട്രിപ്പിൾമാൻ ബ്ലോക്ക്‌ കാലിക്കറ്റ് ഹീറോസിന് കളിയിൽ തുടക്കത്തിൽ മുൻതൂക്കം നൽകി. ജോസ് അന്റോണിയോ സാൻഡോവൽ ഭീഷണി ഉയർത്തി. ഇതോടെ കൊൽക്കത്ത നായകൻ അശ്വാൽ റായ് ജാഗ്രത കാട്ടേണ്ടിവന്നു.

സർവീസ് ലൈനിൽ നിന്ന് കോഡി കാൾഡ്‌വെല്ലിനെ ലക്ഷ്യമാക്കി കൊൽക്കത്തയുടെ ആക്രമണങ്ങളെ കാലിക്കറ്റ്‌ ചെറുക്കാൻ ശ്രമിച്ചു. കളി മുഴുവൻ നിയന്ത്രണം നേടി ജെറോം കൊൽക്കത്തയുടെ ആക്രമണങ്ങളെ അവസാനിപ്പിച്ചു. എന്നാൽ രാഹുൽ സെർവീസ്‌ ലൈനിൽനിന്ന്‌ മാന്ത്രിക പ്രകടനം പുറത്തെടുത്തതോടെ അശ്വലും വിനീതും കളിയിൽ കൊൽക്കത്തയെ തിരികെ കൊണ്ടുവരാൻ തുടങ്ങി. ഇതോടെ കാലിക്കറ്റ് നായകൻ മാറ്റ് ഹില്ലിംഗ് പതറി.

നിലവിലെ ചാമ്പ്യന്മാർ മത്സരത്തിലേക്ക് തിരിച്ചുവന്നു. സെർവുകൾ ഉപയോഗിച്ച് കൊൽക്കത്ത ജെറോമിനെ ലക്ഷ്യം വച്ച്‌ കളി വ്യാപിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത്‌ പിഴവുകൾക്ക്‌ കാരണമായി. മോഹൻ ഉക്രപാണ്ഡ്യന്റെ പാസുകളും ജെറോമിന്റെ ആക്രമണവും കാലിക്കറ്റിന്‌ വീണ്ടും മുൻതൂക്കം നൽകി. കളി ചൂടുപിടിച്ചതോടെ രാഹുൽ സെറ്റർ ഹരിഹരനുമായി ചേർന്ന്‌ കൊൽക്കത്തയുടെ ചെറുത്തുനിൽപ്പ്‌ ആരംഭിച്ചു.

എന്നാൽ ഉക്രപാണ്ഡ്യൻ കലിക്കറ്റ്‌ നീക്കങ്ങളുടെ മുഖ്യകണ്ണിയായി മാറുകയായിരുന്നു. സ്പൈക്കുകൾക്കായി ജെറോമിനെ സജ്ജമാക്കുന്നത് തുടർന്നു. എന്നാൽ വിനിതിന്റെ കരുത്തുറ്റ സെർവുകൾ കോഡിയെ മധ്യഭാഗത്ത്‌നിന്ന്‌ വലതുഭാഗത്തേക്ക്‌ നീങ്ങാനും ആക്രമണം നടത്താനും അനുവദിച്ചു.

കളി മികച്ച രീതിയിൽ മുന്നേറി. ഒടുവിൽ രാഹുലിന്റെ ആക്രമണങ്ങളും അശ്വിന്റെ ബ്ലോക്കുകളും തമ്മിലുള്ള പോരാട്ടമായി അത്‌ മാറി. ഹരിഹരൻ സ്പൈക്കുകൾക്കായി അശ്വലിനെ സജ്ജമാക്കാൻ തുടങ്ങി. എന്നാൽ ശക്തമായ സെർവുകളിലൂടെ മത്സരത്തിന്റെ അവസാന മിനിറ്റിൽ ജെറോം കാലിക്കറ്റിന്‌ തകർപ്പൻ ജയം നേടാൻ സഹായിച്ചു.

റുപേ പ്രൈം വോളിബോൾ ലീഗിന്റെ ഹൈദരാബാദ് ലെഗിന്റെ മൂന്നാം ദിനത്തിൽ ഇന്ന്‌ രാത്രി ഏഴ്‌ മണിക്ക്‌ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് മുംബൈ മെറ്റിയോഴ്‌സിനെയും 9.30ന്‌ ബെംഗളൂരു ടോർപ്പിഡോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയും നേരിടും.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.

Exit mobile version