ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സ്വർണം നേടി അമേരിക്കൻ വനിത വോളിബോൾ ടീം, മെഡൽ നിലയിൽ ചൈനയെ മറികടന്നു

Screenshot 20210808 140237

ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സിൽ വോളിബോൾ സ്വർണം നേടി അമേരിക്കൻ വനിത ടീം. കഴിഞ്ഞ 2 തവണയും മെഡൽ നേടിയ അമേരിക്കൻ ടീം ഇത്തവണ അത് സ്വർണം തന്നെയാക്കി മാറ്റി. വോളിബോളിലെ വലിയ ശക്തിയായ ബ്രസീലിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്ക തകർത്തത്. 25-20, 25-21, 25-14 എന്ന സ്കോറിന് ജയം കണ്ട അമേരിക്ക മൂന്നാം സെറ്റിൽ ബ്രസീലിനു വലിയ അവസരം പോലും നൽകിയില്ല. കഴിഞ്ഞ 2 തവണ വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങിയ ജോർദാൻ ലാർസൻ, ഫൗലുകെ എന്നിവർ ഇത്തവണ തങ്ങളുടെ നേട്ടം സ്വർണം ആയി ആഘോഷിച്ചു.

ആന്ദ്രിയ ഡ്രൂസ് 15 പോയിന്റുകളും, മിഷേല ഹാക്കിലി 14 പോയിന്റുകളും ജോർദാൻ ലാർസൻ 12 പോയിന്റുകളും നേടി അമേരിക്കക്ക് ആയി തിളങ്ങി. നേരത്തെ മുമ്പ് താരമായി രണ്ടു ഒളിമ്പിക് വോളിബോൾ സ്വർണവും ഒരു ബീച്ച് വോളിബോൾ സ്വർണവും നേടിയ കാച് കിറലി പരിശീലകൻ ആയി അമേരിക്കൻ വനിത ടീമിന് സ്വർണം സമ്മാനിച്ചു ചരിത്രം എഴുതി. നേരത്തെ ഇന്ന് ബാസ്കറ്റ് ബോൾ, സൈക്കിളിംഗ് ട്രാക്കിൽ ഒമിനിയം ഇനത്തിൽ ജെന്നിഫർ വലന്റീൻ എന്നിവരിലൂടെ സ്വർണം നേടിയ വോളിബോൾ സ്വർണ നേട്ടത്തോടെ തങ്ങളുടെ സ്വർണ നേട്ടം 39 ആക്കി ഉയർത്തി. ഇതോടെ ഓവറോൾ നേട്ടത്തിൽ ചൈനയെയും അവർ മറികടന്നു കിരീടം ഉറപ്പിച്ചു. ദക്ഷിണ കൊറിയയെ 25-18, 25-15, 25-15 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ച സെർബിയക്ക് ആണ് വനിത വോളിബോളിൽ വെങ്കലം.

Previous articleപുരുഷന്മാർക്ക് പിറകെ വനിതകളുടെ ബാസ്കറ്റ്ബോളിലും അമേരിക്ക ജേതാക്കൾ
Next articleകിമ്മിചിന് ബയേണിൽ പുതിയ കരാർ, അഞ്ചു വർഷത്തെ പുതിയ കരാർ