ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് അർജന്റീനയുടെ മറുപടി, ബ്രസീലിനെ തോൽപ്പിച്ചു വെങ്കലം

Screenshot 20210807 143533

ഒളിമ്പിക് പുരുഷ വോളിബോളിൽ വലിയ ശത്രുക്കൾ ആയ ബ്രസീലിനെ വീഴ്‌ത്തി അർജന്റീനക്ക് വെങ്കലം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു സെറ്റും ജയിച്ച ശേഷം മത്സരം കൈവിട്ട നിരാശ അർജന്റീന വെങ്കല മെഡലിനായുള്ള മത്സരത്തിൽ തീർത്തു. അതിശക്തമായ പോരാട്ടം കണ്ട 5 സെറ്റ് വാശിയേറിയ മത്സരത്തിൽ 2 നെതിരെ 3 സെറ്റുകൾക്ക് ആണ് അർജന്റീന ജയം കണ്ടത്.

അതിശക്തമായ പോരാട്ടം കണ്ട ആദ്യ സെറ്റിൽ 25-23 നു അവസാന നിമിഷങ്ങളിൽ ആണ് ബ്രസീൽ സെറ്റ് കൈവിട്ടത്. എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ ബ്രസീൽ തിരിച്ചടിച്ചു. 25-20, 25-20 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ അവർ 2-1 നു മുന്നിലെത്തി. എന്നാൽ നാലാം സെറ്റിൽ തിരിച്ചു വന്ന അർജന്റീന 25-17 സെറ്റ് നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. കടുത്ത പോരാട്ടം കണ്ട അഞ്ചാം സെറ്റിൽ 15-13 നേരിയ വ്യത്യാസത്തിൽ അർജന്റീന വോളി ബോളിലെ വലിയ ശക്തിയായ ബ്രസീലിനെ വീഴ്ത്തി. സൂപ്പർ താരം ഫെക്കുണ്ടോ കോന്റെ, ബ്രൂണോ ലിമ, മാർട്ടിൻ റാമോസ് തുടങ്ങിയവരുടെ മികവ് ആണ് അർജന്റീനക്ക് സ്വർണം സമ്മാനിച്ചത്.

Previous articleഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പ്രതികാരം ചെയ്തു അമേരിക്ക,ഫ്രാൻസിനെ തോൽപ്പിച്ചു ബാസ്‌ക്കറ്റ്ബോൾ സ്വർണം
Next articleലിംഗാർഡ് കൊറോണ പോസിറ്റീവ്