
ഇരുപത്തി ഒന്നാമത് കേരള മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് വയനാടിൽ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നു വരെ ആണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആൺ കുട്ടികളുടെ വിഭാഗത്തിൽ 14 ജില്ലകളും പങ്കെടുക്കുമ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തു ജില്ലകൾ മാത്രമെ പങ്കെടുക്കുന്നുള്ളൂ.
ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും തൃശ്ശൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്. വയനാട് കലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
Groups;
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial