അഞ്ചാം സ്ഥാനമില്ല, ഇനി ഏഴാം സ്ഥാനത്തിനായി ഇന്ത്യ പൊരുതും എതിരാളികള്‍ പാക്കിസ്ഥാന്‍

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 5-8 വരെയുള്ള സ്ഥാനനിര്‍ണ്ണയ മത്സരത്തില്‍ ഇന്ത്യയ്ക്ക് ചൈനീസ് തായ്‍പേയോട് തോല്‍വി. കൊറിയയോട് ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യ ചൈനീസ് തായ്‍പേയോടും 1-3 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്. 20-25, 25-22, 11-25, 16-25 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ സെറ്റില്‍ പൊരുതി കീഴടങ്ങിയ ഇന്ത്യ രണ്ടാം സെറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് നിറം മങ്ങിയ പ്രകടനത്തിലൂടെ മത്സരത്തില്‍ പിന്നോക്കം പോയി.
.
ഏഴാം സ്ഥാനത്തിനായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 3-1ന് ജയം പാക്കിസ്ഥാനായിരുന്നു. തങ്ങളുടെ സ്ഥാന നിര്‍ണ്ണയ മത്സരത്തില്‍ പാക്കിസ്ഥാന്‍ 1-3ന് പാക്കിസ്ഥാന്‍ ചൈനയോട് കീഴടങ്ങി. 25-17, 125-19, 15-25, 26-24 എന്നിങ്ങനെയായിരുന്നു ചൈനയുടെ വിജയം.

Previous articleഇത്തരത്തിലുള്ള വിടവാങ്ങല്‍ സാധ്യമായതില്‍ അതിയായ സന്തോഷം, അഫ്ഗാനിസ്ഥാനെതിരെ ടി20 ജയമില്ലെന്ന ഭാരം ഇറക്കാനായി
Next articleബോണ്മതിന് എവേ ജയം, ലീഗിൽ മൂന്നാമത്