പാക്കിസ്ഥാനോട് പരാജയം, ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം മാത്രം, ഓസ്ട്രേലിയയെ കീഴടക്കി ഇറാന്‍ ചാമ്പ്യന്മാര്‍

ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം സ്ഥാനത്തിനുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ 3-2 എന്ന സ്കോറിനാണ് പാക്കിസ്ഥാന്റെ വിജയം. ഇന്ത്യന്‍ ആരാധകരുടെ ആരവങ്ങള്‍ക്കിടയിലാണ് മത്സരം പുരോഗമിച്ചതെങ്കിലും ആദ്യ രണ്ട് സെറ്റുകളും ഇഞ്ചോടിഞ്ഞുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വിജയം കുറിച്ചു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകളും ജയിച്ച് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും അവസാന സെറ്റില്‍ വമ്പന്‍ ആധിപത്യം നേടി പാക്കിസ്ഥാന്‍ മത്സരവും ഏഴാം സ്ഥാനവും സ്വന്തമാക്കി. സ്കോര്‍: 23-25, 21-25, 25-20, 25-19, 6-15.

ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ 25-14, 25-17, 25-21 എന്ന സ്കോറിന് ഓസ്ട്രേലിയയെ കീഴടക്കി ആതിഥേയരായ ഇറാനാണ് ചാമ്പ്യന്മാരായത്. 3-1ന് കൊറിയയെ കീഴടക്കി ജപ്പാന്‍ മൂന്നാം സ്ഥാനം നേടി. 25-23, 25-17, 23-25, 25-22 എന്ന നിലയിലായിരുന്നു ജപ്പാന്റെ വിജയം. ചൈനയ്ക്കെതിരെ വിജയം സ്വന്തമാക്കി ചൈനീസ് തായ്‍പേയ് അഞ്ചാം സ്ഥാനം കരസ്ഥമാക്കി. 25-16, 23-25, 25-20, 25-16 എന്ന സ്കോറിന് 3-1 ന്റെ വിജയമാണ് തായ്‍പേയ് സ്വന്തമാക്കിയത്.

Previous articleധോണി നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ
Next articleറയൽ മാഡ്രിഡ് പറയുന്നത് കാര്യമാക്കണ്ട, പോഗ്ബ യുണൈറ്റഡിൽ തന്നെ തുടരും