ഗ്വാട്ടേമാല പിന്മാറി, രണ്ടാം തോല്‍വിയ്ക്ക് ശേഷവും ഇന്ത്യയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത

Indiavolley

അണ്ടര്‍ 19 ആൺകുട്ടികളുടെ ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടുവെങ്കിലും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യ. പൂള്‍ എയിലെ അഞ്ചാമത്തെ ടീമായ ഗ്വാട്ടേമാല പകുതി വഴിക്ക് പിന്മാറിയതോടെയാണ് പൂള്‍ എയിലെ നാല് ടീമുകള്‍ക്കും യോഗ്യത ലഭിച്ചത്.

ഗ്വാട്ടേമാലയുടെ ചില താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാലാണ് അവര്‍ പിന്മാറിയത്. ഇന്ത്യ ഇന്ന് പോളണ്ടിനോട് നേരിട്ടുള്ള സെറ്റിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ നൈജീരിയയെ 3-1ന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തിൽ ഇന്ത്യ നേരിട്ടുള്ള സെറ്റുകളിൽ ആതിഥേയരായ ഇറാനോട് പരാജയപ്പെട്ടു.

Previous articleമാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ റൊണാൾഡോ സ്നേഹം തുടരുമോ!!
Next article“ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാൻ ആവുമെന്ന് താൻ കരുതുന്നില്ല” – റൂണി