കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ വോളിബോള്‍- ഇ എം ഇ എ കോളേജ് കൊണ്ടോട്ടി ജേതാക്കൾ

കുണ്ടൂര്‍: കുണ്ടൂര്‍ പി എം എസ് ടി കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പി എസ് എം ഒ കോളേജ് തിരൂരങ്ങാടിയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് (25-8) (25-10) (25-9) തോല്‍പ്പിച്ച് കൊണ്ടോട്ടി ഇ എം ഇ എ കോളേജ് തുടര്‍ച്ചയായി 17ാം തവണയും ചാമ്പ്യന്‍മാര്‍. എസ് എന്‍ കോളേജ് ചേളന്നൂരില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പിനു ഇ എം ഇ എ യോഗ്യത നേടുകയും ചെയ്തു.

44 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊണ്ടോട്ടി ഇ എം ഇ എ കോളേജ് നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടറില്‍ സഫ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജിനെയും നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഫൈനല്‍ പ്രവേശനം. ഫൈനലിലും നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തിരൂരങ്ങാടി പി എസ് എം ഒയെ തോല്‍പ്പിച്ച് തുടര്‍ച്ചയായി 17ാം തവണയും ബി സോണ്‍ വോളിബോള്‍ ചാമ്പ്യന്‍മാര്‍. ഇ എം ഇ എ കോളേജിന്റെ ജ്യോതിഷിനെ ബി സോണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ടീം കോച്ച് മുരളി സാറിനും ഫിസിക്കല്‍ എഡുജുക്കേഷന്‍ ഡയറക്ടര്‍ ശിഹാബ് സാറുമാണ് ടീമിന്റെ വിജയത്തിനു പിറകിൽ.

കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജിനെ തോല്‍പിച്ച് യൂണിവേഴ്സിറ്റി ടീച്ചിംങ് ഡിപ്പാര്‍ട്ട്മെന്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതോടെ ബി സോണില്‍ നിന്ന് കൊണ്ടോട്ടി ഇ എം ഇ എ കോളേജും പി എസ് എം ഒ കോളേജ് തിരൂരങ്ങാടിയും യൂണിവേഴ്സിറ്റി ടീച്ചിംങ് ഡിപ്പാര്‍ട്ട്മെന്റും കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജും യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പ് എസ് എന്‍ കോളേജ് ചേളന്നൂരില്‍ വെച്ച് നടക്കും. ഇന്റര്‍സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കൊണ്ടോട്ടി ഇ എം ഇ എ 5 തവണ ചാമ്പ്യന്‍സും 2 പ്രാവശ്യം റണ്ണറപ്പുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൂച്ച് ബെഹാര്‍ ട്രോഫി: ബംഗാളിനു ഭേദപ്പെട്ട തുടക്കം
Next articleഇഞ്ച്വറി ടൈമിൽ രണ്ട് ഗോളടിച്ചിട്ടും യുവന്റസിന് പരാജയം