ചെന്ത്രാപ്പിന്നിയിലെ സൂപ്പർ താരം, അമൽ ദേവ

ബ്ലോക്കർ ആയിട്ടും യൂണിവേഴ്സൽ ആയിട്ടും ഒരേ പോലെ കളിക്കാൻ കഴിയുന്ന അപൂർവ്വം ചില യൂത്തു താരങ്ങളിൽ ഒരാളാണ് അമൽ ദേവ്,
SN വിദ്യാഭവൻ ചെന്ത്രാപ്പിന്നിയിൽ നിന്ന് വോളിബോളിന്റെ ബാലപാഠങ്ങൾ പഠിച്ച അമലിനെ വോളിബോളിലേക്ക് തിരിച്ചു വിട്ടത് സെന്റ് ജോസഫ് കോലഞ്ചേരിയിലെ ഇപ്പോഴത്തെ പരിശീലകനായ ശ്രീ ജേക്കബ് സാർ ആണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ചൊരു താരമായി വളർന്ന അമൽ ദേവ് കോഴിക്കോട് സായിയിലേക്ക് ചുവട് മാറ്റി, നാല് വർഷത്തോളം സായിയിൽ ശ്രീ അഗസ്റ്റിൻ സാറിന്റെ കീഴിൽ വോളിബോൾ അഭ്യസിച്ച അമൽ ഡിഗ്രി പഠനത്തിന്റെ അവസാന വർഷം ചേളന്നൂർ sn കോളേജിലുമെത്തി , SNGC യിലും സായിയിലുമായി പരിശീലിച്ച അഞ്ചു വർഷവും കോഴിക്കോട് യൂണിവേഴ്സിറ്റിക്കു വേണ്ടി ജെയ്‌സി അണിഞ്ഞ അമൽ ദേവ് പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യുണിവേഴ്സിറ്റിയെ രണ്ടാമതെത്തിക്കാൻ മുന്നിൽ നിന്ന് പടനയിച്ച നായകനാണ്.

ജൂനിയർ നാഷണലിലും യൂത്തു നാഷണലിലും കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ള അമൽ ദേവ് ഇന്ത്യൻ ജൂനിയർ ടീമിന്റെ ക്യാമ്പിലും ഉണ്ടായിരുന്നു,മികച്ച പാസ്, കണ്ണഞ്ചിപ്പിക്കുന്ന ആക്രമണം, പഴുതുകളിലില്ലാത്ത പ്രതിരോധം സുപ്രധാനമായ ഈ മൂന്നു മേഖലയിലും ഇന്നത്തെ വലിയ താരങ്ങളോടൊപ്പം കിടപിടിക്കാൻ പ്രതിഭയുള്ള താരമാണ് അമൽ ദേവ്.

BPCL ഒഴികെ കേരളത്തിലെ എല്ലാ ഡിപ്പാർട്ട്മെന്റ് ടീമുകൾക്കും വേണ്ടി അഥിതി താരമായി കളിച്ചിട്ടുള്ള ഈ ചെന്ത്രാപിന്നിക്കാരന് വോളിബോളിൽ നിന്ന് ഒരു ജോലി എന്നതു ഇന്നും സ്വപ്നമായി തുടരുകയാണ്.

https://www.facebook.com/volleyLive/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial