യുവ ടേബിൾ ടെന്നീസ് താരം വിശ്വ ദീനദയാലൻ വാഹനാപകടത്തിൽ മരണപ്പെട്ടു

തമിഴ്‌നാട് സ്വേദേശിയായ 18കാരനായ ടേബിൾ ടെന്നീസ് താരം വിശ്വ ദീനദയാലൻ ഞായറാഴ്ച ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തിൽ മരണപ്പെട്ടതായി ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ) അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന 83-ാമത് സീനിയർ ദേശീയ അന്തർ സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിനായി മൂന്ന് ടീമംഗങ്ങൾക്കൊപ്പം ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പോകുകയായിരുന്നു വിശ്വ.

രമേഷ് സന്തോഷ് കുമാർ, അബിനാഷ് പ്രസന്നജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നി താരങ്ങൾ ഗുരുതരമായി പരിക്കേറ്റെങ്കിലും അവർ അപകപട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ടാക്‌സി ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

നിരവധി ദേശീയ റാങ്കിംഗ് കിരീടങ്ങളും അന്താരാഷ്‌ട്ര മെഡലുകളുമുള്ള കളിക്കാരനാണ് വിശ്വ. ഏപ്രിൽ 27 മുതൽ ഓസ്ട്രിയയിലെ ലിൻസിൽ നടക്കുന്ന ഡബ്ല്യുടിടി യൂത്ത് മത്സരാർത്ഥിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഇരിക്കുക ആയിരുന്നു.

Exit mobile version