ചൈന ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് കടന്ന് സത്യന്‍ ജ്ഞാനശേഖരന്‍

- Advertisement -

ചൈനീസ് ഓപ്പണ്‍ ടേബിള്‍ ടെന്നീസിന്റെ പ്രാഥമിക ഘട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. 4-3 എന്ന സ്കോറിനാണ് ആന്റണ്‍ കാല്‍ബെര്‍ഗിനെ താരം കീഴടക്കിയത്. രണ്ടാഴ്ച മുന്നേ നടന്ന ക്രൊയേഷ്യന്‍ ഓപ്പണ്‍ ജേതാവായിരുന്നു ആന്റണ്‍. അടുത്ത റൗണ്ടില്‍ ലോക റാങ്കിംഗില്‍ 66ാം നമ്പര്‍ താരമായ സ്റ്റെഫാന്‍ ഫെഗെര്‍ല്‍ ആണ് സത്യന്റെ എതിരാളി.

നാളെയാണ് മത്സരം. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടേബിള്‍ ടെന്നീസ് വ്യക്തിഗത റാങ്കിംഗിലേക്ക് ഏതാനും ആഴ്ചകള്‍ മുമ്പ് സത്യന്‍ എത്തിയിരുന്നു. ഇനിയും സമാനമായ പ്രകടനം തുടര്‍ന്നാല്‍ താരം റാങ്കിംഗില്‍ വീണ്ടും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement