മഞ്ഞുരുകി, ടേബിൾ ടെന്നിസിനു സംയുക്ത ടീമിനെ പ്രഖ്യാപിച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും

- Advertisement -

ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള മഞ്ഞ് ഉരുകിയതിന്റെ പിന്നാലെ സംയുക്തമായ വനിതാ ടേബിൾ ടെന്നീസ് ടീം പ്രഖ്യാപിച്ചു. സ്വീഡനിൽ നടക്കുന്ന ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിനിടെയാണ് ഈ തീരുമാനം വന്നത്. ഉത്തര കൊറിയയുടെ കിം ജോങ്ങ് ഉന്നും ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മുൺ ജോ ഇന്നും തമ്മിൽ ദിവസങ്ങൾക്ക് മുൻപേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സമാധാനത്തിന്റെ സന്ദേശം നൽകിക്കൊണ്ട് സംയുക്തമായ ടീം ഇറക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്.

ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടാനിരിക്കുകയായിരുന്നു. ഇതാദ്യമായല്ല ഇരു കൊറിയകളും ഒന്നിച്ച് ടീമിനെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വിന്റർ ഒളിംപിക്സിൽ വനിതാ ഐസ് ഹോക്കി മത്സരത്തിലും വടക്കൻ കൊറിയയും തെക്കൻ കൊറിയയും ഒന്നിച്ചാണ് മത്സരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement