മിക്സഡ് ഡബിള്‍സ് ലോക റാങ്കിംഗിൽ 20ാം സ്ഥാനത്തേക്കുയര്‍ന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്

Sathiyanmanika

ബുഡാപെസ്റ്റ് ഡബ്ല്യടിടി കണ്ടെന്ററിലെ മിക്സഡ് ഡബിള്‍സ് വിജയത്തിന്റെ ബലത്തിൽ ഏറ്റവും പുതിയ മിക്സഡ് ഡബിള്‍സ് റാങ്കിംഗിൽ മുന്നേറ്റം നടത്തി ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്.

ഏറ്റവും പുതിയ റാങ്കിംഗിൽ ഇവര്‍ ഇപ്പോള്‍ 20ാം സ്ഥാനത്താണ്. അതെ സമയം ഇപ്പോള്‍ നടക്കുന്ന ചെക്ക് അന്താരാഷ്ട്ര ഓപ്പണിൽ മണിക കളിക്കുന്നില്ല. ടൂര്‍ണ്ണമെന്റിന്റെ സിംഗിള്‍സ് സെമി ഫൈനലിലേക്ക് സത്യന്‍ പ്രവേശിച്ചിട്ടുണ്ട്.

Previous articleമെയിന്‍ ഡ്രോയിലേക്ക് കടക്കാനാകാതെ സുമിത് നഗാൽ, യോഗ്യത മത്സരങ്ങളിലെ ആദ്യ റൗണ്ടിൽ പുറത്ത്
Next articleരാംകുമാര്‍ രാമനാഥനും പുറത്ത്