അപ്രതീക്ഷിത ഫലങ്ങളില്ല!!! ചൈനയോട് ഇന്ത്യയ്ക്ക് പരാജയം

ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം പ്രീക്വാര്‍ട്ടറിൽ ഇന്ത്യയ്ക്ക് പരാജയം. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ചൈനയോടാണ് ഇന്ത്യയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പ്രതീക്ഷിച്ച പോലെ 0-3 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ പരാജയം

ആദ്യ മത്സരത്തിൽ ഹര്‍മ്മീത് ദേശായിയെ ഫാന്‍ ഷെംഗ്ഡോംഗ് 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ മാ ലോംഗുമായി ആദ്യ ഗെയിമിൽ പൊരുതി നിന്ന ശേഷമാണ് സത്യന്‍ 12-14ന് പിന്നിൽ പോയത്. മൂന്നാം ഗെയിമിൽ എന്നാൽ സത്യന് ഒരു പോയിന്റ് പോലും നേടാനായില്ല.

ഇന്ത്യ ഇന്ന് മാനവ് തക്കറിന് പകരം മാനുഷ് ഉത്പൽഭായ് ഷായ്ക്ക് മൂന്നാം കളിക്കാരനായി അവസരം നൽകുകയായിരുന്നു. മാനുഷ് വാംഗ് ചുക്വിന്നോട് 0-3 എന്ന സ്കോറിന് പരാജയപ്പെട്ടു.