Site icon Fanport

അട്ടിമറി തുടര്‍ന്ന് ഹര്‍മീത്, സെമിയിൽ

ലോക റാങ്കിംഗിൽ 26ാം സ്ഥാനത്തുള്ള സിയാംഗ് പെംഗിനെ പരാജയപ്പെടുത്തി WTT കണ്ടന്റര്‍ ലാഗോസിന്റെ സെമിയിൽ കടന്ന് ഇന്ത്യയുടെ ഹര്‍മീത് ദേശായി. ലോക റാങ്കിംഗിൽ 134ാം സ്ഥാനത്തുള്ള ഹര്‍മീത് പ്രീക്വാര്‍ട്ടറിൽ ഒന്നാ സീഡിനെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയിച്ചത്. 11-7, 5-11, 11-7, 11-1 എന്ന സ്കോറിനായിരുന്നു ഹര്‍മീതിന്റെ വിജയം.

Exit mobile version