സ്ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെങ്കല മെഡല്‍

സെമി ഫൈനലില്‍ ഇംഗ്ലണ്ട് ജോഡിയായ ജെന്നി ഡന്‍കാഫ്, അലിസണ്‍ വാട്ടേര്‍സിനോട് പിണഞ്ഞ അപ്രതീക്ഷ തോല്‍വി കാരണം ഡബ്ല്യുഎസ്എഫ് ലോക ഡബിള്‍സ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സഖ്യമായ ജോഷ്ന ചിന്നപ്പ-ദീപിക പള്ളിക്കല്‍ എന്നിവര്‍ക്ക് ഓട്ട് മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരം 11-6, 6-11, 8-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടത്.

ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡായ ഇന്ത്യന്‍ ജോഡി ആദ്യ ഗെയിം വിജയിച്ചുവെങ്കിലും ആതിഥേയരോട് പിന്നീട് പിന്നോട്ട് പോകുകയായിരുന്നു. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ സൗരവ് ഗോഷാല്‍-ദീപിക പള്ളിക്കല്‍, വിക്രം മല്‍ഹോത്ര-ജോഷ്ന ചിന്നപ്പ സഖ്യങ്ങള്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഇരു ടീമുകളും മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് തോല്‍വി പിണഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial